സമസ്ത@100; കമ്പളക്കാട് റെയ്ഞ്ചിൽ 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി

കമ്പളക്കാട്: ലോകത്തെവിടെയും കാണാത്ത ഇസ് ലാമിക ചൈതന്യവും സമാധാനവും സൗഹൃദവും കേരളത്തിൽ നിലനിർത്തുന്നതിൽ സമസ്ത വഹിച്ച പങ്ക് മഹത്തരമാണെന്നും ഒരു നൂറ്റാണ്ടായി തുടരുന്ന ഉലമാ ഉമറാ കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് അതിന് നിമിത്തമെന്നും ആ ബന്ധം സുദൃഢമായി തുടരണമെന്നും മഹല്ല് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി പറഞ്ഞു. ഫെബ്രുവരിയിൽ കാസർഗോഡ് നടക്കുന്ന സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ റെയ്ഞ്ച് തല സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം….

Read More

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരണ പെട്ടു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരണ പെട്ടത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്. മെഷീനുപയോഗിച്ച് തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നൽക്കൂടിളകി ജോയിയെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് ജോയിയെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വൈകുന്നേരത്തോടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറഞ്ഞെങ്കിലും രാത്രി നില വഷളാകുകയും അർധരാത്രി പിന്നിട്ടതോടെ മരണപെടുകയും ആയിരുന്നു.ഭാര്യ ഷൈല,…

Read More

സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മധ്യ കേരളത്തിലും മലയോരമേഖലകളിലും മഴ കനക്കാൻ സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം പാലക്കാട് മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കർണാടക ലക്ഷദ്വീപ്…

Read More

കെട്ടിടോദ്ഘാടവും വിജയോത്സവവും സംഘടിപ്പിച്ചു

മീനങ്ങാടി: കേരള സർക്കാർ പ്ലാൻ ഫണ്ട് , ഐ.സി ബാലകൃഷ്ണൻ എം.എൽ എയുടെ ആസ്തി വികസനഫണ്ട്, വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, പൊതു പരീക്ഷയിലും, വിവിധ സംസ്ഥാന മേളകളിലും മികച്ച നേട്ടം കൈവരിച്ച വദ്യാർഥികൾക്കുള്ള അനുമോദനവും മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ. എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ…

Read More

ഹണി മ്യൂസിയത്തിലെ പാര്‍ക്കില്‍ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയില്‍ നാട്ടുകാര്‍

വൈത്തിരി : പഴയ വൈത്തിരിയിലെ ഹണി മ്യൂസിയത്തിലെ പാർക്കില്‍ എത്തിയ കാട്ടാനയുടെ കളി കൗതുകമായി. കുട്ടികള്‍ ഇരുന്നു കറങ്ങുന്ന കളി ഉപകരണം കാട്ടാന കറക്കി രസിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഞായറാഴ്ച പുലർച്ചയാണ് കാട്ടാന മ്യൂസിയത്തില്‍ എത്തിയത്. കളി ഉപകരണത്തില്‍ തുമ്ബിക്കൈ കൊണ്ട് ഒന്ന് തൊട്ടതും കളി ഉപകരണം തുടരെത്തുടരെ കറങ്ങി. ആദ്യം പകച്ചുപോയ കാട്ടാന അല്പംമൊന്നും മാറിനിന്നു. എന്നാല്‍ കളി ഉപകരണം കറങ്ങുന്നത് ഇഷ്ടമായ കാട്ടാന ഏറെ നേരമാണ് പാർക്കില്‍ വിനോദം കണ്ടെത്തിയത്. ദേശീയപാതയുടെ തൊട്ടടുത്തായാണ്…

Read More

ചത്തിസ്ഗഡിലെ കന്യാസ്ത്രീ അറസ്റ്റ്:’പ്രതിഷേധ ജ്വാല’ തീർത്ത് ക്രൈസ്തവ സഭകൾ

മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല’ തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മാനന്തവാടി ഗാന്ധിപ്പാർക്കിൽ നടന്ന പ്രതിഷേധ ജ്വാല ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ‘പ്രതിഷേധ ജ്വാല’ എന്ന പേരിൽ പ്രതിഷേധ സമ്മേളനം നടത്തിയത്. വൈദീകരും കന്യാസ്ത്രീകളും വിശ്വാസികളും…

Read More

പൾസ് എമർജൻസി ടീം പൂക്കോട് തടാകത്തിലയ്ക്കുള്ള വഴിയിലെ കാട് വെട്ടിത്തെളിച്ചു.

വൈത്തിരി: പൂക്കോട് തടാകത്തിലയ്ക്കുള്ള വഴിയിലെ കാട് വെട്ടിത്തെളിച്ചു പൾസ് എമർജൻസി ടീം. തടാകത്തിന് ചുറ്റും കാടുകൾ പടർന്ന് പിടിച്ച് കിടന്നിരുന്ന പ്രദേശമാണ് ടീം അംഗങ്ങൾ വൃത്തിയാക്കിയത്. പ്രകൃതി സംരക്ഷണത്തോടുള്ള ടീമിന്റെ പ്രതിബദ്ധതയും സാമൂഹിക ഉത്തരവാദിത്തബോധവുമാണ് ഈ ഉദ്യമത്തിലൂടെ വ്യക്തമായത്. പൾസ് എമർജൻസി ടീം – കേരള സെക്രട്ടറി സലിം കൽപറ്റയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള 30 സന്നദ്ധപ്രവർത്തകരാണു പങ്കെടുത്തത്. അവധി ദിനം സാമൂഹിക സേവനത്തിനായി മാറ്റിവച്ച്, കഠിനാധ്വാനം ചെയ്താണ് പൾസ് ടീം അംഗങ്ങൾ തടാകത്തിന്റെ തീരങ്ങൾ…

Read More

വർഗ്ഗിയശക്തികളെനിയന്ത്രിക്കാൻ കഴിയാത്തവിധം വ്യവസ്ഥിതികൾ അധപതിച്ചു : ബിഷപ്പ് മാർ അലക്സ് താരാമംഗലം

മാനന്തവാടി: ഇന്ത്യൻ പൗരൻ്റെ അടിസ്ഥാന അവകാശങ്ങളെ വിധ്വംസിച്ച് വർഗീയ ശക്തികൾ നിയമങ്ങൾ കയ്യാളുമ്പോൾ ഭാരതത്തിൻ്റെ മതേതരത്വത്തിന് മുറിവേൽക്കുകയാണെന്നും നിതിന്യായ വ്യവസ്ഥകളെ നിയന്ത്രിച്ച് നിയമങ്ങൾ ദുർവ്യഖ്യാനം ചെയ്യുമ്പൊൾ മതേതരത്വം ഇന്ത്യയിൽ നഷ്ടമാകുകയാണെന്നും ബിഷപ്പ് മാർ അലക്സ് താരാമംഗലം പറഞ്ഞു. എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുക യായിരുന്നു ബിഷപ്പ്. എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഫാ. സോണി വാഴകാട്ട്, ജോ. സെക്രട്ടറി കെ.എം….

Read More

ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ

തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസിൽ ബി.കെ. സമ്പത്ത് (50)എന്നിവരെയാണ് അറസ്റ്റു ചെയ്‌തത്. മിനറൽ വാട്ടറിൻ്റെ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയി ലെടുത്തു. കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ ചായ കുടിക്കാനായി ചുരം വളവിൽ വാഹനം നിർത്തിയപ്പോൾ അടുത്തെത്തിയ…

Read More

കരടിയുടെ ആക്രമണം; തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് പരുക്ക്

തിരുനെല്ലി: തേൻ ശേഖരിക്കാൻ പോയ മധ്യവയസ്‌കന് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തോൽപ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കുമാരനെ കരടി ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദാസൻ ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വലതു കാലിൽ പരുക്കേറ്റ കുമാരനെ വയനാട് മെഡിക്കൽ…

Read More