മലയോര ഹൈവേയിലെ വിള്ളൽ; മാനന്തവാടി മണ്ഡലത്തിൽ ഊരാളുങ്കൽ നിർമിച്ച റോഡുകളിൽ ശക്തമായ ഗുണ നിലവാര പരിശോധന നടത്തണം: സജീർ എം.ടി

മാനന്തവാടി: മലയോര ഹൈവേയുടെ ഭാഗമായി ദ്വാരകയിൽ നിർമാണത്തിലിരിക്കുന്ന റോഡിൽ 40 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത് റോഡ് പണിയിലെ പോരായ്മയാണെന്നും കരാരുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി മണ്ഡലം പരിധിയിൽ നിർമിച്ച മുഴുവൻ റോഡുകളിലും ശക്തമായ ഗുണ നിലവാര പരിശോധന നടത്തണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം.ടി. കഴിഞ്ഞയാഴ്ച്ചയാണ് വിള്ളൽ രൂപപ്പെട്ട റോഡിലെ അവസാന ഘട്ട ടാറിങ് നടന്നത്.രണ്ടു വർഷം മുൻപ് ഇതേ കമ്പനി നിർമാണം നടത്തിയ വിമല നഗർ -വാളാട് റോഡ് ഉദ്ഘാടനത്തിന് മുൻപ്…

Read More

പവർലിഫ്റ്റിംങ്; സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും, ദേശീയ ചമ്പ്യാൻഷിപ്പിനുള്ള യോഗ്യതയും നേടി സനോവ സണ്ണി

മാനന്തവാടി : ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന പവർലിഫ്റ്റിംങ് അസോസിയേഷൻ സംസ്ഥാന ചമ്പ്യൻഷിപ്പിൽ ജൂനിയർ 47 കിലോ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ദേശീയ ചമ്പ്യാൻഷിപ്പിനുള്ള യോഗ്യതയും നേടിയ സനോവ സണ്ണി. മാനന്തവാടി എരുമത്തെരുവ് മിനി ബൈപ്പാസ് റോഡ് എടച്ചേരി സണ്ണിയുടെയും മേഴ്‍സിയുടെയും മകളാണ്. കണിയാരം ഫാ ജി കെ എം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

Read More

റിപ്പൺ ഹൈസ്കൂൾ അധികൃതരുടെ അനാസ്ഥ; വിദ്യാർത്ഥികളും അദ്ധ്യാപകരും ചെളിക്കുണ്ട് താണ്ടണം എസ് ഡി പി ഐ.

മൂപ്പൈനാട്: പഞ്ചായത്തിലെ ഏക ഗവൺമെൻ്റ് ഹൈസ്ക്കൂളായ റിപ്പൺ ഗവൺമെൻ്റ് ഹൈസ്കൂളിൻ്റെ മുറ്റവും പരിസരവും ഇന്റർ ലോക്ക് ചെയ്യാത്തതിനാൽ സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾ ചെളിക്കുണ്ട് താണ്ടേണ്ടി വരുമെന്നും ഇന്റർലോക്ക് ചെയ്യുന്നതിനാവശ്യമായ അടിയന്തര നടപടി അധികൃതർ കൈകൊള്ളണമെന്നും എസ്‌ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് കെ. ആവശ്യപ്പെട്ടു. ഇന്റർലോക്ക് ചെയ്യുന്നതിന് വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിട്ടും കൃത്യസമയത്ത് ഉപയോഗപെടുത്താത്തതിനാലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചെളിക്കുണ്ട് താണ്ടേണ്ട അവസ്ഥയിലെത്തിയത് .നാല് മാസമായി പ്രവർത്തനം ആരംഭിച്ചിട്ടും സ്കൂൾ തുറക്കാൻ ഏതാനും…

Read More

ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 708 പേര്‍

കൽപ്പറ്റ: ജില്ലയില്‍ ആരംഭിച്ച 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 708 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 201 കുടുംബങ്ങളിൽ നിന്നായി 708 പേരെയാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇതിൽ 234 പുരുഷന്മാരും 278 സ്ത്രീകളും (5 ഗര്‍ഭിണികള്‍), 196 കുട്ടികളും 50 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരും ഉൾപ്പെടുന്നുണ്ട്. വൈത്തിരി – സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിൽ എട്ട് വീതം ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്.

Read More

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഇരുളം: ശ്രേയസ്സ് ഇരുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ളസ്സ് ടു വിദ്യാർത്ഥികളെ ആദരിക്കുകയും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. പൂതാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരൻ ഉത്ഘാടനം ചെയ്ത യോഗം നിലവിലെ വിദ്യാർത്ഥികളിലുള്ള പഠനപ്രക്രിയകളെപ്പറ്റിയും, സമൂഹത്തിൽ ഏറിവരുന്ന ലഹരി ഉപയോഗത്തപ്പറ്റിയും പരാമർശിച്ചു. ശ്രേയസ്സ് ഇരുളം ഏരിയ കോ-ഓഡിനേറ്റർ ജാൻസൺ അദ്ധ്യക്ഷത വഹിച്ച യോഗം, ഇരുളം യൂണിറ്റ് പ്രസിഡന്റ് ജോസ് സ്വാഗതം പറഞ്ഞു. കരിയൻ ഗൈഡ് നസ് ക്ളാസ് ട്രാൻസ്പരന്റ് എഡ്യൂക്കേഷൻ ഫൗണ്ടേഷനു…

Read More

സർക്കാർ വയനാടിനെ ചേർത്തുപിടിക്കുന്നു: സിപിഐ എം

കൽപ്പറ്റ: ജില്ലയുടെ യാത്രാദുരിതത്തിന്‌ അറുതിയാകുന്ന തുരങ്കപാതയ്‌ക്ക്‌ അന്തിമ കേന്ദ്രാനുമതി നേടിയെടുത്ത്‌ സംസ്ഥാന സർക്കാർ വയനാടിനെ വീണ്ടും ചേർത്തുപിടിക്കുകയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ജില്ലയ്‌ക്ക്‌ ആഹ്ലാദം നൽകുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളാണ്‌ കഴിഞ്ഞദിവസം സർക്കാർ എടുത്തത്‌. തുരങ്കപാതയ്‌ക്ക്‌ കേന്ദ്രാനുമതി നേടിയതിനൊപ്പം മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലുന്നതിന്‌ അനുമതി തേടാനുള്ള മന്ത്രിസഭാ തീരുമാനം അതിപ്രധാനമാണ്‌. തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭൂപ്രശ്‌നത്തിന്‌ പരിഹാരം കണ്ടത്‌ വിപ്ലവകരമായ നടപടിയാണ്‌. എഴുനൂറോളം കുടുംബങ്ങൾക്കാണ്‌ ആശ്വാസമാകുന്നത്‌. തുരങ്കപാത വയനാടിന്റെ…

Read More

വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരി തേവർക്കാട്ട് ജോയിയുടെ രണ്ടു വയസ്സ് പ്രായമുള്ള ആട്ടിൻ കുട്ടിയെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ദിവസങ്ങൾക്ക് മുൻപും ഈ മേഖലയിൽ പുലിയുടെ സാന്നിധ്യ മുണ്ടായിരുന്നു. ഇതിനകം നാലാമത്തെ ആടാണ് കൊല്ലപ്പെടുന്നത്. സ്ഥലത്ത് പുൽപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷൻ ജീവനക്കാരെത്തി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, പട്രോളിംങ് നടത്തുകയും ചെയ്‌തു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.

Read More

ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചു

വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തര്‌വിലൂടെ പ്രയോജനം ലഭിക്കും. 1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടക്കാരുള്‍പ്പെടെ നിരവധി ആളുകള്‍ ആ ഭൂമിയില്‍ താമസിക്കുകയോ കൈവശം എടുക്കുകയോ ചെയ്തില്ല. ഇത്തരത്തില്‍…

Read More

പഴശ്ശി നഗർ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നാളെ

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പഴശ്ശി നഗർ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30 ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ.ആർ കേളു നിർവ്വഹിക്കുമെന്ന്. സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, പഴശ്ശിനഗർ, അമ്പലവയൽ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ഒത്തു ചേരാൻ ഒരു പൊതു ഇടം ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കുവാൻ വേണ്ടിയാണ് പ്രദേശത്ത് ലിറാർ വടകര സൗജന്യമായി…

Read More

നിയമസഭ സമിതി ലോക്കൽ ഫണ്ട്‌ അക്കൗണ്ട്സ്‌ കമ്മിറ്റി സിറ്റിംഗ് നടത്തി

കൽപ്പറ്റ: നിയമസഭ സമിതി ജില്ലയിൽ ലോക്കൽ ഫണ്ട്‌ അക്കൗണ്ട്സ്‌ കമ്മിറ്റി സിറ്റിംഗ് നടത്തി. ലോക്കൽ ഫണ്ട്‌ അക്കൗണ്ട്സ്‌ കമ്മിറ്റി ചെയർമാനും പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎയുമായ ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് എ പി ജെ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അപാകതകൾ പരിശോധിക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. നടപടികൾ ഉദ്യോഗസ്ഥർ സത്യസന്ധതയോടെയും സഹകരണമനോഭാവത്തോടെയും സ്വീകരിക്കണമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. മൃഗ സംരക്ഷണ/ക്ഷീര വികസന മേഖലയുടെ പുരോഗതി, അനധികൃത…

Read More