മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു.

മംഗളൂരിൽ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം ; എസ്‌ഡിപിഐ പ്രതിഷേധിച്ചു. മാനന്തവാടി :പുല്‍പ്പള്ളി സ്വദേശി അശ്‌റഫിനെ മംഗളൂരു കുഡുപ്പില്‍ വെച്ച് സംഘപരിവാര്‍ ഭീകരര്‍ ക്രൂരമായി തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ച് മനുഷ്യരെ പച്ചയായി തല്ലിക്കൊല്ലുന്ന സംഘപരിവാർ ഭീകരരെ പ്രതിരോധിക്കാൻ സമൂഹം തയ്യാറാവണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി…

Read More

ധർത്തി ആഭ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയിലേക്കായി ജില്ല 21.79 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചു

നിശ്ചിത ശതമാനം ഗോത്ര വർഗ്ഗക്കാർ അധിവസിക്കുന്ന ജില്ലക്കുള്ള പദ്ധതിയായ ധർത്തി ആഭ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാനിലേക്കായി വയനാട് ജില്ല 21.79 കോടിയുടെ പ്രൊപ്പോസൽ സമർപ്പിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച ചേർന്ന കാർഷിക വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പട്ടികവർഗ വിഭാഗത്തിന്റെ കാർഷിക വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവന മാർഗ്ഗം എന്നീ മേഖലകളിൽ പട്ടികവർഗക്കാരുടെ സമഗ്രവും സുസ്ഥിരവുമായ വളർച്ച കൈവരിക്കലാണ് ഉദ്ദേശ്യം. ആസ്‌പിരേഷനൽ ജില്ലയായ വയനാട്ടിലെ നാല്…

Read More

കൽപ്പറ്റ അമ്പിലേരിയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

കൽപ്പറ്റ : അമ്പിലേരിയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്അ മ്പിലേരി സാറാമ്മയുടെ മകൻ സജിൻ ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ സജിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോട്ട് സർക്യൂട്ട് ആണ് ടിവി പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വീടിന് തീപിടിച്ചതോടെ കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Read More

കുന്നമ്പറ്റ ശ്രീ ഭഗവതി ശാസ്താ ക്ഷേത്രം എട്ടാം വാർഷിക മഹോത്സവം മെയ് 1, 2, 3 തീയതികളിൽ

കൽപ്പറ്റ : കുന്നമ്പറ്റ ശ്രീ ഭഗവതി ശാസ്താ ക്ഷേത്രം എട്ടാം വാർഷിക മഹോത്സവം മെയ് 1, 2, 3 തീയതികളിൽ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികളും ആഘോഷ കമ്മിറ്റി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 7.30 ന് ഉത്സവത്തിന് കൊടിയേറും. പ്രധാന ഉത്സവ ദിവസമായ മൂന്നിന് നഗരപ്രദക്ഷിണം, എഴുന്നള്ളിപ്പ് താലപ്പൊലി, ഭഗവതിസേവ സാംസ്കാരിക സമ്മേളനം തുടങ്ങിയവ ഉണ്ടാകും. ആകാശ വിസ്മയം, സോഷ്യൽ മീഡിയ വൈറൽ പാട്ട് ഫാമിലി അണിനിരക്കുന്ന ഗാനമേളയും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര…

Read More

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

മാനന്തവാടി: നന്മ ജീവകാരുണ്യ കൂട്ടായ്മയും, യുവരാജ് സിംഗ്ഫൗണ്ടേഷനും ചേർന്ന് സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ്സംഘടിപ്പിച്ചു.നന്മ ജീവകാരുണ്യ കൂട്ടായ്മ സെക്രട്ടറിമുസമ്മിൽ സ്വാഗതം പറഞ്ഞു.തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന കെ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്തനാർബുദ സ്ക്രീനിങ്ങിന് വിധേയമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചുകൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട്നന്മ ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് ഷംസുദ്ദീൻ,ഹാഷിം എ.സി,കുഞ്ഞബ്ദുള്ളകോറോം,യുവരാജ് ഫൗണ്ടേഷൻ ഡോ: നിവേദിത,ഡോ: ശ്രീലാൽ,ജമി. എം,ആശാവാണി എന്നിവർ സംസാരിച്ചു.നന്മ…

Read More

കാരാപ്പുഴയിൽ ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി

കാരാപ്പുഴ : ‘ആരോഗ്യമാണ് ലഹരി’ എന്ന സന്ദേശവുമായി കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിൽ യുവജനങ്ങളുടെ ലഹരി വിരുദ്ധ കൂട്ടായ്മ. കാരാപ്പുഴ ഇറിഗേഷൻ പദ്ധതിയുടെയും കൽപറ്റ ഫൈറ്റ് ക്ലബ്ബിൻ്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഗ്രീൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊതുജനങ്ങൾക്കായി വിവിധ മത്സരങ്ങളും നടത്തി. വെയിറ്റ് ലിഫ്റ്റിങ്, പുഷ്അപ്പ് , പുൾഅപ്പ്, ഹാങ്ങിങ് ചലഞ്ചുകളും അമേച്വർ ബോക്സിങ് പ്രദർശനവും നടന്നു. ഫിറ്റ്നസ് ട്രയ്നർമാരായ ജാസിർ തുർക്കി, വൈശാഖ് ബാബു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സി…

Read More

വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തബാധിതരായ സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിച്ചയാൾ അറസ്റ്റിൽ

കൽപ്പറ്റ : ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് ഉണ്ടാക്കി ചൂരൽമല ദുരന്തത്തിൽ ഇരയായ സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചെതലയത്തിന് സമീപം താമസിക്കുന്ന നായ്ക്കമാവുടിയിൽ ബാഷിദ് (28) ആണ് വയനാട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ജൂലൈ 30 ആം തിയതി നടന്ന ചൂരൽമല ദുരന്തത്തിന് ഇരയായ സ്ത്രീകളെ കുറിച്ചാണ് പിറ്റേ ദിവസം ഇയാൾ ലൈംഗിക പരാമർശങ്ങൾ അടങ്ങിയ അധിക്ഷേപം ഇൻസ്റ്റാഗ്രാം വഴി നടത്തിയത്. എറണാകുളം സ്വദേശിയും കൽപ്പറ്റയിൽ…

Read More

മംഗളൂരിൽ ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നത് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫ്

മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നത് വയനാട് പുല്‍പ്പള്ളി മൂച്ചീക്കാടന്‍ കുഞ്ഞീതിന്റെ മകന്‍ അഷ്‌റഫിനെ. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ 15 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍. മംഗളൂരു കുടുപ്പുവിലെ ഹിന്ദുത്വ ക്ലബ്ബായ ‘സാമ്രാട്ട് ഗയ്‌സി’ലെ…

Read More

കൊലപാതക കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.

കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട് ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന മാനന്തവാടി സ്വദേശികളും ഉണ്ണികൃഷ്ണൻ എന്നയാളുടെ സുഹൃത്തുക്കളുമായിരുന്നു എന്ന് പറയപ്പെടുന്ന തങ്കച്ചൻ, വാസു എന്നിവരെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജി ബിജു കുറ്റക്കാരല്ല എന്ന് കണ്ട് വെറുതെ വിട്ടത്. 2020 ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂർ റോഡിൽ അന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ണികൃഷ്ണൻ…

Read More

ബസ്സുകൾ കൂട്ടിയിടിച്ച് പരിക്കേറ്റവരെ കൊണ്ട് പോകാൻ ആംബുലൻസ് പോലുമില്ലാത്ത മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ജനരോഷം ഉയരണം -എസ്‌ഡിപിഐ

ബസ്സുകൾ കൂട്ടിയിടിച്ച് പരിക്കേറ്റവരെ കൊണ്ട് പോകാൻ ആംബുലൻസ് പോലുമില്ലാത്ത മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ജനരോഷം ഉയരണം -എസ്‌ഡിപിഐ കാട്ടിക്കുളം 54 ൽ കർണാടക ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയവരെ വിധക്ത ചികിത്സാർത്ഥം മറ്റു ആശുപത്രിയിലേക്ക് റഫർ ചെയ്ത് ഒരു മണിക്കൂർ പിന്നിട്ടിട്ടും ആംബുലൻസ് ഇല്ലാത്തതിനാൽ ഇപ്പോഴും മെഡിക്കൽ കോളേജിൽ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും മെഡിക്കൽ കോളേജിലെ ആംബുലൻസുകൾ യഥാസമയം റിപ്പയർ ചെയ്യാതെ കട്ടപുറത്താക്കിയ അധികാരികൾക്കെതിരെ ജനരോഷം ഉയരണമെന്നും എസ്‌ഡിപിഐ…

Read More