വെള്ളാർമല സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളെ സി പി ഐ എം അനുമോദിച്ചു

  എസ്എസ്എൽസി പരീക്ഷയിൽ വെള്ളാർമല സ്കൂളിന് 100 ശതമാനം വിജയമാണുണ്ടായത്. വിദ്യാർത്ഥികളെയും അധ്യാപകരേയും സി പി ഐ എം വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ. ആർ കേളു മുഖ്യാതിഥി ആയിരുന്നു.സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ റഫീക് സ്വാഗതവും പറഞ്ഞു.

Read More

നഴ്‌സസ്‌ ദിനം ആചരിച്ചു

  മാനന്തവാടി: ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന്‌, കരുത്തിന്റെയും കരുതലിന്റെയും അചഞ്ചലമായ ആത്മസമര്‍പ്പണത്തിന്റെയും പര്യായമായി മാറിയ നഴ്‌സുമാര്‍ക്ക്‌ ആദരമര്‍പ്പിച്ച്‌ കൊണ്ട്‌ മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര നഴ്‌സസ്‌ ദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാദർ മനോജ്‌ കവലക്കാടൻ അധ്യക്ഷത വഹിച്ചു. ഫാദർ ജോമേഷ് തേക്കിലക്കാട്ടിൽ,ലിജോ ചെറിയാൻ, ഡോ സ്വാമി ദാസൻ, സിസ്റ്റർ സോണിയ തുടങ്ങിയവർ പ്രസംഗിച്ചു. കേക്ക് മുറിച്ചും പ്രാർത്ഥന…

Read More

സിപിഐ നേതാവ് പി എസ് വിശ്വംഭരന്‍ അന്തരിച്ചു

പുല്‍പ്പളളി: വയനാട്ടിലെ മുതിര്‍ന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരന്‍ (68) അന്തരിച്ചു. 1977 പാര്‍ട്ടി അംഗമായ അദ്ദേഹം വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയില്‍ സജീവമായിരുന്നു. എഐവൈഎഫ് താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, കിസാന്‍ സഭ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയായരുന്നു. 2000-2005 വരെ പുല്‍പ്പളളി ഗ്രാമ…

Read More

വിമാനയാത്രാനിരക്ക് നിയന്ത്രിക്കണം: കേരള പ്രവാസി സംഘം

  പിണങ്ങോട്: ഗൾഫ് സെക്ടറിലെ വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള പ്രവാസി സംഘം വെങ്ങപ്പള്ളി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പിണങ്ങോട് വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. എ നാഗരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി, മുഹമ്മദ് പഞ്ചാര, മുരളി, കെ സേതുമാധവൻ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. 9 അംഗ കമ്മിറ്റിയെയും ഭാരവാഹികളായി മുജീബ് റഹ്‌മാൻ ബി പി…

Read More

അന്താരാഷ്ട്ര നഴ്സസ് ദിനാചരണം

മേപ്പാടി : അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. എലിസബത്ത്, ഡോ. അരുൺ അരവിന്ദ്, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ഡോ. ചെറിയാൻ അക്കരപ്പറ്റി, ചീഫ് നഴ്സിംഗ്…

Read More

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും; വാടക തുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് നിര്‍മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഭരണ, സാങ്കേതിക, സാമ്പത്തിക അനുമതികള്‍ നല്‍കുന്നതിന് സമയക്രമം നിശ്ചയിച്ചു നല്‍കി. അനുമതിയോടെ വേണ്ട മരങ്ങള്‍ മുറിച്ചു മാറ്റുക, വൈദ്യുത വിതരണ സംവിധാനങ്ങള്‍ പുനക്രമീകരിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായം, അവശിഷ്ടങ്ങള്‍…

Read More

ദേശിയ നേഴ്സ്സസ് ദിനത്തോടനുബന്ധിച്ചു നേഴ്‌സുമാരെ ആദരിച്ചു.

മാനന്തവാടി : ദേശീയ നേഴ്സ്സ്‌ ദിനത്തിൽ KGHD SSA (INTUC) മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നേഴ്‌സുമാർക്ക് മധുരം നൽകുകയും ആശംസാ കാർഡ് നൽകി ആദരിക്കുകയും ചെയ്തു. ജെറീഷ് എം എം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട് ഉൽഘാടനം നിർവഹിച്ചു. നേഴ്സിംഗ് സൂപ്രണ്ട് ശ്രീമതി ബിനി മോൾ മറുപടി പ്രസംഗം നടത്തി. ആശംസകാർഡ് നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് 2 ജാസ്മിൻ , ഹെഡ് നേഴ്‌സുമാരായ ബോബി ജോസഫ്, ആൽഫോസ,ശ്രീ…

Read More

രക്തദാന ക്യാംപ് നടത്തി

മീനങ്ങാടി : സെൻ്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രത്തിൽ ഇഎഇ മോർ ഇന്ധാത്തിയോസ് യൂത്ത് അസോസിയേഷനും ജ്യോതിർഗമയയും ചേർന്ന് രക്തദാന ക്യാംപ് നടത്തി. ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. എൽദൊ കാട്ടുകുടി അധ്യക്ഷത വഹിച്ചു. യൂത്ത് സെക്രട്ടറി ബേസിൽ ഡിയോൺ, യൂത്ത് ട്രസ്റ്റി ജോർജ് ബാബു ,പള്ളി സെക്രട്ടറി കെ.പി. സണ്ണി കാലാപ്പിള്ളിൽ, പള്ളി ട്രസ്റ്റീ പി.വി. ജോർജ് പൊയ്ക്കരയിൽ , പി.ടി.വിനു പാറെക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. വഹിച്ചു. ബത്തേരി…

Read More

ദുരന്തബാധിതർക്ക് ഫിലോകാലിയ വീടുകൾ കൈമാറി.

പുൽപ്പള്ളി : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഫിലോകാലിയ ഫൗണ്ടേഷന്‍ രണ്ടാംഘട്ടത്തില്‍ നിര്‍മിച്ചു നല്‍കിയ 11 വീടുകളുടെ താക്കോല്‍ദാനവും 21 വീടുകളുടെ രേഖകളുടെ കൈമാറ്റവും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വേഗപരിമിതിയുണ്ടെന്നും അതിനെയെല്ലാം മറികടന്നാണ് ഫിലോകാലിയ ഫൗണ്ടേഷന്‍ ദുരന്തബാധിതര്‍ക്ക് മനോഹരമായ ഭവനങ്ങള്‍ പണിത് നല്‍കിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഫിലോകാലിയയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും മാതൃകയാണ്. ഇവരുടെ പ്രവൃത്തികളില്‍ പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍പേര്‍ മുന്നോട്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐ.സി. ബാലകൃഷ്ണന്‍…

Read More

‘ഫുട്ബോളാണ് ലഹരി, കായികമാണ് ലഹരി’ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

മുട്ടിൽ : കെ ബി സിടി വായനശാല ആന്റ് ക്ലബ്ബിന്റ മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ് ‘ഫുട്ബോളാണ് ലഹരി, കായികമാണ് ലഹരി’ എന്ന സന്ദേശം നൽകിയാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. മുട്ടിൽ ‘മാനസ’ ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സെമിഫൈനൽ മത്സരങ്ങൾക്ക് മുൻപായി കളിക്കാരും, കാണികളും, സംഘാടകരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. മാനസ സെക്രട്ടറി ബെന്നി മലനാട് ലഹരി വിരുദ്ധ സന്ദേശം നൽകി. മാനസ പ്രസിഡന്റ്‌ കെ വി സുധീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ ബി…

Read More