പാറത്തോട് പി ഓ, പിൻ 673121. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു

    തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട് ഡിവിഷൻ പോസ്റ്റൽ സീനിയർ സൂപ്രണ്ടിന് കത്തെഴുതി പോസ്റ്റ് ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടക്കത്തിൽ കത്ത് വിതരണം ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. പോസ്റ്റ് ഓഫീസിന്റെ പേര് പാറത്തോട് എന്നും…

    Read More

      കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വയനാടിൻ്റെ രക്ഷയ്ക്ക് എത്തണം.വയനാടിനെ ഒറ്റപ്പെടുത്തരുത് .ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം: ബദൽ റോഡ് വികസന സമിതി

      കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ വയനാടിൻ്റെ രക്ഷയ്ക്ക് എത്തണം.വയനാടിനെ ഒറ്റപ്പെടുത്തരുത് .ബദൽ പാതകൾ യാഥാർത്ഥ്യമാക്കണം, ബദൽ റോഡ് വികസന സമിതി നാളിതുവരെ കാണാത്ത ഗുരുതരമായ സുരക്ഷാ ഭീഷണിയും മണ്ണിടിച്ചിലും, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഗതാഗത തടസവും ഒറ്റപ്പെടലും അനുഭവപ്പെടുന്ന, 8 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന ആസ്പിരേഷൻ ജില്ലയായ വയനാടിന്റെ സമഗ്ര രക്ഷയ്ക്ക് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ഉടനടി എത്തണമെന്ന് പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ പാത,മൈസൂർ- പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ വികസന സമിതി നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല രൂപീകൃതമായിട്ട് 45 വർഷങ്ങൾ…

      Read More

        ഫുഡ് കെയർ പൂക്കൂട ബുക്കിങ്ങും വിതരണവും ആരംഭിച്ചു

        ഫുഡ് കെയർ പൂക്കൂട ബുക്കിങ്ങും വിതരണവും ആരംഭിച്ചു കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഫുഡ് കെയർ എന്ന വെബ് സൈറ്റ് വഴി ഈ വർഷത്തെ ഓണപ്പൂക്കൾ ഓർഡർ ചെയ്യാം. ഓണത്തിന് മുറ്റത്ത് പൂക്കൾ വിരിക്കാൻ ഫുഡ് കെയർ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓണപ്പൂക്കൾ പൂക്കൂട എന്ന പേരിൽ അഞ്ചു മുതൽ പത്ത് തരം പൂക്കളും ഇലകളുമടങ്ങുന്ന 5 കിലോ 10 കിലോ പൂകിറ്റിന് ഓണം മാർക്കറ്റ് വിലയുടെ പകുതി വരെ വില കുറവിൻ ഓർഡർ ചെയ്യാം.മഞ്ഞ,…

        Read More

          ജ്യോതിർഗമയ രക്തദാന ക്യാമ്പ് നടത്തി.

          കോറോം : കോറോം സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെയും എം ജെഎസ്എസ് എ മലബാർ ഭദ്രാസനത്തിന്റെ ഗോൾഡൻ ജൂബിലിയുടെയും ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ ഉദ്ഘാടനം ചെയ്തു . ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ടീം ജ്യോതിർഗമയ കോ- ഓർഡിനേറ്റർ കെ.എം. ഷിനോജ് രക്തദാന സന്ദേശം നൽകി. പള്ളി സെക്രട്ടറി അഖിൽ ഏലിയാസ് , ഫാ. എൽദോ ഷാജു പനച്ചിയിൽ , ഫാ….

          Read More

            എൽസ്റ്റണിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

            മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് ഞായറാഴ്ച കഴിഞ്ഞു. ഒരു വീടിന്റേത് നാളെ പൂർത്തീകരിക്കും. ഇതും കൂടി ചേർത്താൽ വാർപ്പ് കഴിഞ്ഞ വീടുകളുടെ എണ്ണം ആറാകും. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. 224 വീടുകളുടെ പ്ലോട്ട് സെറ്റ് ഔട്ട്‌, 175 വീടുകളുടെ ഫൂട്ടിങ് സെറ്റ് ഔട്ട്‌, 172 വീടുകളുടെ എർത്ത് വർക്ക്‌, 75 വീടുകളുടെ പ്ലെയിൻ സിമന്റ്‌ കോൺക്രീറ്റ്, 40 വീടുകളുടെ…

            Read More

              തുരങ്കപാത നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

              സംസ്ഥാനത്തെ വാണിജ്യ-ടൂറിസം മേഖലയ്ക്ക് കുതിപ്പേകാൻ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത തുരങ്കപാത നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു സംസ്ഥാനത്തെ വാണിജ്യ-ടൂറിസം- ഗതാഗത മേഖലയ്ക്ക് കുതിപ്പേകാൻ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ സെൻ്റ്മേരിസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ തുരങ്കപാത നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുരങ്കപാത നിർമ്മാണം പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും നീളം കൂടിയ പാതയാവും ആനക്കാംപൊയിൽ – കള്ളാടി-മേപ്പാടി പാത. 8.7 കിലോമീറ്റർ നീളത്തിൽ നാലുവരി തുരങ്ക പാതയാണ് നിർമ്മിക്കുന്നത്. 2134 കോടി ചെലവിൽ…

              Read More

                തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പ് -2025; അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ എസ്‌ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണം: പി.ആർ സിയാദ്.

                മാനന്തവാടി : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാതാക്കാൻ വരുന്ന തിരഞ്ഞെടുപ്പുകളിൽ എസ്‌ഡിപിഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി SDPI വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടി വ്യാപര ഭവനിൽ സംഘടിപ്പിച്ച വിജയക്കുതിപ്പ് 2025 ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ അടിസ്ഥാന പ്രശ്നങ്ങളായ ഗതാഗത, ആരോഗ്യ മേഖലകളിൽ കടുത്ത വിവേചനമാണ് ഭരണകൂടങ്ങൾ തുടരുന്നത്. അധികാര കേന്ദ്രങ്ങളിൽ വയനാടിന്റെ…

                Read More

                  തുരങ്കപാത: സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം: ജുനൈദ് കൈപ്പാണി

                  കൽപ്പറ്റ: ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത വയനാടിൻ്റെ സമഗ്രമായ മുന്നേറ്റത്തിന് കരുത്തു പകരുന്നതാണെന്നും പദ്ധതി തടസ്സങ്ങൾ നീക്കി എളുപ്പമാക്കിയതും നിർമ്മാണോദ്ഘാടനം നടത്താൻ സാധിച്ചതും സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു. വയനാട് അഭിമുഖീകരിക്കുന്ന യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനപ്പെട്ട ആശ്വാസമായി മാറും. വ്യാപാര – വ്യാവസായിക രംഗത്തെ വളർച്ചയ്ക്ക് വഴിയൊരുക്കും. വയനാടിൻ്റെ ടൂറിസം മേഖലയ്ക്ക് കൂടുതൽ സാധ്യതകളാവും. വയനാടിൻ്റെ ദീർഘ കാലത്തെ ആവശ്യം സാക്ഷാത്ക്കരിക്കുന്ന…

                  Read More

                    ഡോ. അമയയെ ആദരിച്ചു

                    മാനന്തവാടി : എംബിബിഎസ് വിജയകരമായി പൂർത്തീകരിച്ച പഴശ്ശി നഗർ സ്വദേശി ഡോ. അമയ ജോണിനെ പഴശ്ശി ബാലജന സഖ്യം ആദരിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമമദ് കുട്ടി ഉദ്ഘാടനം ചെയ്തു. എം. എസ്. അനാമിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.വി.വിജോൾ പൊന്നാട അണിയിച്ചു. ബാലജനസഖ്യം യൂണിയൻ രക്ഷാധികാരി വി. ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. അഭിജിത്ത് കെ. ഷിനോജ്, മഞ്ജു അജീഷ്, ശ്രേയ ശ്രീവത്സൻ, ബേസിൽ വർഗീസ്, പി. വാണിദാസ്, പി….

                    Read More

                      പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം

                      കൽപ്പറ്റ: പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി ആവശ്യമുള്ള 148 കുടുംബങ്ങളില്‍ 47 കുടുംബങ്ങള്‍ക്ക് സ്ഥലത്തിന് എഗ്രിമെന്റ് വെച്ചു. ഇതില്‍ 38 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് നഗരസഭ പദ്ധതി മുഖേന…

                      Read More