മേയ് 31 പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കണിയാമ്പറ്റ: വരദൂർ കുടുംബാരോഗ്യ കേന്ദ്രവും കണിയാമ്പറ്റ പഞ്ചായത്തും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.രജിത ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ സീനത്ത് തൻവർ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ലഹരി വിരുദ്ധ പ്രസംഗം നടത്തുകയും ചർച്ച സംഘടിപ്പിക്കുകയും ചെയ്തു .ഹെൽത്ത് ഇൻസ്പെക്ടർ രാഖി ചന്ദ്ര പുകയില വിരുദ്ധ ദിന പ്രത്യേക…

Read More

ജില്ലയിലെ ആദ്യ എ ബി സി സെന്റര്‍ ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി : തെരുവുനായ വര്‍ധനവിന് ശാസ്ത്രീയ പരിഹാരം കണ്ടെത്താന്‍ ജില്ലയില്‍ ആദ്യ എ ബി സി സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. തെരുവുനായകളുടെ ശല്യത്തിന് എല്ലാവരുടെയും സഹകരണത്തോടെ നിയമങ്ങള്‍ പാലിച്ച് ജില്ലയിലെ എ ബി സി സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക് ക്യാമ്പസില്‍ ആരംഭിച്ച എ ബി സി സെന്ററിന്റെയും ഓപ്പറേഷന്‍ തീയറ്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ…

Read More

പഴശ്ശി നഗർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

മാനന്തവാടി : എടവക പഞ്ചായത്തിലെ പഴശ്ശി നഗറിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം മന്ത്രി ഓ.ആർ കേളു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് കുട്ടി ബ്രാൻ , വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,എടവക…

Read More

ദ്വാരകയിൽ ചങ്ങാത്തം ക്യാമ്പ് നടത്തി

ദ്വാരക: ദ്വാരക ഖാദിരിയ്യ സുന്നി മദ്റസയിൽ നടന്ന ചങ്ങാത്തം ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം അൻവർ ഖുതുബി സഖാഫി അധ്യക്ഷത വഹിച്ചു. മാനേജ് മെൻ്റ് പ്രതിനിധി അബ്ദുള്ള ദാരിമി മുസ്തഫ സഖാഫി റസാഖ് മാസ്റ്റർ എന്നിവർ അശംസ ഭാഷണം നടത്തി. മദ്റസാ മുഅല്ലിമുകളായ നാസർ സഖാഫി അബ്ദുറഹുമാൻ സൈനി ഉനൈസ് ജൗഹരി ഹമീദ് മുസ്‌ലിയാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി

Read More

മഠത്തുംകുനി ചരിത്രമാകുമ്പോൾ ആദരംകൊണ്ട് ചരിത്രം രചിച്ച് ജില്ലാപഞ്ചായത്ത്‌ മെമ്പർ

വെള്ളമുണ്ട: വാർഡ് പുനർ വിഭജനത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ഇനി ഇല്ലാതാകുന്ന മഠത്തുംകുനി വാർഡിന്റ അവസാന ഗുണഭോക്തൃ ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും ആദരിച്ച്‌ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ മെമ്പർ ജുനൈദ് കൈപ്പാണി വേറിട്ട ചരിത്രം സൃഷ്ടിച്ചു. രാജ്യത്ത് തന്നെ ഇതാദ്യമായിരിക്കും ഒരു ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും തദ്ദേശ സംവിധാനം ആദരിക്കുന്നത്. ജനകീയാസൂത്രണ പ്രതിജ്ഞയും സമ്മാനവിതരണവും ഗ്രാമ സഭാഅംഗങ്ങളുടെ ഫോട്ടോ സെഷനും മധുരം പങ്ക് വെക്കലുമൊക്കെയായി ആഘോഷപൂർവ്വം പിരിഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും താഴെ…

Read More

വാഹനാപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബത്തേരി : മൂലങ്കാവ് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കരണി പൈക്കാട് വീട്ടിൽ ജംഷീർ (38) ആണ് മരിച്ചത് ഈ മാസം 2-ാം തിയ്യതി ജംഷീർ സഞ്ചരിച്ച സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഒരു മാസത്തോ ളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു മരണം

Read More

വാഹന അപകടത്തിൽ വിദ്യാത്ഥിനി മരണപെട്ടു

  കമ്പളക്കാട്: പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം പാൽ വാങ്ങാൻ വാഹനം കാത്തു നിന്ന പുത്തൻ തൊടുകയിൽ ഹാഷിം-ആയിഷ ദമ്പതികളുടെ മകൾ ദിൽഷാന (19)ആണ് മരണപെട്ടത്. റോഡ് അരികിൽ നിൽക്കുകയായിരുന്നു കുട്ടിയെ ഫോഴ്സ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ മുഹമ്മദ്‌ ഷിഫിൻ, മുഹമ്മദ്‌ അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.

Read More

മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ നാല് പേരെ പിടികൂടി

ബത്തേരി:വയനാട് വന്യജീവി സങ്കേതത്തില്‍ മാനിനെ വേട്ടയാടി കറിവെച്ച കേസില്‍ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂല്‍പ്പുഴ മുക്കുത്തികുന്ന് പുളിക്കചാലില്‍ പി.എസ്. സുനില്‍ (59), തടത്തില്‍ചാലില്‍ റ്റി.എസ്. സന്തോഷ് (56), പുത്തൂര്‍കൊല്ലി പി.കെ. രാധാകൃഷ്ണന്‍ (48), വാളംവയല്‍ ബി.എം. ശിവരാമന്‍ (62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.-സുനിലിന്റെ വീട്ടില്‍ മാനിറച്ചി കറിവെക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെയാണ് നാല് പേരും പിടിയിലായത്. ഇവിടെ നിന്ന് പാചകം ചെയ്ത ഇറച്ചിയും ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും വേട്ടയാടാന്‍ ഉപയോഗിച്ച ആയുധങ്ങളും വനംവകുപ്പ് കണ്ടെടുത്തു….

Read More

ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങൾ യാത്രാ ചിലവിനായി പ്രയാസത്തിൽ.

കൽപ്പറ്റ: ഏഷ്യാ കപ്പ് വുമൺസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടി രണ്ട് മലയാളികൾ. മലപ്പുറം താനൂർ സ്വദേശിനി പി. അഞ്ജലി കൽപ്പറ്റ മണിയങ്കോട് സ്വദേശിനി എം.എസ്. ശ്രുതി എന്നിവരാണ് ചൈനയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്. ജൂലൈ 11 മുതൽ 20 വരെയാണ് മത്സരം. ഇരുവരും വയനാട് ടീമിന് വേണ്ടി കളിച്ച് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മുന്ന് തവണകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന…

Read More

മാനന്തവാടിയിൽ ഖാദി ഗ്രാമസൗഭാഗ്യ പ്രവർത്തനമാരംഭിച്ചു.

മാനന്തവാടി: മാനന്തവാടി ടൗണിൽ ഖാദി ഗ്രാമസൗഭാഗ്യ പ്രവർത്തനമാരംഭിച്ചു. ഖാദി പഴയതല്ലെന്നും ഉപഭോക്താക്കൾക്ക് സ്വീകാര്യത ഉറപ്പാക്കി ഖാദി ഉത്പന്നങ്ങൾ നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. എരുമത്തെരുവ് കാഞ്ചികാമാക്ഷി ക്ഷേത്രത്തിന് സമീപം പ്രവർത്തനമാരംഭിച്ച ഗ്രാമസൗഭാഗ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷോറൂമിൽ റെഡി മെയ്ഡ് വസ്ത്രങ്ങൾ, ഡോക്ടർമാർ, നഴ്‌സമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ധരിക്കുന്ന കോട്ടുകൾ, വക്കീൽ കോട്ടുകൾ എല്ലാം ലഭിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശത്തോടെ ഖാദി…

Read More