തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

    കൽപ്പറ്റ: തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.   കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.   സർക്കാർ, സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പു വരുത്താനാണ് ഐസി സംവിധാനം കാര്യക്ഷമമാക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-ബ്ലോക്ക്‌ തലങ്ങളിൽ പോഷ് ആക്ട് ബോധവത്കരണം നടത്തും. വയനാട് ജില്ലയിൽ താരതമ്യേന…

    Read More

      വിവരാവകാശ കമ്മീഷൻ അദാലത്ത്; 25 പരാതികൾ തീർപ്പാക്കി

      കൽപ്പറ്റ: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു. അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധിസ്ഥരാണെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.   അദാലത്തിൽ പരിഗണിച്ച 25 പരാതികൾ മുഴുവനും തീർപ്പാക്കി. 15 ദിവസത്തിനുള്ളിൽ അപേക്ഷകർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി. റവന്യു, വനം വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് അദാലത്തിൽ കൂടുതലായി അപേക്ഷകൾ എത്തിയത്.

      Read More

        കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.

        കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍ Swale News Desk August 30, 2025 മാനന്തവാടി: ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്.ബിയും സംഘവും നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയിലായി.കോഴിക്കോട് കണ്ണിപറമ്പ മേലെഈച്ചം പാട്ടില്‍ വീട് രാജീവ് പി (43),മധുരൈ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റ് പ്രകാശ് ആര്‍ (28) എന്നിവരാണ് പിടിയിലായത്.ഇവരെ കോഴിക്കോട് ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്.ഓണം സ്പെഷ്യല്‍ ്രൈഡവിനോട് അനുബന്ധിച്ച് മദ്യത്തിനും…

        Read More

          റോഡ് ഉദ്ഘാടനം ചെയ്തു

          വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു, ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ സാധിച്ചിരുന്നില്ല രണ്ട് വർഷം മുമ്പ് വാർഡ് മെമ്പർ നിസാർ കൊടക്കാടിൻ്റെ ഇടപെടലിന്റെ ഫലമായി പ്രദേശവാസി റോഡിന് ആവശ്യമായ സ്ഥലം നൽകുകയും പഞ്ചായത്ത് വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷം രൂപ ഫണ്ട് വെച്ച് റോഡ് യാഥാർത്ഥ്യമാവുകയും ചെയ്തതിൻ്റെ സന്തോഷത്തിൽ പ്രദേശവാസികൾ പായസം…

          Read More

            സൺഡേ സ്കൂൾ കലോത്സവം: കോറോം സെയ്ൻ്റ് മേരീസ് സ്കൂ‌ളിന് കിരീടം

            ഇരുമനത്തൂർ: മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപി ച്ചു. ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം. ജെ. എസ്. എസ്. എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി. കോറോം സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നും മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെയ്ന്റ് ജോൺസ് സൺഡേ സ്കൂൾ മൂന്നും…

            Read More

              വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് നീതി ആയോഗ് വൈസ് ചെയർമാന്റെ അനുമോദനം.

              വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് നീതി ആയോഗ് വൈസ് ചെയർമാന്റെ അനുമോദനം ആരോഗ്യപരിരക്ഷാ രംഗത്ത് ദേശീയ തലത്തിൽ തന്നെ ഇതിനകം ശ്രദ്ധിക്കപ്പെട്ട വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ ഹൃദയം നിറഞ്ഞ അനുമോദനം. “ആശുപത്രിയിൽ രോഗികൾക്ക് ലഭ്യമാക്കിയ സൗകര്യങ്ങളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തുന്നു. ഇവിടം സന്ദർശിക്കുന്നതിൽ നിന്നും മഴ എന്നെ തടയാഞ്ഞതിൽ ഞാൻ ആഹ്ലാദവാനാണ്…” എന്നാണ് ഓഗസ്റ്റ് 29 ന് ആശുപത്രിയിലെ സൗകര്യങ്ങൾ നടന്നുകണ്ടശേഷം അദ്ദേഹം സന്ദർശക രജിസ്‌റ്ററിൽ…

              Read More

                പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി 

                പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മൂപ്പൈനാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീ ആർ ഉണ്ണികൃഷ്ണൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാലിം പി കെ , മെഡിക്കൽ ഓഫീസർ ഡോ രേഖ സി എൻ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റു വാങ്ങിയത് ….

                Read More

                  തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.

                  കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, യുവജന പ്രതിനിധികൾ, ലൈബ്രറി ഉപഭോക്താക്കളുടെ പ്രതിനിധികൾ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് സമിതി. വായനശാല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ 30 വരെ മെമ്പർഷിപ്പ്…

                  Read More

                    അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താനുള്ള സർക്കാർ നീക്കം നീതി നിഷേധം കെ എ ടി എഫ്

                    മുട്ടിൽ : പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുകയാണ്. കേരള എജ്യുക്കേഷൻ റൂളനുസരിച്ച് പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളെ കാറ്റഗറി സംഘടനകളിൽ ഉൾപ്പെടുത്തി വിലക്കേർപ്പെടുത്താനുള്ള സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കയ്യേറ്റമാണെന്നും നീതി നിഷേധമാണെന്നും കെ എ ടി എഫ് വയനാട് ജില്ലാ സമിതി സംഘടിപ്പിച്ച എഐ ഐ ടി ശില്പശാല അഭിപ്രായപ്പെട്ടു. ശില്പശാല ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ കെ എ എസ് ഉദ്ഘാടനം ചെയ്തു….

                    Read More

                      ചുരം ബദൽ റോഡ്, നടപടികൾ ത്വരിതപ്പെടുത്തണം: എസ്.ഡി.പി.ഐ

                      കൽപ്പറ്റ : ചുരത്തിലെ മണ്ണിടിച്ചിലും തുടർന്നുണ്ടായ യാത്രാക്ലേശവും ഒരു ബദൽ സംവിധാനത്തിൻ്റെ അനിവാര്യതയാണ് വെളിവാക്കുന്നതെന്നും ചുരം ബദൽ റോഡ് പദ്ധതിക്ക് പ്രഥമ പരിഗണന നൽകി പൂർത്തിയാക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചുരത്തിലെ യാത്രാ തടസ്സങ്ങൾ തുടർക്കഥകളാവുകയാണ്. ജില്ലയോടുള്ള സർക്കാറിൻ്റെ അവഗണനയുടെ നേർക്കാഴ്ചകളാണ് അടിക്കടിയുണ്ടാവുന്ന യാത്രാ തടസ്സങ്ങൾ. രാത്രി യാത്രാ നിരോധനവും ചുരത്തിലുണ്ടാവുന്ന തടസ്സങ്ങളും തുടർന്നുണ്ടാവുന്ന കുറ്റ്യാടി ചുരത്തിലെ വാഹനത്തിരക്കും വയനാട് ജില്ലയെ പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വയനാട് മെഡിക്കൽ കോളേജിൽ നിന്നും പ്രാഥമീക…

                      Read More