വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

തവിഞ്ഞാൽ:  വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസ് പാറക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികളെയും ഉപരിപഠനത്തിൽ റാങ്ക് നേടിയവരെയും ആദരിച്ചു. സംസ്ഥാന കായികമേളയിൽ മെഡൽ നേടിയ അഭിനവ് പോൾ, എയ്ഞ്ചൽ മിഷേൽ, ആദി കൃഷ്ണ, അലൻ പോൾ ഷൈജു, അമന്യ മണി, അളകനന്ദ എന്നിവരെയും ക്ഷീരകർഷകൻ…

Read More

സിറ്റിസൺ ക്ലബ്‌ ഫുട്ബാൾ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

വെള്ളമുണ്ട: കിണറ്റിങ്ങൽ സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച ഫുട്ബാൾ പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഏഴാംമൈൽ ഗോൾ ടറഫിൽ നടന്ന ചടങ്ങിൽ ജമാൽ സി അധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ എം,താജുദ്ധീൻ പി, അഷ്‌റഫ്‌ കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

പ്രളയ ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരിത ബാധിതർക്കായി ജീവനോപാധികൾ വിതരണം ചെയ്തു. നബാർഡ് റീക്രീയേഷൻ ക്ലബ്ബിൻറെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൻറെയും സഹായത്തോടെ മുണ്ടക്കൈ നീർത്തട സമിതിയാണ് ജീവനോപാധികൾ വിതരണം ചെയ്തത്. ബാഗ് നിർമ്മാണ യൂണിറ്റ്, കുട നിർമ്മാണ യൂണിറ്റ്, ബേക്കറി യൂണിറ്റ് കൂടാതെ ഭക്ഷണ പരമ്പരാഗത ഭക്ഷണ നിർമ്മാണ യൂണിറ്റും ജീവനോപാധികളിൽ ഉൾപ്പെടുത്തിയിരുന്നു. കാടു വെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം എന്നിവക്ക് പുറമെ തയ്യൽ മെഷീനുകളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കൈമാറി. അംഗങ്ങൾക്ക് ആവശ്യമായ…

Read More

മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ്:പി.കെ ജയലക്ഷ്മിയെ എം.പി യുടെ പ്രതിനിധിയായി നിയമിച്ചു

മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ്:പി.കെ ജയലക്ഷ്മിയെ എം.പി യുടെ പ്രതിനിധിയായി നിയമിച്ചു മാനന്തവാടി: മാനന്തവാടിയിലെ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നിലവിലുള്ള ജനറല്‍ ബോഡിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ പ്രതിനിധിയായി മുന്‍ മന്ത്രി കൂടിയായ പി.കെ ജയലക്ഷ്മിയെ നിയമിച്ചു.

Read More

മുത്തങ്ങയിൽ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ.

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ (45) , കൊടുവള്ളി റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു

Read More

ഹയർ സെക്കൻഡറി ജില്ലാ തല പ്രവേശനോത്സവം നടത്തി

മീനങ്ങാടി: ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ ജില്ലാ തല പ്രവേശനോത്സവം മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷര ജ്യോതി തെളിയിച്ചു. ഹയർ സെക്കൻഡറി കോർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി…

Read More

‘വരവേൽപ്പ്2025’ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി

തരുവണ: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻതല പ്രവേശനോത്സവം വരവേൽപ്പ് 2025 തരുവണ ജി.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. പ്രദീപ്‌കുമാർ എം, അശോകൻ സി,എച്ച്‌.എം മുസ്തഫ,ശ്രീജ കെ, അതുല്യ തുടങ്ങിയവർ സംസാരിച്ചു.

Read More

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്തി

മുട്ടിൽ: ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വയോ സെൽഫി മത്സര ജേതാവ് ദൃഷിക പി എസ്, റീൽസ് മത്സര ജേതാവ് അച്ചുത് ആർ നായർ എന്നിവർക്ക് ജില്ലാ പോലീസ് മേധാവി സമ്മാനം നൽകി. മുതിർന്ന പൗരന്മാർക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ചും ഇത്തരം സാഹചര്യങ്ങളെ…

Read More

ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി ഒ ആർ കേളു

ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി ഒ ആർ കേളു -വികസന പദ്ധതികൾ ചർച്ച ചെയ്ത് ജില്ലാതല വികസന കോൺക്ലേവ് ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനം, വരുമാനം എന്നിവ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ വയനാട് ജില്ലാ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗോത്ര ജനവിഭാഗങ്ങളുടെ സർവ്വോന്മുഖമായ വികസനമാണ് കേന്ദ്ര-സംസ്ഥാന…

Read More

ഇറാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണം: കേരള പ്രവാസി സംഘം

കൽപറ്റ: അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രമായ ഇറാനിൽ കടന്നാക്രമണം നടത്തി പശ്ചിമേഷ്യയെയാകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് അപലപനീയമാണ്. ഇറാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ട നടപടികൾ കേന്ദ്ര സർക്കാർ ഉടൻ എടുക്കണം. ഇറാനിലെയും, ഇസ്രയേലിലെയും മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന്റെ സുരക്ഷയിൽ പ്രവാസി…

Read More