തദ്ദേശ തിരഞ്ഞെടുപ്പ് ; തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ആറ് വാർഡുകളിൽ മത്സരിക്കും: എസ്‌.ഡി.പി.ഐ

    തലപ്പുഴ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ആറ് വാർഡുകളിൽ പാർട്ടി സ്ഥാനാർഥികൾ ജനവിധി തേടുമെന്ന് എസ്‌.ഡി.പി.ഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ മുഹമ്മദലി അറിയിച്ചു.അവകാശങ്ങൾ അർഹരിലേക്ക് എത്തുവാനും അഴിമതിയില്ലാത്ത വികസനം നാടിനു നൽകാനും കണ്ണട അടയാളത്തിൽ മത്സരിക്കുന്ന എസ്‌.ഡി.പി.ഐ സ്ഥാനാർഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് വി കെ മുഹമ്മദലി ജനങ്ങളോട് അഭ്യർത്ഥിച്ചു.മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർഥി നിർണയം പൂർത്തീകരിച്ച് ഉടൻ തന്നെ പ്രഖ്യാപനം നടത്തുമെന്നും വി കെ മുഹമ്മദലി അറിയിച്ചു.

    Read More

      തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ല; മുനിസിപ്പൽ ജീവനക്കാരന് മർദനം

      മാനന്തവാടി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മാനന്തവാടി നഗരസഭാ ജീവനക്കാരന് മർദ്ദനമേറ്റു. ഓഫീസ് അസിസ്റ്റന്റായ രാഹുലിനാണ് (33) മർദ്ദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനും യുവതിക്കുമെതിരെ പോലീസ് കേസെടുത്തു.   ഇന്നലെ ഉച്ചയ്ക്ക് 1:30-ഓടെയാണ് സംഭവം. ഒഴക്കോടി സ്വദേശിനി ശോഭ ജയനും കുടുംബത്തിലെ അഞ്ച് പേരുടെ പേരുകളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഇവർ നഗരസഭയിലെത്തിയത്. നഗരസഭാ സെക്രട്ടറിയുമായി ഇവർ സംസാരിക്കുന്നതിനിടെയുണ്ടായ തർക്കം തടയാൻ ശ്രമിച്ചപ്പോഴാണ് രാഹുലിന് മർദ്ദനമേറ്റതെന്ന് ജീവനക്കാർ പറയുന്നു.  …

      Read More

        സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതിവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.   തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നലിനും ശക്തമായ…

        Read More

          റോഡ് ഉദ്ഘാടനം ചെയ്തു

          മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റി അമ്പുകുത്തി 6 ഡിവിഷനിലെ വിൻസെന്റ്ഗിരി -ചെറ്റവയൽ -ചെന്നലായി റോഡ് ഉത്ഘാടനം ഡിവിഷൻ കൗൺസിലറും പൊതു മരാമത്ത് സ്റ്റാന്റിങ് ചെയർമാൻ കൂടിയായ പി വി എസ് മൂസ്സ ഉത്ഘാടനം ചെയ്തു കൗൺസിലർ പി എം ബെന്നി അദ്ധ്യക്ഷം വഹിച്ചു മൈസൂർ -തോൽപ്പെട്ടി -ബാവലി ഭാഗത്തു വരുന്ന വണ്ടികൾ കണ്ണൂർ എയർപോർട്ട് – തലശ്ശേരി -കൊട്ടിയൂർ അമ്പലം എന്നിവടങ്ങളിലേക്ക് ടൗണിൽ പ്രവേശിക്കാതെ യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ 45 ലക്ഷം രൂപയുടെ സൈഡ് കെട്ട് നടന്നു…

          Read More

            വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്

            വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്   വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. മേപ്പാടി ഇ.എം.എസ് ഹാളില്‍ സംഘടിപ്പിച്ച വികസന സദസ് സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധേയമാണെന്നും വിപുലമായ ആരോഗ്യ ശ്യംഖല ജില്ലയില്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും വികസനമെന്നത് ഒരുമിച്ച് ചെയ്യേണ്ട പ്രവര്‍ത്തിയാണെന്നും വികസന സദസ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യ…

            Read More

              എൻഎസ്എസ് സ്പെസിഫിക് ഓറിയൻ്റേഷൻ സംഘടിപ്പിച്ചു

              മുട്ടിൽ: മുട്ടിൽ WOVHSS ,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. NSS മീനങ്ങാടി ക്ലസ്റ്റർ കോഡിനേറ്ററും പ്രശസ്ത ട്രെയിനറുമായ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. സഫുവാൻ മാസ്റ്റർ, സിഫാനത്ത് ടീച്ചർ, NSS ലീഡർ അഫ്ര ഫാത്തിമ എന്നിവർ സംസാരിച്ചു. WMO HRD സെൻ്ററിൽ വെച്ചാണ് പ്രസ്തുത പരിശീലനം സംഘടിപ്പിച്ചത്.

              Read More

                കോട്ടത്തറ പഞ്ചായത്ത് വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്

                കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം ൻ്റെ കള്ള പ്രചാരണങ്ങൾക്കെതിരെയും നടത്തുന്ന ദ്വിദിന ജനജാഗരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫണ്ട് തരാതെ വീർപ്പുമുട്ടിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന സി പി.എം നയവും നാടിനാപത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡൻറ്…

                Read More

                  സ്‌റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്:- വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സമ്മാനവിതരണം നടത്തി

                  കൽപ്പറ്റ :എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ വച്ച് 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി സമ്മാനവിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം, സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.ചന്ദ്രശേഖരൻ പിള്ള,സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ കെ.രാമചന്ദ്രൻ, വയനാട് അത്‌ലറ്റിക് അസോസിയേഷൻ ട്രഷറർ സജീഷ് മാത്യു, വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി.പി…

                  Read More

                    ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു

                    വെള്ളമുണ്ട: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും സമീപത്തെ വീടിന് മുകളിലേക്കുമായി മരം കടപുഴകി വീണു. ചെറുകര പെരുമ്പള്ളി കാട്ടിൽ ബിജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.   വിവരമറിഞ്ഞെത്തിയ മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ആളപായമില്ല.   അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. ഷംനാദ്, മറ്റ് ഉദ്യോഗസ്ഥരായ കെ.ജി. ശശി, സുജിത്ത് എം.എസ്., മനു അഗസ്റ്റിൻ, കെ.ആർ….

                    Read More

                      പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ സ്മരണാഞ്ജലി, അനുസ്മരണ പരേഡ് നടത്തി 

                      കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് സ്മരണാഞ്ജലികളർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2024 മുതൽ 31.08.2025 വരെ ഡ്യൂട്ടിക്കിടയിൽ മരണമടഞ്ഞ രാജ്യത്തെ 191 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിലെ ഹോട്ട്…

                      Read More