ചികിൽസാലയങ്ങൾ ദുരന്തഭൂമികയാവരുത്: എ.യൂസുഫ്.

മേപ്പാടി :- ജീവൻ രക്ഷിക്കേണ്ട ആതുരാലയങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയമാണെന്നും നഷ്ടപരിഹാരവും ഖേദപ്രകടനങ്ങളും ഒന്നിനും പകരമാവില്ലെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡൻ്റ് എ.യൂസുഫ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ശ്വസിച്ച് മരണപ്പെട്ട മേപ്പാടി കോട്ടത്തറവയൽ പാറോളി നെസീറ (44)യുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത്. ആയിരങ്ങൾ ചികിൽസ തേടിയെത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ദാരുണമായ സംഭവം സർക്കാറിൻ്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറാനാണ്…

Read More

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

മുട്ടിൽ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. മുട്ടിൽ വെറ്ററിനറി ഡിസ്പെൻസറിയിൽ പദ്ധതിയുടെ ആറാംഘട്ട ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി കെ രമാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര നാഥ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സജി…

Read More

ടീച്ചറ് ഫോൺ വിളിച്ചുവെച്ചില്ല! മെമ്പർ സൈക്കിളുമായി സ്കൂൾ മുറ്റത്ത്

കെല്ലൂർ:1969 ൽ സ്ഥാപിതമായ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നല്ലൂർനാട് ഗവ.യു.പി.സ്കൂ‌ളിൽ ഇനി മുതൽ സൈക്കിൾ ക്ലബ്ബും. വിദ്യാർത്ഥികൾക്ക് ആരോഗ്യ സന്ദേശവും- വ്യായാമ പ്രാധാന്യവും തിരിച്ചറിയാവാൻ രൂപീകരിക്കുന്ന സൈക്കിൾ ക്ലബ്ബിലേക്ക് സൈക്കിൾ വേണമെന്നകാര്യം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജുനൈദ് കൈപ്പാണിയോട് ഹെഡ്മിസ്ട്രസ് ബെറ്റ്സി ടീച്ചർ സൂചിപ്പിച്ച മുറക്കാണ് സൈക്കിളുമായി മെമ്പർ എത്തിയത്. ഗോത്രവിദ്യാർത്ഥികളടക്കം പഠിക്കുന്ന ഗ്രാമീണ ചുറ്റുപാടിലുള്ള വിദ്യാലയമാണിത്.രൂപീകരിക്കാൻ പോവുന്ന ക്ലബ്ബിലേക്ക് ആദ്യ സൈക്കിൾ സമ്മാനിച്ച മെമ്പറോട് അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം രേഖപെടുത്തി.

Read More

ലഹരിക്കെതിരെയുള്ള വയനാട് പോലീസിന്റെ ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ ഫുട്ബോള്‍ കാര്‍ണിവലിന് ആവേശ തുടക്കം

കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘നോക്ക് ഔട്ട് ഡ്രഗ്‌സ്’ എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ കാര്‍ണിവലിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഇഷ്ടം ആരോഗ്യകരമായ കാര്യങ്ങളോട് മാത്രമാകണമെന്നും മറ്റൊരു ലഹരിക്കും അടിമപ്പെടരുതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു….

Read More

ചീരാലിൽ വീണ്ടും പുലി ആക്രമണം; മൂരിക്കുട്ടിയെ കൊന്നു.

ചീരാൽ: ചീരാൽ കരിങ്കാളിക്കുന്ന് താവരിമല രാജേഷിൻറെ മൂരിക്കുട്ടിയെ പുലി കൊന്നു തിന്നു. പാതിഭക്ഷിച്ച മുരികിടവിനെയാണ് കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലി ശല്ല്യം രൂക്ഷമാണ്. ആടുകൾ ഉൾപ്പെടെ പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചു.

Read More

എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഉബൈദുള്ള സഖാഫിക്ക് സ്വീകരണം നൽകി

പനമരം: എസ് എസ് എഫ് ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ മർകസ് ഡയറക്ടർ കൂടിയായ സി.പി ഉബൈദുള്ള സഖാഫിക്ക് പനമരം ബദ്റുൽ ഹുദയിൽ ഉൾ്മള സ്വീകരണം നൽകി.ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി, റഷീദുദീൻ ശാമിൽ ഇർഫാനി , നൗഫൽഅഹ്സനി, ഹാഫിള് താജുദ്ദീൻ സഖാഫി, അബ്ദുസമദ് ( യൂനിവേഴ്സിറ്റി) എന്നിവർ സമ്പന്ധിച്ചു.

Read More

മാപ്പിള കലാ അസോസിയേഷൻ സമ്മേളനം നടത്തി

പനമരം: വയനാട് മാപ്പിള കലാ അസോസിയേഷൻ ‘ലഹരി മുക്ത കേരളത്തോടൊപ്പം’ എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ആറാം വാർഷിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പനമരം ക്രസന്റ് പബ്ലിക് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ ഹിപ്സ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി സുബൈർ,റംല എ, നാസർ കെ,മുഹമ്മദ്‌ സാലി, ഹാരിസ് ഇ,വള്ളി ഇബ്രാഹിം,റഷീദ് മോങ്ങം, മനോജ്‌ മാനന്തവാടി,…

Read More

എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

  വൈത്തിരി: എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട്, താമരശ്ശേരി, അരയാറ്റകുന്നുമ്മേൽ, എ.കെ ഹബീബ് റഹ്മാൻ (25), ആല പ്പുഴ, സജീന മൻസിൽ,ടി.കെ. സജീന (47) എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. 0.98 ഗ്രാം എം.ഡി.എം. എ യാണ് പിടിച്ചെടുത്തത്. 30.04.2025 തിയ്യതി ഉച്ചയോടെ വൈത്തിരി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ വെച്ചാണ് വാഹന പരിശോധനക്കിടെ ഇവർ പിടിയിലായത്. ലക്കിടി ഭാഗത്തേക്ക് കെ.എൽ 22 എച്ച് 3414 കാറിൽ യാത്ര ചെയ്യുകയായിരുന്നു…

Read More

വെള്ളമുണ്ടയിൽ ലഹരിവിരുദ്ധ സംഗമം നടത്തി

  വെളളമുണ്ട: വിജ്ഞാൻ ലൈബ്രറി, ജനമൈത്രി പോലീസ്, വെറ്ററൻ അസോസിയേഷൻ, എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ട്രൈക്കേഴ്സ് ക്ലബ്ബ് വെള്ളമുണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി,മെക് സെവൻ എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സ്കിറ്റ്, മനുഷ്യച്ചങ്ങല, ലഹരിമുക്ത പ്രതിജ്ഞ , പൊതുയോഗം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.രാധ അധ്യക്ഷത വഹിച്ചു. വിജ്ഞാൻ ലൈബ്രറി സെക്രട്ടറി എം. അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് അംഗം സഫീല…

Read More

അധ്യാപകർ സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിന്റെ മുന്നണി പോരാളികൾ ആകണം: മന്ത്രി എ കെ ശശീന്ദ്രൻ

  ബത്തേരി : അക്രമം, ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. സുൽത്താൻബത്തേരിയിൽ നടന്ന നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ എസ് ടി എ ) ദ്വിദിന സംസ്ഥാന “ലീഡേഴ്സ് ക്യാമ്പ് ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി അധ്യക്ഷത വഹിച്ചു. എൻസിപി സംസ്ഥാന…

Read More