ജൈവ വേലി നിർമാണവും, സൗന്ദര്യവൽക്കരണ പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ജൈവവേലി നിർമാണവും സൗന്ദര്യവൽക്കരണവും പരിപാടിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്തെ മൂന്നു വശവും ബണ്ട് നിർമിച്ചു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും പ്ലാൻ ഫണ്ടും സംയോജിപ്പിച്ച് ബണ്ട് നിർമാണo നടത്തി മുകളിൽ കയർമാറ്റ് വിരിച്ച് മുളകളും…
