ഖാദി മേള ഉദ്ഘാടനം ചെയ്തു

പനമരം ഖാദി ഗ്രാമ സൗഭാഗ്യയിൽ ഓണം ഖാദി മേളയ്ക്ക് തുടക്കമായി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ്‌ പ്രൊജക്റ്റ്‌ ഓഫീസർ വിനോദ് കെ അധ്യക്ഷത വഹിച്ചു. പനമരം ഖാദി ഗ്രാമ സൗഭാഗ്യ മാനേജർ ഷൈജു എബ്രഹാം, മാനന്തവാടി അർബർ കോപ്പറേറ്റീവ് സൊസൈറ്റി പനമരം ശാഖ മാനേജർ കെ രതീഷ്, ഡോ റെയ്‌സ ഭാനു, ജോൺ മാത്യു, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ അനിത എം നന്ദി എന്നിവര്‍ സംസാരിച്ചു.

Read More

പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം നടത്തി

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം നടത്തി. സമഗ്ര ഗുണമേന്മ പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി സേട്ടുക്കുന്ന് സ്കൂളിനും സ്ഥലപരിമിതിയുള്ള അച്ചുരാനം എൽപി സ്കൂളിന് കെട്ടിട നിർമ്മാണത്തിനും ഫണ്ട് ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അറിയിച്ചു. വിദ്യാർത്ഥികളിലെ പൊതുവിജ്ഞാനം വളർത്തുന്നതിനായി പഞ്ചായത്തിന് കീഴിലുള്ള എട്ട് സർക്കാർ സ്കൂളിലും വിദ്യാർത്ഥി- രക്ഷകർതൃ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പൊതുവിജ്ഞാനം വളർത്തുകയാണ് ലക്ഷ്യം. കുട്ടികളിൽ…

Read More

സിപിഐ എം വിശദീകരണ യോഗം നടത്തി

തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് ക്രമകേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കോറോത്ത് പ്രകടനവും പൊതുയോഗവും നടത്തി. വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പൊതുയോഗം ഉദ്ഘാടനം ചെയ്ത് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. യോഗത്തിൽ മത്തായി ഐസക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം എ എൻ പ്രഭാകരൻ, ഏരിയ സെക്രട്ടറി എ ജോണി, ജസ്റ്റിൻ ബേബി എന്നിവർ സംസാരിച്ചു. പി എ ബാബു സ്വാഗതവും ആർ രവീന്ദ്രൻ…

Read More

റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ പുതിയ ബസ് സര്‍വീസുകൾക്കായി 79 അപേക്ഷകൾ

റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ പുതിയ ബസ് സര്‍വീസുകൾക്കായി 79 അപേക്ഷകൾ -കെഎസ്ആര്‍ടിസിയുടെ രണ്ട് പുതിയ പെര്‍മിറ്റ് അപേക്ഷകളും യോഗം പരിഗണിച്ചു ജില്ലയിൽ പുതിയ ബസ് സര്‍വീസുകൾക്കായുള്ള 79 പെര്‍മിറ്റ് അപേക്ഷകൾ റീജ്യനൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റി യോഗം പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ കെഎസ്ആര്‍ടിസിയുടെ പുതിയ രണ്ട് പെര്‍മിറ്റ് അപേക്ഷകളും പരിഗണനയ്ക്ക് വന്നു. കൽപ്പറ്റ – മേപ്പാടി – താളൂര്‍ – സുൽത്താൻ ബത്തേരി, കൽപ്പറ്റ…

Read More

കണിയാമ്പറ്റ സ്‌കൂളില്‍ ഇന്റര്‍കോം സിസ്റ്റം

കണിയാമ്പറ്റ ഗവ. യുപി സ്‌കൂളില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇന്റര്‍കോം സൗണ്ട് സിസ്റ്റം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് ലക്ഷം രൂപ ചെലവിലാണ് ഇന്റര്‍കോം സൗണ്ട് സിസ്റ്റം പൂര്‍ത്തീകരിച്ചത്. പിടിഎ ഫണ്ട് വകയിരുത്തി വാങ്ങിയ വാട്ടര്‍ പ്യൂരിഫയര്‍, സിസിടിവി എന്നിവയുടെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ വി രജിത, വൈസ്പ്രസിഡന്റ് നൂരിഷ ചേനോത്ത് എന്നിവര്‍ നിര്‍വഹിച്ചു. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍…

Read More

ആസാദി സ്‌ക്വയർ വിജയിപ്പിക്കുക – സൽമ അഷ്‌റഫ്‌.

മാനന്തവാടി: ആഗസ്സ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക’ എന്ന പ്രമേയത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന ആസാദി സ്ക്വയർ വിജയിപ്പിക്കണമെന്ന് എസ്‌ഡിപിഐ ജില്ലാ സെക്രട്ടറി സൽമ അഷ്‌റഫ്‌. മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അവർ. ജനാധിപത്യത്തിന്റെ നിലനില്‍പ്പു തന്നെ സുതാര്യവും സത്യസന്ധവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനില്‍ക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്.ഇതിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങളായി ആസാദി…

Read More

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

വെള്ളമുണ്ട:രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി, ആറങ്ങാടൻ മോയി, ഉസ്മാൻ പള്ളിയാൽ, സി.പി.ജബ്ബാർ, ടി.നാസർ, അലുവ മോയി, അലുവ മമ്മൂട്ടി, പി.ഉസ്മാൻ, അബ്ദുൾ റഹ്‌മാൻ ആൽഫ, അയൂബ് പുളിഞ്ഞാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Read More

രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി, 60ാം വയസിൽ!.

രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി, 60ാം വയസിൽ! സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം തരം, ഏഴാം തരം തുല്യതാ പരീക്ഷകൾ അവസാനിച്ചു. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, മാനന്തവാടി ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ സ്കൂൾ, മുള്ളൻകൊല്ലി സെന്റ് തോമസ് എയുപിഎസ് എന്നിവിടങ്ങളിലായാണ് പരീക്ഷ നടന്നത്. വിവിധ പ്രായക്കാരായ പരീക്ഷാര്‍ത്ഥികൾക്കിടയിൽ താരമായി മാറുകയായിരുന്നു എസ്കെഎംജെയിൽ പരീക്ഷയ്ക്കെത്തിയ അറുപതുകാരൻ മൊയ്തു. കമ്പളക്കാട് ജിയുപി സ്ക്കൂളിൽ രണ്ടാം ക്ലാസിൽ പഠനം നിർത്തിയ മൊയ്തു…

Read More

സംഗീതോത്സവം; സ്വാഗത സംഘം രൂപികരിച്ചു.

ബത്തേരി :കേരള സംഗീത നാടക അക്കാദമിയും വയനാട് കേന്ദ്ര കലാസമിതിയും ചേർന്നു ഓഗസ്റ്റ് 29നു ബത്തേരിയിൽ നടത്തുന്ന സംഗീതോത്സ വത്തിന്റെ സ്വാഗത സംഘം രൂപികരിച്ചു. യോഗം നഗര സഭാ ചെയർമാൻ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. വേലായുധൻ കോട്ടത്തറ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് ബത്തേരി, ബാലകൃഷ്ണ്ണൻ,ശിവദാസ് പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു. അക്കാദമി ഓഫിസർ എം.ബി.ശുഭ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. 29ന് ഉച്ചയ്ക്ക് 2 മുതൽ പരിപാടി ആരംഭിക്കും. 4 മണിക്ക് ഉദ്ഘാടനവും 5 മണി മുതൽ 7 മണി…

Read More

സാക്ഷരത മിഷൻ കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

സാക്ഷരത മിഷൻ കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു ടോടം റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ തുല്യതാ പഠിതാക്കൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ടി സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. സാക്ഷരത മുതൽ ഹയർസെക്കൻഡറി തുല്യത വരെയുള്ള ക്ലാസുകളിൽ എത്തുന്ന പഠിതാക്കൾക്ക് ദിശാബോധം നൽകുകയാണ് ലക്ഷ്യം. പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന ആയിരക്കണക്കിനാളുകൾക്ക് സാക്ഷരത മിഷന്റെ തുല്യത കോഴ്സുകൾ പ്രയോജനപ്പെടുത്താനാവും. ഹയർസെക്കൻഡറി തുല്യത വിജയത്തിന് ശേഷം ഏതൊക്കെ കോഴ്സുകളിൽ അഡ്മിഷൻ നേടാമെന്ന് പഠിതാക്കൾക്ക് പരിചയപ്പെടുത്തി….

Read More