കാടും നാടും വേര്‍തിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ വന്യമൃഗാക്രമണങ്ങളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനാകില്ല: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്ത് എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് ധനസഹായമായി കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നല്‍കി. മരണപ്പെട്ട അറുമുഖന്റെ ഭാര്യ ലക്ഷ്മി 3 വര്‍ഷം മുന്‍പ് മരണപ്പെട്ടതാണ്. വനാവകാശ നിയമ പ്രകാരം കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് ഭൂമിയും, വീടും നല്‍കിയ…
