മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കമ്പളക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.കോട്ടത്തറ വാണമ്പ്രവൻ വീട്ടിൽ ഇർഷാദ്(33) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 15.01.2025 ബുധനാഴ്ച്ച വൈകീട്ടോടെ വെണ്ണിയോട് വച്ച് പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ പേഴ്സിൽ നിന്നും 3.34 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ വി.എം അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Read More

മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു വീടിന്റെ മേൽക്കൂര തകർന്നു

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കൊഴിഞ്ഞങ്ങാട് കറപ്പി എന്നവരുടെ വീടിന് മുകളിലാണ് ഇന്നലെ വൈകിട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണത് ഈ സമയത്ത് 65 വയസ്സുകാരിയായ കറപ്പിയും വീടിനുള്ളിൽ ഉണ്ടായിരുന്നു വീടിന്റെ ഒരു സൈഡ് ചേർന്ന് മരം വീണത് കാരണം വലിയ അപകടത്തിൽ നിന്നും കറപ്പി തലനാരിയക്ക് രക്ഷപ്പെട്ടു ലൈഫ് ഭവന പദ്ധതിയിൽ ലിസ്റ്റിലുള്ള വീടിന്റെ അവസ്ഥ വളരെ പരിതാപകരമാണ് എത്രയും പെട്ടെന്ന് കറപ്പിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് അടിയന്തര…

Read More

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ; കുട്ടി ഡ്രൈവര്‍മാര്‍ക്ക് തടവും; റോഡിലെ പിഴകളെല്ലാം കുത്തനെ കൂട്ടി; മാറിയ നിയമം ഇങ്ങനെ

തിരുവനന്തപുരം: വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും. അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച്‌ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലുണ്ട്. മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ മദ്യപിച്ച്‌ വാഹനമോടിക്കുമ്ബോള്‍ പിടിക്കപ്പെട്ടാല്‍ ആദ്യ തവണ 10,000 രൂപയാണ് പിഴ. നേരത്തെ ഇത് 1,000 രൂപയായിരുന്നു. പിഴയടച്ചില്ലെങ്കില്‍…

Read More

    വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ സർവ്വീസിൽ നിന്നും വിരമിക്കും

    കൽപ്പറ്റ: 34 വർഷത്തെ സർക്കാർ സേവനത്തിന് ശേഷം വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ. ഷാജി നാളെ (31.12.2025) സർവ്വീസിൽ നിന്നും വിരമിക്കും. മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായ വ്യക്തിയും വയനാട് വിമുക്തി മിഷനെ പൊതുജനമധ്യത്തിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന സംഭാവന നൽകിയ വ്യക്തിയുമാണ്.

    Read More

      ഇനി ചായ കുടിക്കാൻ മലയാളികള്‍ പാടുപെടും; ഒറ്റയടിക്ക് കൂടുന്നത് ആറ് രൂപ, തീരുമാനം ഉടൻ

      തിരുവനന്തപുരം : സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഈ മാസം 29ന് ചേരുന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക.വിലവർദ്ധനയില്‍ തീരുമാനം വൈകിക്കുന്നതില്‍ ബോർഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്‌ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.         അതേസമയം, സർക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയർമാൻ കെ എസ് മണി പറഞ്ഞു. വിലവ‌ർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മില്‍മയ്‌ക്ക് അധികാരം ഉണ്ടെന്നും കെ എസ്…

      Read More

        ഓപ്പൺ ചെസ് ടൂർണമെൻ്റ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു

        സുൽത്താൻ ബത്തേരി : വയനാട് ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷന്റെയും ബത്തേരി ഡോൺ ബോസ്കോ കോളേജിന്റെയും സഹകരണത്തോടെ നടത്തുന്ന വലിയകത്ത് അബ്ദുറഹ്മാൻ ആൻഡ് കൊട്ടാരത്തിൽ മാധവൻ നായർ മെമ്മോറിയൽ ഓപ്പൺ ചെസ് ടൂർണമെൻറ് ബത്തേരി ഡോൺ ബോസ്കോ കോളേജിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു. സി.കെ. സദാശിവൻ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ ചെസ് അക്കാദമി പ്രസിഡൻ്റ് പി.എസ്. വിനീഷ് അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,…

        Read More

        വെള്ളമുണ്ട സബ് രജിസ്ട്രാർ ഓഫീസിൽ പ്രഥമ ജനകീയസമിതി ചേർന്നു

        വെള്ളമുണ്ട: വെളളമുണ്ട സബ് രജിസ്ട്രാർ ഓഫീസിൽ രൂപീകൃതമായ ജനകീയ സമിതിയുടെ പ്രഥമ യോഗം നടന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ ജംഷീർ കുനിങ്ങാരത്ത്, വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക്‌ മെമ്പർ ബാലൻ വെള്ളരിമ്മൽ, സബ് രജിസ്ട്രാർ പ്രമോദ് കുമാർ, പി. കെ. മൊയ്തു സാഹിബ്‌,സി യൂസുഫ്,ടി. കെ മമ്മൂട്ടി,വി.കെ സുരേഷ്,പി.ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഉദ്യോഗസ്ഥരായ വിനോദ് കുമാർ, ഉമേഷ്‌ ടി. യു, നിഷ…

        Read More

          കാരാപ്പുഴ ജലസേചന പദ്ധതി : ജലവിതരണം ആരംഭിച്ചു

           കാരാപ്പുഴ ജലസേചന പദ്ധതി : ജലവിതരണം ആരംഭിച്ചു പൊതുജനങ്ങൾ ജാഗ്രത പാലിക്കണം   കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ഇടതുകര പ്രധാന കനാലിലൂടെ ജലവിതരണം ആരംഭിച്ചതായി കാരാപ്പുഴ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലവിതരണം ആരംഭിച്ചതിനാൽ പ്രദേശവാസികളും കുട്ടികളും കനാലിൽ ഇറങ്ങാതെ ജാഗ്രത പാലിക്കണം. അമ്പലവയൽ, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന വലതുകര കനാലിൽ ചെണ്ടക്കുനി വരെയുള്ള പ്രദേശത്ത് നിലവിൽ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. കാര്യാമ്പാടി, കൊള്ളിയിൽ ബ്രാഞ്ച് കനാലുകളിലൂടെ വരും ദിവസങ്ങളിൽ…

          Read More

            റമദാൻ ക്യാമ്പയിൻ കവർ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.

            വെങ്ങപ്പള്ളി ശംസുൽ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാൻ കാമ്പയിൻ കവർ വിതരണ ഉദ്‌ഘാടനം മാനന്തവാടി റെയ്ഞ്ചിൽ അക്കാദമി മാനേജർ എം കെ സുലൈമാൻ മൗലവി ചുണ്ടമുക്ക് മഹല്ല് സെക്രട്ടറി സാബിത്തിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മുഹ്‌യദ്ദീൻ കുട്ടി യമാനി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അബ്‌ദുൽ ജലീൽ ഫൈസി, നൗഷാദ് ദാരിമി, ജാഫർ വാഫി, ആശിഖ് വാഫി, ശരീഫ് ഫൈസി ചടങ്ങിൽ സംബന്ധിച്ചു

            Read More

            കിണറിൽ വീണ് യുവാവ് മരിച്ചു

            കൽപ്പറ്റ : കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്. വീട് പണിക്ക് സഹായത്തിന് ജോലിക്ക് പോയതായിരുന്നു. ആൾമറയില്ലാത്ത കിണറിൽ കാൽ വഴുതി വീണാണ് അപകടം രാവിലെ 9 മണിക്കായിരുന്നു അപകടം. ഉടൻ ൈ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകിയതിന് ശേ ശേഷമാണ് മരണം സംഭവിച്ചത്. ഭാര്യ: ജയ മക്കൾ: രാഹുൽ, രാഗിത മരുമക്കൾ: നമിത, സുധീഷ്. മൃതദ്ദേഹം കൈ നാട്ടി ജനറൽ…

            Read More