സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനം ചെയ്തു.

    മുള്ളൻകൊല്ലി പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന സാന്ത്വനം പെയിൻ & പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഉത്ഘാടനം പാടിച്ചിറയിൽ സുൽത്താൻ ബത്തേരി M L A ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. മാരക രോഗങ്ങളാലും വിവിധങ്ങളായ അപകടങ്ങൾ സംഭവിച്ചും കിടപ്പിലാകുന്ന രോഗികൾക്ക് പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ വലിയ സഹായമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മരണാസന്നരായി കിടക്കുന്നവർക്കും അവരുടെ കുടുംബാങ്ങൾക്കും പാലിയേറ്റീവ് പ്രവർത്തകർ വലിയ ആശ്വാസം പകരുന്നുണ്ടെന്നും എം എൽ എ പറഞ്ഞു. യോഗത്തിൽ സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ്‌ ജോയി…

    Read More

      ഔട്ട് ഡോർ ക്ലാസ്സും, ചിൽഡ്രൻസ് പാർക്കുമായി ‘തണലിടം’ ഉദ്ഘാടനം ചെയ്തു.

      കല്പറ്റ :കല്പറ്റ , എച്ച്. ഐ.എം.യു.പി. സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ “തണലിടം” എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കിയ ഔട്ട് ഡോർ ക്ലാസ്സ് & ചിൽഡ്രൺസ് പാർക്കിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി, കെ.എ.സ് നിർവ്വഹിച്ചു. നാല് ചുമരുകൾക്കിടയിലെ ക്ലാസ്സ്മുറികളിൽ നിന്നും പഠന പ്രവർത്തനങ്ങളെ രസകരമാക്കുന്നതിനും, ഡൈനാമിക് ആക്കുന്നതിനും, മാനസികോല്ലാസത്തിനും വേണ്ടിയാണ് വിദ്യാലയത്തിൻ്റെ പുറത്ത് തണലിടം ഒരുക്കിയത്. കുട്ടികൾക്ക് ഗണിത പഠനത്തിനോട് താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ഗണിത പാർക്കിൽ തുടങ്ങി വിവിധ വിഷയങ്ങളിലൂടെ…

      Read More

        കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ബോധവത്കരണ റാലി ആരംഭിച്ചു. 

        കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പുകളുടെ പ്രചാരണാര്‍ത്ഥം ഇന്നും നാളെയും വയനാട് ജില്ലയില്‍ നടക്കുന്ന വാഹന പ്രചരണ- ബോധവത്കരണ റാലി ആരംഭിച്ചു.   കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്ക് വാഹന റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.   ജില്ലാ ഉപദേശക സമിതിയംഗം കെ. സുഗതന്‍ അധ്യക്ഷനായി. . കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി.കുറുപ്പ്,…

        Read More

          സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകൾ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി

          ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാർഥികൾക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നൽകിയ കേരള പോലീസ് പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യൽ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെൽപ്പിംഗ് അതേർസ് പ്രൊമോട്ട് എഡ്യുക്കേഷൻ), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂർവ്വവിദ്യാർത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.   ഹോപ്, എസ് പി സി എന്നീ പദ്ധതികൾ സംസ്ഥാന…

          Read More

            ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.

            സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദ്യ വികസന സദസ്സ് നടന്നത്.   വികസന സദസ്സിലൂടെ കേരളം പുതിയ കാൽവയ്പ്പ് നടത്തുകയാണ്. നാടിന്റെ എല്ലാ ഭാഗങ്ങളെയും കേട്ടുകൊണ്ടുള്ള ഭാവി വികസനം നടപ്പിലാക്കും. സർക്കാരിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ നേടാൻ കഴിഞ്ഞ വികസന നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടും….

            Read More

              സ്വസ്തികം 2025; സ്കൂൾ കലാമേളയ്ക്ക് തുടക്കമായി.

              കണിയാമ്പറ്റ: ഗവ ഹയർസെക്കൻഡറി സ്കൂൾ കണിയാമ്പറ്റയിലെ 2025 വർഷത്തെ സ്കൂൾ കലാമേളയ്ക്ക് തിരി തെളിഞ്ഞു. സ്വസ്തികം 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാമേള പ്രശസ്ത ഗോത്ര കലാകാരൻ വിനു കിടച്ചുലൻ ഉദ്ഘാടനം ചെയ്തു. കലയും അതിന്റെ പ്രാധാന്യവും ഉൾക്കൊള്ളുന്ന നല്ല നാളേയ്ക്കായി വിദ്യാലയങ്ങളിൽ നിന്ന് തന്നെ തുടക്കം കുറിക്കുവാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു . നാടിൻ്റെ തനത് സംസ്കാരവും കലകളും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദികളായി കലാമേളകൾ മാറട്ടെ എന്നും വിശിഷ്ടാതിഥി പ്രത്യാശിച്ചു. വിനു കിടച്ചുലനെ…

              Read More

                പീച്ചങ്കോട് കുടിവെള്ളപദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

                പീച്ചങ്കോട്:വയനാട് ജില്ലാ പഞ്ചായത്ത്‌ 21 ലക്ഷം വകയിരുത്തി വിഭാവനം ചെയ്ത പീച്ചങ്കോട് ചെങ്ങലേരിക്കുന്ന് കുടിനീർ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ സൗദ നൗഷാദ് അധ്യക്ഷത വഹിച്ചു. നിസാർ എം, ഇ.വി സിദ്ധീഖ് പീച്ചങ്കോട്, സലീം പി, അഷ്‌റഫ്‌ എം, ഇബ്രാഹിം കഞ്ഞായി, മഹ്‌റൂഫ് ഒ.സി,നൂർജഹാൻ കെ, ശറഫുദ്ധീൻ എം, ഹാരിസ് കെ തുടങ്ങിയവർ പ്രസംഗിച്ചു.

                Read More

                  മഴക്കാല തയ്യാറെടുപ്പ്; വയനാടിനെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി.

                  മഴക്കാല തയ്യാറെടുപ്പ്; വയനാടിനെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി   “പട്ടികവർഗ വിഭാഗത്തിന് വേണ്ടി പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ അവരുടെ കണ്ണിൽ കൂടി കാണേണ്ട തുണ്ട്”   ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി.   കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയിൽ (ദിശ) സംസാരിക്കുകയായിരുന്നു എംപി….

                  Read More

                    വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

                    സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ സ്വാഗതപ്രസംഗം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്, സി.ഡി.പി.ഒ ബിന്ദു കെ, എ.ടി.ഡി.ഒ രാജശ്രീ, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, ഹേമ എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി കെ.വി നന്ദിപ്രസംഗം നടത്തി.

                    Read More

                      മുണ്ടക്കൈയിലെ വീട് നിർമാണം: മുസ്ലിം ലീഗിന് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്

                      മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്ലിം ലീഗിന് നോട്ടീസ്. ഭൂമിയിൽ നിർമിക്കുന്ന വീടുകൾ കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്.   ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കയച്ച നോട്ടീസിൽ നിർദേശിക്കുന്നു. മുണ്ടക്കൈ ഭൂമിയുമായി ബന്ധപ്പെട്ട് ലാൻഡ് ഡെവലപ്‌മെന്റ് പെർമിറ്റുകൾ പൂർത്തീകരിക്കുംമുമ്പ് ഏഴ് സർട്ടിഫൈഡ് പെർമിറ്റുകൾ പ്രസ്തുത സ്ഥലത്ത് എടുത്തതായി നോട്ടീസിൽ പറയുന്നു.   എന്നാൽ ഇത് കേവലം നടപടിക്രമങ്ങളുടെ ഭാഗമായ നോട്ടീസാണെന്നും…

                      Read More