കോൺഗ്രസ് ശിബിരം 28 ന് കൽപ്പറ്റയിൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് കലക്ട്രേറ്റ് മാർച്ച് മെയ് ആറിന്
കൽപ്പറ്റ: കോൺഗ്രസ് നയ പ്രഖ്യാപനത്തിൻ്റെ ഭാഗമായന്യായ്പഥ് പ്രമേയത്തിന്‍റെ ആശയും, അതിന്‍റെ സാരവും, ലക്ഷ്യ ബോധവും നഷ്ടപെടാതെ താഴെത്തട്ടിൽ എത്തിക്കുന്നതിനായി ബൂത്ത്, വാർഡ്തല നേതാക്കളും, മണ്ഡലം ബ്ലോക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളും, സീനിയർ നേതാക്കളും, ജനപ്രതിനിധികളും പോഷക സംഘടനാ നേതാക്കളും ഉൾപ്പെട്ട ശിബിരം ഏപ്രിൽ 28ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് ഗുജറാത്തിലെ അഹമ്മദാബാദിൽ…
