‘ശുഭയാത്ര’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ നൽകുന്ന വയനാട് ജില്ലാ പഞ്ചായത്ത് ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ജില്ലാ ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാട‌നം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി കെ. ജെ അധ്യക്ഷത വഹിച്ചു. ബിനേഷ് ജി, അബ്ബാസ് പി, ഡോ. ശോഭി കൃഷ്ണ,ഡോ….

Read More

മിസ്റ്റർ മോദീ കേരളമെന്താ ഇന്ത്യയിലല്ലേ?:- കെ റഫീഖ്

കൽപ്പറ്റ:  ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതരോട് കേന്ദ്ര സർക്കാർ തുടരുന്നത് അങ്ങേയറ്റത്തെ ക്രൂരത. ആന്ധ്ര, തെലുങ്കാന വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത് 37 പേർ കേന്ദ്രസർക്കാർ നൽകിയ സാമ്പത്തിക സഹായം – 3448 കോടി തൃപുരയിൽ വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത് 26 പേർ. കേന്ദ്രം നൽകിയത് 40 കോടി ആസ്സാമിന് 716 കോടി , മഹാരാഷ്ട്രയ്ക്ക് 1492 കോടി, ബീഹാറിന് 655 കോടി .. 300 ലധികം പേർമരണപ്പെട്ട, ഇന്ത്യ കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല മുണ്ടക്കൈക്ക് കേന്ദ്ര…

Read More

വഖഫ് ഭേദഗതി ബിൽ പാർലമെൻറിൽ: ബ്രാഞ്ച് തലങ്ങളിൽ ബിൽ കത്തിച്ച് എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വഖഫ് ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു. വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുമാണെന്ന് എരുമത്തെരുവിൽ നടന്ന ബിൽ കത്തിക്കൽ ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം സെക്രട്ടറി സജീർ എം.ടി പറഞ്ഞു. വിവിധ ബ്രാഞ്ചുകളിലെ ബിൽ കത്തിക്കലിന് മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികൾ നേതൃത്വം നൽകി.

Read More

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയുടെ മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തി.

മാനന്തവാടി :.തൊഴിൽ നികുതി വർദ്ധിപ്പിച്ചതിനെതിരെയും ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത വ്യാപാരികളിൽ നിന്ന് യൂസർഫീ പിരിക്കുന്നതിനെതിരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചൂഷണങ്ങൾക്കുമെതിരെ മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരസഭയുടെ മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തി യാതൊരു തത്വദീക്ഷയുമില്ലാതെയാണ് തൊഴിൽ നികുതി വർധിപ്പിച്ചിട്ടുള്ളത് ലൈസൻസ് ഫീസ് നിരക്കുകൾ ഇരട്ടിയിലധികമാണ് മാലിന്യങ്ങൾ തീരെ ഇല്ലാത്ത വ്യാപാരികൾ പോലും ഹരിത കർമ്മസേനക്ക് യൂസർ ഫീകൊടുക്കണമെന്ന നിബന്ധന അശാസ്ത്രീയമാണ് ഇങ്ങനെയുള്ള വ്യാപാര വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ…

Read More

കേരള നിയമസഭാ ലൈബ്രറിക്ക് ജുനൈദ് കൈപ്പാണിയുടെ ‘തദ്ദേശ പഠനം’ കൈമാറി

തിരുവനന്തപുരം:വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച തദ്ദേശപഠന ഗ്രന്ഥമായ ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ കേരള നിയമസഭ ലൈബ്രറിക്ക് നൽകി. നിയമസഭാ മന്ദിരത്തിൽ വെച്ച് കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പുസ്തകം ഏറ്റുവാങ്ങി. കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​ച​ല​ന​ങ്ങ​ളു​ടെ രേ​ഖ​പ്പെ​ടു​ത്ത​പ്പെട്ട ച​രി​ത്ര​വും ജ​നാ​ധി​പ​ത്യ പ്ര​യാ​ണ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളും വൈ​ജ്ഞാ​നി​ക സ​മൃ​ദ്ധി​യും പേ​റു​ന്ന നി​യ​മ​സ​ഭ ലൈ​ബ്ര​റി​ക്ക്​ നൂ​റാ​ണ്ടി​ന് മുകളിൽ ചരിത്രമുണ്ട്. നി​യ​മ​സ​ഭ​യുടെ വി​കാ​സ പ​രി​ണാ​മ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന ച​രി​ത്ര സാ​ക്ഷ്യ​ങ്ങ​ൾ​ക്കു​മൊ​പ്പം വ​ള​ർ​ന്ന രാജ്യത്തെ ഏറ്റവും മികച്ച…

Read More

മാനന്തവാടി ഗവ-യു പി സ്കൂൾ 160-ാം വാർഷികം വിപുലമായി ആഘോഷിച്ചു.

മാനന്തവാടി : മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂൾ(ബോർഡ്‌ സ്കൂൾ) 160-ാം വാർഷികം കലോപ്‌സിയ 2k25 നാങ്ക ഗദ്ധള ഗോത്ര ഫെസ്റ്റ്, ഫീയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് പ്രീപ്രൈമറി വാർഷികം, കുട്ടികളുടെ കലാപരിപാടികൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികളോടെ നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സി കെ രത്നവല്ലി വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ കെ…

Read More

കിണറിൽ വീണ് യുവാവ് മരിച്ചു

കൽപ്പറ്റ : കമ്പളക്കാട് പൂവനാരിക്കുന്നിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്. വീട് പണിക്ക് സഹായത്തിന് ജോലിക്ക് പോയതായിരുന്നു. ആൾമറയില്ലാത്ത കിണറിൽ കാൽ വഴുതി വീണാണ് അപകടം രാവിലെ 9 മണിക്കായിരുന്നു അപകടം. ഉടൻ ൈ കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകിയതിന് ശേ ശേഷമാണ് മരണം സംഭവിച്ചത്. ഭാര്യ: ജയ മക്കൾ: രാഹുൽ, രാഗിത മരുമക്കൾ: നമിത, സുധീഷ്. മൃതദ്ദേഹം കൈ നാട്ടി ജനറൽ…

Read More

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി 15 ന്ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (കെഎസ്എംഡിഎഫ്സി) വിവിധ മേഖല ഓഫീസുകളില്‍ നിന്നും വായ്പ എടുക്കുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷക്ഷേമം-വഖഫ്, വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍…

Read More

വിളങ്ങോടൻ മുഹമ്മദ് (മീനങ്ങാടി മുഹമ്മദ്) അനുസ്മരണം സംഘടിപ്പിച്ചു.

.റിപ്പൺ : റിപ്പൺ പുതുക്കാട്ടിലെ നിറസാനിധ്യമായിരുന്ന. കഴിഞ്ഞ ദിവസം അന്തരിച്ച മീനങ്ങാടി മുഹമ്മദ് അനുസ്മരണം റിപ്പൺ പൗര സമിതി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു . യൂനസ് സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. പൗരസമിതി വൈസ് പ്രസിഡൻ്റ് വി. കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ പഞ്ചാര ( ഐ എൻ എൽ ജില്ലാ സെക്രട്ടറി ) സുരേഷ് (സി പി എം) ഹരികൃഷ്ണൻ (ആർ ജെ ഡി) ഒ കെ മുഹമ്മദലി (ഐ എൻ എൽ) ടി…

Read More

കാട്ടാന കൃഷി നശിപ്പിച്ചു: ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ

പനമരം: കാട്ടാന വാഴകൃഷി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ . വനംവകുപ്പിൻ്റെ ഔട്ട് പോസ്റ്റിന് മുകളിൽ വിഷകുപ്പിയുമായി എത്തി നടവയൽ പാതിരിയമ്പം സ്വദേശി കണ്ണനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം കണ്ണൻ്റെ വാഴകൃഷി കാട്ടാന നശിപ്പിച്ചിരുന്നു. പ്രദേശത്ത് വന്യമൃഗം ശല്യം രൂക്ഷമാണ്. എന്നാൽ വിഷയത്തിൽ വനംവകുപ്പ് കൃത്യമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടയന്തിര പരിഹാരം നൽകുമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയതോടെയാണ് കണ്ണൻ പിൻമാറിയത്.

Read More