വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു

കൽപ്പറ്റ : വയനാട് ലക്കിടിയിൽ കാറിന് തീ പിടിച്ചു. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത് ഇദ്ദേഹവും കുടുബവും മൈസൂരിൽ പോയി തിരികെ വരികയായിരുന്നു ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത് ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത് കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർഫോഴ് എത്തിയാണ് തീയണച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം

Read More

മെഡിക്കല്‍ എന്‍ട്രന്‍സ്: ഷീന്‍ ഇന്റര്‍നാഷണല്‍ 100 പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു.

കല്‍പ്പറ്റ: വെള്ളമുണ്ട ആസ്ഥാനമായി വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷീന്‍ ഇന്റര്‍നാഷണല്‍ 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാപരിശീലനം നല്‍കുന്നു. വയനാട്, നീലഗിരി, കൂര്‍ഗ്, മംഗളൂരു, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടത്തുന്ന നീറ്റ് മോഡല്‍ കം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്കാണ് കോഴിക്കോട് കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ സൗജന്യ പരിശീലനം. പ്ലസ് ടു(ബയോളജി)വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഭക്ഷണ, താമസച്ചെലവ് വിദ്യാര്‍ഥികള്‍ വഹിക്കണം. പരിശീലനത്തിനു വിദഗ്ധര്‍ നേതൃത്വം നല്‍കും. താത്പര്യമുള്ളവര്‍ സ്‌കൂള്‍ മുഖേനയോ www.sheenintl.com എന്ന…

Read More

വിദ്യാര്‍ത്ഥിനിക്ക് യാത്രാ സൗകര്യം നിഷേധിച്ചു; നാല് ചക്ര ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നാലു ചക്ര ഓട്ടോയില്‍ നിന്നും ഇറക്കിവിട്ടതായ പരാതിയെ തുടര്‍ന്ന് ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടിയിലെ സ്വകാര്യ സ്‌കൂളിലേക്ക് മാനന്തവാടി ടൗണില്‍ നിന്നും ഓട്ടം വിളിച്ച വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെത്തിച്ച ശേഷം ഒരു ഫയല്‍ എടുത്ത് വന്നശേഷം തിരിച്ച് ബസ് സ്റ്റാന്റില്‍ പോകണമെന്നും അല്‍പ നേരം കാത്ത് നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനത്തില്‍ നിന്നും ഇറക്കി വിട്ടതായാണ് പരാതി.കെ എല്‍ 12 എച്ച് 5770 നമ്പര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആയ പി.ജെ ദേവസ്യക്കെതിരായിരുന്നു പരാതി. തുടര്‍ന്ന്…

Read More

കര്‍ഷകസംഘം ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

മാനന്തവാടി: കര്‍ഷക സംഘം പ്രവര്‍ത്തകര്‍ വരയാല്‍ ഫോറസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. വനം ഉദ്യോഗസ്ഥര്‍ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. വര്‍ക്കി ഉദ്ഘാടനം ചെയ്തു. കൈപ്പാണി റഫീഖ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി സണ്ണി ജോര്‍ജ്, ബാബു ഷജില്‍കുമാര്‍, ടി.കെ. അയ്യപ്പന്‍, സി.ടി. പ്രേംജിത്ത്, വി.ആര്‍. വിനോദ്, കണ്ണന്‍ നായര്‍, ഷിജി ഷാജി, ആനിബസന്റ് എന്നിവര്‍ പ്രസംഗിച്ചു. ബെന്നി ആന്റണി സ്വാഗതവും ഇ.എം. പിയൂസ് നന്ദിയും പറഞ്ഞു.

Read More

    ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

    ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ പഞ്ചായത്തിൻ്റെ വിവിധ ഡിവിഷനുകളിലേക്ക് 23 പേരാണ് ജില്ലാ പഞ്ചായത്ത്‌ വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയ്ക്ക് പത്രിക സമർപ്പിച്ചത്. നവംബർ 21 വരെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ…

    Read More

      നിർധന വൃക്കരോഗികൾക്ക് കൈത്താങ്ങായി പുൽപ്പള്ളി റോട്ടറി ക്ലബ്ബിന്റെ ‘കിഡ്നി കെയർ’; മാതൃകയായി പോൾ വി. ടോം

      പുൽപ്പള്ളി: സാമ്പത്തിക ബുദ്ധിമുട്ട് മൂലം ദുരിതമനുഭവിക്കുന്ന നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം എത്തിക്കുന്നതിനായി പുൽപ്പള്ളി പെപ്പർ ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കിഡ്നി കെയർ ചാരിറ്റബിൾ ട്രസ്റ്റ്’ കാരുണ്യത്തിന്റെ പുതിയ മാതൃകയാകുന്നു. റോട്ടറി ക്ലബ് മുൻ പ്രസിഡന്റും മരകാവ് സ്വദേശിയുമായ പോൾ വി. ടോമിന്റെ ആശയത്തിൽ നിന്നുമാണ് ഈ ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്.     തന്റെ പിതാവ് ടോമി വടക്കാഞ്ചേരിക്ക് വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ്, സാധാരണക്കാരായ രോഗികൾ അനുഭവിക്കുന്ന…

      Read More

      മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവം; ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കൾ

      മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ റിബൽസ് മാനന്തവാടി ജേതാക്കളായി. തുടർച്ചയായി എട്ടാം വർഷമാണ് ക്ലബ്ബ് ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൂർണമെന്റിൽ 17 ടീമുകൾ മത്സരിച്ചു. ഗിരീഷ് കോറോം, ചിക്കു, ശ്രേയസ് കാന്ത് എന്നിവർ ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചു

      Read More

      സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: അബ്ബാസലി തങ്ങൾ

      മുക്കം: ജനങ്ങളെ സർവ രീതിയിലും ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താകും വയനാട് ഉൾപ്പടെയുള്ള ഉപതെരഞ്ഞെടുപ്പുകളെന്ന് യു.ഡി.എഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. വർഗീയതയും സ്വജനപക്ഷപാതവും ഏകാധിപത്യവും ഉൾച്ചേർന്ന ഐഡിയോളജികളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. ഇതിനെതിരെയുള്ള സാധാരണ മനുഷ്യരുടെ പ്രതികരണമായിരിക്കും ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ മുക്കത്ത് നടന്ന…

      Read More

        തോട്ടാമൂല സെന്റ് കുര്യാക്കോസ് പള്ളിയിൽ വിശുദ്ധ മൂറോൻ അഭിഷേകം ഭക്തിനിർഭരമായി നടന്നു

        സുൽത്താൻ ബത്തേരി/തോട്ടാമൂല: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവ്വഹിച്ചു. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്. വെള്ളിയാഴ്ച വൈകിട്ട് 4.30-ഓടെ പള്ളിയിലെത്തിയ മെത്രാപ്പോലീത്തമാർക്ക് ഇടവകാംഗങ്ങൾ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് നടന്ന കൊടിമര സമർപ്പണത്തിനും കൊടിയേറ്റത്തിനും ശേഷം, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കല്‍കുരിശ് കൂദാശയും നിർവ്വഹിക്കപ്പെട്ടു. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രധാന ചടങ്ങായ വിശുദ്ധ മൂറോനഭിഷേക…

        Read More

          ഗോത്ര യുവതയുടെ സ്വപ്നങ്ങള്‍ക്ക് സ്റ്റിയറിംഗ് പിടിപ്പിച്ച് വയനാട് പോലീസ്

          വയനാട് ജനമൈത്രി പോലീസിന്റെ ട്രൈബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഡ്രൈവിംഗ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഗോത്ര മേഖലയിലുള്ള യുവതീ-യുവാക്കള്‍ക്ക് ലൈസന്‍സുകള്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃത്യമായ പരിശീലനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയവര്‍ ട്രാഫിക്ക് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിക്കണമെന്നും, ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കല്‍പ്പറ്റ ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ…

          Read More