കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്‌ അതിവർഷ ആനുകൂല്യം വിതരണ ഉദ്ഘാടനം നടത്തി

മാനന്തവാടി: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്‌ അതിവർഷ ആനുകൂല്യം രണ്ടാം ഗഡു വിതരണ ഉദ്ഘാടനം ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ നിർവഹിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ എക്സി. ഓഫിസർ ചന്ദ്രജ കിഴക്കെയിൽ അധ്യക്ഷത വഹിച്ചു. കെ സ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, കെ ഹംസ, അഷ്‌റഫ്‌ പൂലാടാൻ, അബു ഗൂഡലായി, ജിഷ ജോസ്, രഞ്ജിനി എന്നിവർ സംസാരിച്ചു. ക്ഷേമനിധി ബോർഡിന്റെ…

Read More

ശരീഫ ഫാത്തിമ ഖുർആനിക് റിസോഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നിർവഹിച്ചു

കുഞ്ഞോം: ഡബ്ലു എം ഒ ശരീഫ ഫാത്വിമ തഹ്ഫീളുൽ ഖുർആൻ സെന്റർ,ശരീഫ ഫാത്വിമ ഖുർആനിക് റിസോഴ്സ് ബ്ലോക്കിന് ശിലാസ്ഥാപനം നിർവഹിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ശിലാസ്ഥാപന കർമ്മത്തിന് നേതൃത്വം നൽകിയത്.തങ്ങളുടെ മാതാവിന്റെ പേരിലുള്ള ഏറ്റവും വലിയ സ്മാരകത്തിനാണ് ഡബ്ലു എം ഒ തിരി കൊളുത്തിയത് എന്ന് ഉദ്ഘാടന ഭാഷണത്തിൽ തങ്ങൾ പറഞ്ഞു.സ്ഥാപനത്തിലെ വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് സാദിൻ ഖിറാഅത് പാരായണം ചെയ്തു.യോഗത്തിൽ ഡബ്ലു എം ഒ ജനറൽ സെക്രട്ടറി കെ കെ അഹ്മദ് ഹാജി അധ്യക്ഷത…

Read More

ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ജില്ലാ വനിതാ വിംഗ് സമ്മേളനം നടത്തി

കല്‍പ്പറ്റ: ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വയനാട് ജില്ലാ വനിതാ വിംഗ് സമ്മേളനം കല്‍പ്പറ്റ വ്യാപാര ഭവനില്‍ വെച്ച് നടത്തി. ചടങ്ങ് ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പി.എം. അംബുജം ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫിന്റെ സംസ്ഥാന പ്രസിഡന്റായ എ.ആര്‍. സുജിത് രാജു ചടങ്ങിന് ആശംസകള്‍ അറിയിച്ചു. സമ്മേളനത്തില്‍ പുതിയ പ്രസിഡന്റായി ലോകേശ്വരി സി.എച്ചിനെയും, പുതിയ സെക്രട്ടറിയായി റീത്ത കെ.ആറിനെയും തിരഞ്ഞെടുത്തു.

Read More

ദിവസേനയുള്ള പാസ്സ്പോർട്ട് അപേക്ഷകളുടെ എണ്ണം നൂറ്റിയിരുപതായി ഉയർത്തണം: പ്രിയങ്ക ഗാന്ധി

കൽപ്പറ്റ :പുതുതായി പ്രവർത്തനമാരംഭിച്ച കല്പറ്റയിലെ പോസ്റ്റ്‌ ഓഫീസ് പാസ്സ്പോർട്ട് സേവാ കേന്ദ്രത്തിൽ ദിവസേന സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം നൂറ്റി ഇരുപതായി ഉയർത്തുന്നത് പരിഗണിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം. പി. കേന്ദ്രം സന്ദർശിച്ച പ്രവർത്തനം വിലയിരുത്തിയ പ്രിയങ്ക ഗാന്ധി എം.പി. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശം മുന്നോട്ട് വച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രിയങ്ക ഗാന്ധി കേന്ദ്രത്തിൽ എത്തിയത്. കോഴിക്കോട് റീജിയണൽ പാസ്പോർട്ട്‌ ഓഫീസർ അരുൺ മോഹൻ കെ. യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ടി. സിദ്ദിഖ്…

Read More

Knock out drugs ബ്ലോക്ക് തല ഫുഡ്ബോൾ മത്സരം സംഘടിപ്പിച്ചു

തലപ്പുഴ: Konck out drugs 2025 എന്ന പേരിൽ വയനാട് ജില്ല പോലീസിന്റെ കീഴിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ഫുട്ബോൾ കാർണിവൽ 5.5 2025 തീയതി രാവിലെ 09:00 മണി മുതൽ തലപ്പുഴ 44 മൈൽ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.വെള്ളമുണ്ട സബ് . ഇൻസ്പെക്ടർ സാദിർ തലപ്പുഴയുടെ അദ്ധ്യക്ഷതയിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട് , ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, ഫുട്ബോൾ…

Read More

സി.എസ്.ആർ കോൺക്ലേവ് ‘വൈഫൈ25’ ; ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ : സംസ്ഥാനത്തെ ഏക ആസ്പിരേഷണൽ ജില്ലയായ വയനാടിന്റെ സമഗ്ര വികസന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും മറ്റ് സ്വകാര്യ കമ്പനികളെയും ക്ഷണിക്കുന്ന വൈഫൈ25; സി.എസ്.ആർ കോൺക്ലേവ്, സുൽത്താൻ ബത്തേരി സപ്ത-യിൽ മെയ് 9ന് സംഘടിപ്പിക്കുന്നു. ‘വയനാട് ഇനിഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇമ്പാക്ട് (വൈഫൈ25)’ എന്ന ഈ സ്വപ്ന മുന്നേറ്റത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സംഷാദ് മരയ്ക്കാർ പ്രകാശനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള 62 സ്ഥാപനങ്ങളും ഫണ്ട് ആവശ്യമുള്ള വകുപ്പുകളും…

Read More

കോൺഗ്രസ് നേതൃത്വം മറുപടി പറയാൻ തയ്യാറാവണം:രാഷ്ട്രീയ യുവജനതാദൾ

കൽപ്പറ്റ:ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും ആത്മഹത്യക്ക് കാരണക്കാരായ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയം പരിഹരിക്കുന്നത് അടക്കമുള്ള വിഷയത്തിൽ അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ കോൺഗ്രസ്സ് നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് എൻ എം വിജയൻ്റെ മകൻ വിജേഷും മരുമകൾ പത്മജയും നിലനിൽപ്പ് തന്നെ വഴിമുട്ടി മാധ്യമങ്ങളോട് തുറന്നു പറയേണ്ടി വന്നു.വീട്ടിലെത്തി എല്ലാ സഹായവും പ്രശ്നപരിഹാരവും ഉറപ്പ് നൽകിയ പ്രിയങ്ക ഗാന്ധിയെ നിലവിൽ കാണാൻ പോലും അവസരം കുടുംബത്തിന് നൽകുന്നില്ല. നാട്ടിലെ എല്ലാ വിഷയങ്ങളിലും ചാടിപ്പുറപ്പെട്ട്…

Read More

പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

മാനന്തവാടി: വാളാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു വാളാട് വാഴപ്ലക്കുടി ബിനുവിന്റെ മകൻ അജിൻ ബിനു (15) കളപ്പുരക്കൽ വിനീഷിന്റെ മകൻ ക്രിസ്റ്റി ബിനീഷ് (15) എന്നീ രണ്ട് കുട്ടികൾ ആണ് മരണപ്പെട്ടത്

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക; ആളുകളെ ഒഴുപ്പിക്കുന്നു

കോഴിക്കോട് :  കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തില്‍ നിന്നാണ് പുക ഉയരുന്നത്. കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച്‌ ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന്…

Read More

നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനം കൈമാറി.

  ബത്തേരി: നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനു എം.പി. യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നു ലഭ്യമാക്കിയ മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച റോബോട്ടിക് ഫിസിയോ തെറാപ്പി ഉപകരണങ്ങളുടെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി എം.പി. നിര്‍വഹിച്ചു. മൊബൈല്‍ ഡിസ്‌പെന്‍സറി വാഹനത്തിനായി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയാണ് വകയിരുത്തിയത്. മെഡിക്കൽ ഓഫിസർ ദാഹർ മുഹമ്മദ്‌ താക്കോൽ ഏറ്റുവാങ്ങി. ഇതോടെ വീടുകളിലെത്തിയുള്ള ഫിസിയോതെറാപ്പി…

Read More