അന്നനിധി പദ്ധതി ഉദ്ഘാടനo ചെയ്തു.

കല്‍പ്പറ്റ: വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പള്ളിതാഴെ ശംസുല്‍ ഉലമ സ്മാരകഹാളില്‍ വെച്ച് അന്നനിധി എന്ന പദ്ധതി ഉദ്ഘാടന കര്‍മ്മം സൊസൈറ്റി രക്ഷാധികാരിയും ഷൈക്ക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയര്‍മാനുമായ മുക്കോണി ഉസ്മാന്‍ സാഹിബ് നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഹാരിസ് തന്നാനി അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പി. പി. മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സി. മൊയ്തീന്‍ കുട്ടി, പി.കെ. അബു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി. വിനോദ് കുമാര്‍, എം. കെ.ഷിബു,എം. കമറുദീന്‍ എന്നിവര്‍…

Read More

തലപ്പുഴയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ പൊതുജനം ജാഗ്രത പാലിക്കണം: പഞ്ചായത്ത് അധികൃതർ

തലപ്പുഴ: തലപ്പുഴ മിൽക് സൊസൈറ്റിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കാൽപാടുകൾ കണ്ടെത്തിയത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചതിൽ കാൽപ്പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊതുജനത്തിന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാത്രിസമയത്ത് വിടിന് പുറത്ത് ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും അതിരാവിലെ സഞ്ചരിക്കുന്നവർ കൂട്ടത്തോടെ മാത്രമേ യാത്ര ചെയ്യാവുയെന്നും മദ്രസ വിദ്യാർത്ഥികൾ, തോട്ടം തൊഴിലാളികൾ എന്നിവർ ശ്രദ്ധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

Read More

കർഷകർക്ക് അംഗീകാരമായി:കിസാൻ ജ്യോതി

  മീനങ്ങാടി: ഗ്രാമപഞ്ചായത്തിന്റെ കിസാൻ ജ്യോതി കർഷക അനുമോദന ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. പതിവായി നടത്താറുള്ള പ്രശംസാപത്ര വിതരണത്തിനപ്പുറം ഫലകവും മരുന്നടിക്കുന്നതിന് ആവശ്യമായ പമ്പും അഞ്ചുതെങ്ങിൻ തൈകളും ഓരോ കർഷകർക്കും നൽകിയാണ് ആദരിച്ചത്. പഞ്ചായത്ത് തലത്തിലെ മികച്ച ജൈവകർഷകൻ ക്ഷീരകർഷകൻ കുട്ടികർഷകൻ നെൽകർഷകൻ എന്നിവരോടൊപ്പം ഓരോ വാർഡിൽ നിന്നും മികച്ച വനിതാ കർഷക പട്ടികവർഗ്ഗ കർഷകൻ യുവകർഷകനെയും മുതിർന്ന കർഷകനെയും തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ചെയർമാനും കാർഷിക വികസന സമിതിയിലെയും പാടശേഖര സമിതി…

Read More

ചുരുളിയിലെ യാത്രാ ദുരിതത്തിന് പരിഹാരം,റോഡ് നിര്‍മ്മാണത്തിന് 5.64 കോടി;നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു

തൊണ്ടർനാട് : ചുരുളിയിലെ യാത്രാ ദുരിതത്തിന് പരിഹാരം,റോഡ് നിര്‍മ്മാണത്തിന് 5.64 കോടി;നിര്‍മ്മാണ പ്രവൃത്തി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ചുരുളി വനഗ്രാമത്തിലേക്കുള്ള യാത്രാ ദുരിതത്തിന് പരിഹാരം. അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണ പ്രവൃത്തി പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദഘാടനം ചെയ്തു. വനം വകുപ്പിന് കീഴിലെ പേര്യയ റെഞ്ച് ഓഫീസ് പരിധിയിലെ അരിമല മുതല്‍ ചുരുളി വരെ വനത്തിലൂടെ നാലര കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിന്…

Read More

മാരിഗ-2025: വിളംബര ജാഥ നടത്തി

പിലാക്കാവ്:പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി പിലാക്കാവിൽ വിളംബര ജാഥ നടത്തി. ഫെബ്രുവരി പതിനേഴിന് തിങ്കളാഴ്ച്ച 4:30ന് നടക്കുന്ന വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്യും. സ്കൂളിലെ ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും.മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി,കോർപ്പറേറ്റ് മാനേജർ ഫാദർ…

Read More

പൂച്ചപ്പുലി കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി

ആനപ്പാറ ചില്ലിങ് പ്ലാൻ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ രാവിലെ പൂച്ചപ്പുലി കുഞ്ഞിൻ്റെ ജഡം കണ്ടെത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജഡം പുൽപള്ളി മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. പനി ബാധിച്ചാണ് പൂച്ചപ്പുലി ചത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജഡം വനത്തിനുള്ളിൽ സംസ്കരിച്ചു.

Read More

ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി

കൽപറ്റ: എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി തരുവണ അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ അലി.കെ, അസീസ് ഒ.പി, രാജീവൻ .പി, ബീനമേബ്ൾ എന്നിവരെ മെമെൻ്റോ നൽകി ആദരിച്ചു….

Read More

ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

  പനമരം.”നൽകാം ജീവന്റെ തുള്ളികൾ” എന്ന പ്രമേയത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. നിയോജകമണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. ഇസഹാക് അഞ്ചുകുന്ന്,സ്വാലിഹ് ദയരോത്ത്, ജാഫർ കുണ്ടാല, ഹാരിസ് പുഴക്കൽ,Dr ഹാഷിം,നാഫിൽ,നാസർപുളിക്കണ്ടി ,ജസീർ കടന്നോളി, ബാപ്പൂട്ടി മുനീർ op, അജ്മൽ തിരുവാൾ, റിയാസ് ലിംറസ്,നൗഫൽ വടകര, അൻവർ,തുടങ്ങിയവർ പങ്കെടുത്തു.

Read More

‘ബഡ്‌സ് ഒളിമ്പിയ 2025’ പ്രഥമ കിരീടത്തിൽ മുത്തമിട്ട് കൽപ്പറ്റ ബഡ്‌സ് സ്കൂൾ

കൽപറ്റ :പരിമിതികൾ മറികടന്ന് ട്രാക്കിൽ മികവ് തെളിയിച്ച് ബഡ്‌സ് സ്കൂൾ കുട്ടികൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബൗദ്ധികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച പ്രഥമ ജില്ലാതല കായിക മേള ‘ബഡ്‌സ് ഒളിമ്പിയ 2025’ൽ 81 പോയിന്റ് കരസ്ഥമാക്കി കൽപറ്റ ബഡ്‌സ് സ്കൂൾചാമ്പ്യൻമാരായി .62 പോയിന്റ് നേടി തിരുനെല്ലി ബഡ്‌സ് പാരഡൈസ് രണ്ടാം സ്ഥാനവും 52 പോയിന്റുമായി ചിമിഴ് ബഡ്‌സ് സ്കൂൾ നൂൽപ്പുഴ മൂന്നാം സ്ഥാനവും നേടി.കൽപറ്റ എം കെ ജിനചന്ദ്രൻ ജില്ല സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച…

Read More

ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിബിൽ പിൻവലിക്കും വരെ പോരാട്ടം തുടരും – അലി ഐനിക്കൽ

മാനന്തവാടി: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിബിൽ പിൻവലിക്കും വരെ പോരാട്ടം തുടരുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ. മണ്ഡലം കമ്മിറ്റിക്ക് കീഴിൽ നടത്തിയ വഖഫ് ഭേദഗതി ബിൽ കത്തിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നന്മയ്ക്ക് ഉപയോഗപ്പെടുത്തേണ്ട സ്വത്തുവകകള്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് കവര്‍ച്ച ചെയ്യുന്നതിനുള്ള ഗൂഢതന്ത്രമാണ് പുതിയ നിയമഭേദഗതിക്കു പിന്നില്‍. രാജ്യത്തിന്റെ മഹത്തായ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുക്കുകയാണ് സംഘപരിവാര ഭരണകൂടം. ഇതിനെതിരേ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ശക്തമായ…

Read More