വന്യമൃഗ ആക്രമണം: കേന്ദ്ര സർക്കാരും വയനാട്‌ എംപിയും അടിയന്തിരമായി നിലപാട് തിരുത്തണം: സിപിഐ എം

കല്പറ്റ : ജില്ലയിൽ തുടർച്ചയായുള്ള വന്യമൃഗ ആക്രമണങ്ങൾക്ക്‌ ശശാശ്വത പരിഹാരം കാണണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി രണ്ടുദിവസങ്ങളിൽ രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ ഞെട്ടിക്കുന്നതാണ്‌. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി രാധയുടെ മരണത്തിന്റെ നടുക്കം മാറുംമുമ്പാണ്‌ രണ്ട്‌ ജീവൻകൂടി പൊലിഞ്ഞത്‌. വന്യമൃഗശല്യ പ്രതിരോധത്തിന്‌ സംസ്ഥാന സർക്കാർ സാധ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ല. സംസ്ഥാനത്തിന്‌ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്‌. വനം കൺകറന്റ്‌ ലിസ്‌റ്റിലാണ്‌. വന്യമൃഗപ്രതിരോധത്തിന്‌ കേന്ദ്രസർക്കാരിന്‌ വലിയ ഉത്തരവാദിത്വമുണ്ട്‌. ഇത്‌ നിർവഹിക്കാൻ തയ്യാറാകണം….

Read More

ദേശീയ വികസന ഏജൻസി ഭാരത് സേവക് പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി

തിരുവനന്തപുരം: ദേശീയ വികസന ഏജൻസിയായ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ള ഭാരത് സേവക് പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. 1952ൽ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷൻ്റെ കീഴിൽ സ്ഥാപിതമായ ദേശീയ വികസന ഏജൻസിയായ ഭാരത് എസ്.എസ്, നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഏജൻസിയാണ്‌. സദ്ഭാവനാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബി. എസ്. ബാലചന്ദ്ര പുരസ്കാരം സമ്മാനിച്ചു.ന്യൂഡൽഹി സെൻട്രൽ…

Read More

വന്യ മൃഗ ആക്രമണം ഹർത്താലുകൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി.

കൽപ്പറ്റ:വന്യ മൃഗ ആക്രമണം ഹർത്താലുകൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു വന്യമൃഗങ്ങളുടെ ആക്രമണത്തിന്നിരയായി അടുത്ത് മരണപ്പെട്ട എല്ലാ സംഭവങ്ങളിലും സംഘടനയുടെ അതീവ ദുഃഖം രേഖപ്പെടുത്തുന്നു എന്നാൽ അതിൻ്റെ പേരിൽ വയനാട് ജില്ല സ്തംഭിപ്പിക്കുന്ന സമര രീതികളോട് യോജിക്കാൻ കഴിയില്ല അർഹമായ നഷ്ടപരിഹാരവും മറ്റു സംവിധാനങ്ങളും ആണ് വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ഗവൺമെൻറ് ഒരുക്കിക്കൊടുക്കേണ്ടത് ഹർത്താൽ നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയോട് യോജിക്കാൻ…

Read More

തുടർച്ചയായ വന്യ ജീവി ആക്രമണങ്ങൾ ; 10 ലക്ഷത്തിന്റെ ചെക്ക് അല്ല. ശ്വാശതമായ പരിഹാരങ്ങളാണാവശ്യം: എസ്.മുനീർ

മാനന്തവാടി: ജില്ലയിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പത്ത് ലക്ഷം രൂപയുടെ ചെക്കുമായി നടക്കുകയല്ല വേണ്ടതെന്നും വന്യജീവി ആക്രമണം തടയാനുള്ള ശ്വാശത നടപടികളാണ് സ്വീകരിക്കേണ്ടതെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ. ജില്ലയിൽ അടുത്തടുത്ത ദിവസങ്ങളിൽ കാട്ടാനയാക്രമണത്തിൽ 2 ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.എഫ്.ഒ ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ മനുഷ്യ ജീവനുകൾ പൊലിയുമ്പോളും നിസംഗത തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നാടിന്…

Read More

ഉരുൾ ദുരന്തബാധിതർക്ക് ദിനബത്ത നൽകുന്നത് തുടരണം: ടി സിദ്ധിഖ് എംഎൽഎ

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതർക്ക് 300 രൂപ ദിനബത്ത നൻകുന്നത് തുടരണമെന്ന് ടി സിദ്ധിഖ് എംഎൽഎ. വിഷയത്തിൻ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകിയതായി ടി സിദ്ധിഖ് എംഎൽഎ അറിയിച്ചു. ദുരന്തബാധിതർ ഉപജീവനത്തിനായി ഇപ്പോഴും കഷ്ടപ്പെടുകയാണ്. 300 രൂപ ദിനബത്ത പലർക്കും നേരിയ ആശ്വാസമായിരുന്നു. ഇപ്പോൾ ഇത് നിർത്തലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെട്ട് ചൂരല്‍മല, മുണ്ടകൈ ദുരന്തബാധിതര്‍ക്ക് നല്‍കി വന്നിരുന്ന ദിനബത്ത പുനസ്ഥാപിക്കുകയും, അതോടൊപ്പം ഓരോ കുടുംബത്തിനും ജീവനോപാധി കണ്ടെത്താന്‍ പ്രത്യേക ധനസഹായം നല്‍കുവാനുള്ള നടപടി…

Read More

പിഡബ്ല്യുഡി കൈയ്യൊഴിഞ്ഞു; റോഡരികിലെ കാട് നീക്കി പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ

മാനന്തവാടി: തിരക്കേറിയ കണ്ടത്തുവയൽ – മാനന്തവാടി റോഡിലെ ഇരുവശവും കാട് കയറി. മദ്രസയിലും സ്കൂളിലും കോളജിലും പഠിക്കുന്ന വിദ്യാർഥികൾക്ക് പോലും നടന്ന് പോകാൻ കഴിയാത്ത വിധം റോഡരിക് കാട് കയറിയിട്ടുണ്ട്. പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ പലവട്ടം പരാതി നൽകിയിട്ടും പാതയോരത്തെ കാട് നീക്കാൻ നടപടി ഉണ്ടായിട്ടില്ല. ടെൻഡർ നടപടികൾ ആരംഭിച്ചു എന്ന പതിവ് മറുപടി കേട്ട് മടുത്ത പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ മുൻ വർഷങ്ങളിലേത് പോലെ ശ്രമദാനമായി കാട് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ശുചീകരണം…

Read More

ചൂരൽമല മുണ്ടക്കൈ പുനരധിവാസം എസ് ഡി പി ഐ വാഹന ജാഥ ഫിബ്രവരി 14, 15ന്.

കൽപ്പറ്റ. ചൂരൽമല മുണ്ടക്കൈ പുന നധിവാസം ത്വരിതപെടുത്തുക, വിവേചനരഹിതമാക്കുക. എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന സമര പ്രഖ്യാപനത്തിന്റെ പ്രചരണാർഥം എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ 2025 ഫിബ്രവരി 14, 15 തീയതികളിൽ മണ്ഡലത്തിൽ നടത്താൻ ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മറ്റി തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് A യൂസഫ് ഉദ്ഘാടനം ചെയ്തു. ദുരിത ബാധിതർക്ക് അർഹമായ അവകാശം ലഭിക്കുന്നത് വരെ ശക്തമായ പോരാട്ട രംഗത്ത് എസ്ഡിപിഐ ഉണ്ടാകുമെന്ന് അദ്ദേഹം…

Read More

അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

മേപ്പാടി: അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടറകുണ്ട് ബാലകൃഷ്ണൻ (27) ആണ് കൊല്ലപ്പെട്ടത്. രാത്രിയിലാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം. തുടർച്ചയായി രണ്ടാം ദിനമാണ് കട്ടാനക്കല്ലിയിൽ ജില്ലയിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടപ്പെടുന്നത്.

Read More

വന്യജീവി ആക്രമണം; ഭരണകൂടം കർത്തവ്യം മറക്കുന്നു- എസ്.മുനീർ

കൽപ്പറ്റ:- നൂൽപ്പുഴ പഞ്ചായത്തിൽ ആദിവാസി യുവാവ് മനു കൊല്ലപ്പെട്ട സംഭവത്തിൽ പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും മനുഷ്യജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട ഭരണകൂടം കടമയും കർത്തവ്യവും മറക്കുകയാണെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ. ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ ജീവൻ പൊലിയുന്നത് നിത്യസംഭവമായ് മാറിയിരിക്കുന്നു. കർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാർ ഏതു നിമിഷവും ജീവഹാനി സംഭവിക്കുമെന്ന ഭീതിയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. മരണാനന്തര നഷ്ടപരിഹാരമല്ല പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പല പ്രദേശങ്ങളും കടുവ ഭീഷണിയിലാണ്. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ…

Read More

പകുതി വില തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടുതൽ: ജില്ലാ പോലീസ് മേധാവി താബോഷ് ബസുമധാരി

പകുതി വില തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൂടുതലാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. തട്ടിപ്പിന് ഇരയായവർ വിവിധ സ്റ്റേഷനുകളിൽ നൽകിയ പരാതികളുടെ എണ്ണം 800 കവിഞ്ഞു. വരും ദിവസങ്ങളിലെ കണക്ക് കൂടി വന്നാൽ പരാതിക്കാരുടെ എണ്ണം 1000 കവിയും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ആയിരം കോടി രൂപ കണക്കാക്കുന്ന തട്ടിപ്പിൽ വയനാട് ജില്ലയിൽ നിർധനരായവരാണ് ഇരകളായവരിലേറെയും. മൊബൈൽ ഫോൺ, ലാപ്ടോപ്പ്,തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, സ്കൂട്ടർ എന്നിവയാണ് പകുതി വില അടച്ച് ആളുകൾ തട്ടിപ്പിൽ കുടുങ്ങിയത്….

Read More