കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്.

കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ബത്തേരി:കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തില്‍ വിറക് ശേഖരിക്കാൻ പോയപ്പോള്‍ കരടി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗോപിയെ നിലവില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപിയുടെ ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്.

Read More

കർണാടക കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

കാട്ടിക്കുകളം മാനന്തവാടി റൂട്ടിൽ 55ഇൽ കർണാടക കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു അപകടത്തിൽ നിരവധി പേർക്ക് പരിക്ക് ഉള്ളതയിൽ വിവരം കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നു

Read More

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒൻപതിന്.

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒൻപത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് വാർത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. എസ്.എസ്.എല്‍.സി, റ്റി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാർച്ച്‌ മൂന്നിന് ആരംഭിച്ച്‌ മാർച്ച്‌ 26-നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികള്‍ റഗുലർ വിഭാഗത്തില്‍ പരീക്ഷ എഴുതി. അതില്‍ ആണ്‍കുട്ടികള്‍ 2,17,696, പെണ്‍കുട്ടികള്‍ 2,09,325. സർക്കാർ മേഖലയില്‍ 1,42,298 വിദ്യാർത്ഥികളും, എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാർത്ഥികളും, അണ്‍…

Read More

വായനകളരി താലൂക്ക് പരിശീലനം സംഘടിപ്പിച്ചു

കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി മെന്റർമാരുടെ താലൂക്ക് തല “വായനകളരി “ഏകദിന ശില്പശാല സരളദേവി മെമ്മോറിയൽ എൽ. പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വർണ്ണകൂടാരം താലൂക്ക് റിസോർസ് പേഴ്സൺമാരായ ഷാജൻ ജോസ്, പി. ശിവൻ പിള്ള, ഒ. കെ. പീറ്റർ എന്നിവർ ക്ലാസുകൾ എടുത്തു.ഹെഡ്മിസ്ട്രസ്…

Read More

വയനാടിന്റെ ‘ഗ്രാമസേവകൻ’ പൊന്നുവേട്ടന് ജില്ലാക്ഷേമകാര്യ ഗ്രാമാദരം

കൽപ്പറ്റ: വയനാട്ടുകാരനായ ആദ്യത്തെ ഗ്രാമസേവകനും നിലവിൽ ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷനുമായ പൊന്നുവേട്ടൻ എന്നറിയപ്പെടുന്ന മംഗലശ്ശേരി നാരായണന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രാമാദരം’ നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാടയണിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. സ്വന്തം കർമ്മവൈഭവം കൊണ്ട് നാട്ടുകാരുടെ പൊന്നുവേട്ടനായ നാരായണൻ പെൻഷനായി 26 വർഷം പിന്നിടുമ്പോഴും ഒരു ദിവസം പോലും ഒഴിവില്ലാത്ത പൊതുസേവനത്തിലാണ് ഇന്നും . ഗ്രാമസേവകൻ മുതൽ…

Read More

15 പദ്ധതികളിലായി വരുന്നത് 3110 കോടിയുടെ നിക്ഷേപമെന്ന് വ്യവസായ മന്ത്രി പി രാജീവ്

കല്‍പ്പറ്റ:രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം കല്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.പഞ്ചനക്ഷത്ര ഹോട്ടല്‍ (70 കോടി), പാലും പാലുല്‍പ്പന്നങ്ങളുടെയും നിര്‍മാണം (115 കോടി), കേന്ദ്ര സര്‍ക്കാര്‍ കൂടി ചേര്‍ന്നുള്ള വയനാട് അഗ്രോ ക്ലസ്റ്റര്‍ (200 കോടി), തീം പാര്‍ക്ക് (45 കോടി), അള്‍ട്ര പാര്‍ക്ക് (15 കോടി), വെല്‍നെസ്സ് കേന്ദ്രം (6.5 കോടി) തുടങ്ങിയവ ഉള്‍പ്പെടുന്നവയാണ് വരാന്‍…

Read More

കര്‍ഷകസംഘം മുത്തങ്ങ റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

സുല്‍ത്താന്‍ ബത്തേരി : നൂല്‍പ്പുഴ വനഗ്രാമത്തിലെ പുനരധിവാസത്തിലെ അപകാതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുത്തങ്ങ റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വനഗ്രാമമായ കുമഴിയിലെ പുനരധിവാസ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നും പദ്ധതി വേഗത്തിലാക്കണമെന്നും കര്‍ഷകസംഘം ആവശ്യപ്പെട്ടു. ഗ്രാമത്തിലെ 28 കുടുംബങ്ങളാണ് നിലവില്‍ റിബില്‍ഡ് കേരള പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ യോഗ്യരായ 12 കുടുംബങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് കര്‍ഷകസംഘം ഉന്നയിക്കുന്നത്. പ്രതിഷേധ പരിപാടി കര്‍ഷക സംഘം ജില്ലാപ്രസിഡന്റ് എ വി…

Read More

യുവാവിന്റെ തൂങ്ങിമരണം പോലീസ് വ്യക്തത വരുത്താൻ തയ്യാറാവണം: രാഷ്ട്രീയ യുവജനതാദൾ

കൽപ്പറ്റ: മിസ്സിംഗ് കേസുമായി ബന്ധപ്പെട്ടു കൊണ്ട് കോഴിക്കോട് പോലീസ് ടീം അറസ്റ്റ് ചെയ്യുകയും പിന്നീട് കൽപ്പറ്റ സ്റ്റേഷനിൽ കൈമാറുകയും ചെയ്ത യുവാവ് സ്റ്റേഷനിലെ ബാത്റൂമിൽ തൂങ്ങിമരിച്ച സംഭവത്തിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തത വരുത്താൻ പോലീസ് തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദൾ (ആർവൈജെഡി) ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽ ആവശ്യപ്പെട്ടു. ബാത്റൂമിലെ ഷവറിൽ ഷർട്ടിൽ കെട്ടി തൂങ്ങി എന്നാണ് പോലീസിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വിശദീകരണം. 26ന് അമ്പലവയലിൽ നിന്ന് മിസ്സിംഗ് ആയതിനു ശേഷം അമ്പലവയൽ പോലീസ് സ്റ്റേഷനിൽ കുടുംബം…

Read More

വാളത്തൂരിൽ നിന്നും കൽപ്പറ്റ, വടുവൻചാൽ ഭാഗത്തേക്ക് ബസ് റൂട്ട് ആരംഭിക്കുക : ആം ആദ്മി പാർട്ടി

 റിപ്പൺ: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാളത്തൂർ പ്രദേശത്ത് നിന്നും വടുവഞ്ചാൽ, വിംസ് ഹോസ്പിറ്റൽ, കൽപ്പറ്റ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ബസ് റൂട്ട് ആരംഭിക്കണമെന്ന് ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് ആളുകൾ ആരോഗ്യ,വിദ്യാഭ്യാസ, തൊഴിൽ മേഖല ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും പ്രധാനമായും ആശ്രയിക്കുന്ന വടുവഞ്ചാൽ, മേപ്പാടി, കൽപ്പറ്റ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ നിലവിൽ സർക്കാർ, സ്വകാര്യ ബസുകൾ ഒന്നും തന്നെ സർവീസ് നടത്തുന്നില്ല. വടുവഞ്ചാൽ- വാളത്തൂർ- വിംസ് ഹോസ്പിറ്റൽ – കൽപ്പറ്റ എന്നീ സ്ഥലങ്ങളെ…

Read More

നെൻമേനിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ആഘോഷ കൂട്ടായ്മ

ചുള്ളിയോട് : നെന്മേനി ഗ്രാമപഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ തൊഴിലുറപ്പ് ടീം ആഘോഷ കൂട്ടായ്മ ശ്രദ്ധേയമായി. തീർത്ഥം 2025 എന്ന പേരിട്ട പരിപാടിയിൽ പ്രായഭേദം മറന്ന് എല്ലാവരും വേദികളിൽ ആടിയും പാടിയും സജീവമായി .ആനപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഉഷവേലായുധൻ അധ്യക്ഷയായിരുന്നു.പരിപാടിയോട് അനുബന്ധിച്ചത് തൊഴിലുറപ്പ് ഓംബുഡ്സ്മാൻ ഒ പി അബ്രഹാം നേതൃത്വം നൽകിയ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.60 വയസ്സ് പിന്നിട്ട 100…

Read More