വോളിബോൾ താരങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി

കല്പറ്റ: മുപ്പത്തി എട്ടാമത് ദേശീയ ഗയിംസിൽ സ്വർണ്ണവും വെള്ളിയും നേടിയ പുരുഷ വനിതാ വോളിബോൾ ടീമിലെ വയനാട് സ്വദേശികളായ ജോൺ ജോസഫ്, ഐബിൻ ജോസ്, അശ്വതി രവീന്ദ്രൻ, ആര്യ സതീഷ് എന്നിവരെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. ടി. സിദ്ദിഖ് എം. എൽ. എ., വോളിബോൾ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സലിം കല്ലൂർ എന്നിവരും സന്നിഹിതരായിരുന്നു.

Read More

മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു

മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു സുൽത്താൻ ബത്തേരി:സർവജന ഹൈസ്ക്കൂളിൽ 1980-ൽ പടിയിറങ്ങിപ്പോയ കുട്ടുകാരുടെ കൂട്ടായ്മയായ സർവജന SSLC@80 കൂട്ടുകാർ ഗ്രൂപ്പിലെ 60 വയസ് പൂർത്തിയായവരേയും 2025 ഡിസംബർ 31-ന് 60 വയസ് പൂർത്തിയാകുന്നവരേയും ചേർത്ത് മഹാ ഷഷ്ടിപൂർത്തി സംഗമം സംഘടിപ്പിച്ചു. ആദരം@60എന്ന പേരിൽ ബത്തേരി അധ്യാപക ഭവനിൽ നടന്ന സംഗമത്തിൽ സന്ദേശപ്രഭാഷണവും ആദരവ്ഫലക വിതരണവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നടത്തി. ബത്തേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്…

Read More

രാത്രിയാത്ര നിരോധനം: എൻ എഫ് പി ഒ പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി

കൽപ്പറ്റ :രാത്രി യാത്രാ നിരോധനം പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.ക്ക് .നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ. ) നിവേദനം നൽകി. കർണാടക സർക്കാർ മുത്തങ്ങ മൈസൂർ റൂട്ടിൽ ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനം പ്രദേശത്തെ ജനങ്ങളെയും, വിദ്യാർത്ഥികളെയും, തൊഴിലാളികളെയും പ്രത്യേകിച്ച് കർണാടകയിൽ കൃഷിചെയ്തു ജീവിക്കുന്ന പാട്ട കൃഷിക്കാരെയും വളരെയധികം ബുദ്ധിമുട്ടിലാക്കികൊണ്ടിരിക്കുകയാണന്നും വിഷയത്തിൽ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനാ ഉറപ്പുതരുന്ന മൗലികവകാശങ്ങളുടെ ഈ ലംഘനം വർഷങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യം ഇന്ത്യൻ പാർലിമെന്റിൽ ഉന്നയിക്കുന്നതിനായി…

Read More

മേപ്പാടി പുനരധിവാസം: ജോബ് ഓറിയന്റേഷൻ സംഘടിപ്പിച്ചു

കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ പ്രോഗ്രാം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. മേപ്പാടി മുണ്ടക്കൈ- ചൂരൽമല പ്രദേശത്തുള്ള യുവജനങ്ങൾക്കായാണ് രണ്ടുദിവസത്തെ ഒറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. യുവതലമുറയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും മികച്ച കരിയർ കണ്ടെത്താനും…

Read More

അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മരക്കടവ്:കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി *എക്സൈസ് ഇൻസ്പെക്ടർ P.ബാബുരാജിൻ്റെ നേതൃത്വത്തിൽ കേരളാ- കർണ്ണാടക അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുൽപ്പള്ളി മരക്കടവ് ഭാഗത്ത് വെച്ച് 500ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.* *അമ്പലവയൽ കുറ്റിക്കൈത സ്വദേശി ഇല്ലികുടുമ്പിൽ വീട്ടിൽ വിനേഷ് (Age : 38)* എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ഡി സുരേഷ് , പ്രിവൻ്റീവ് ഓഫീസർ മനോജ്കുമാർ, സിവിൽ എക്സൈസ്…

Read More

ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത്‌ തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത്‌ തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത്‌ നേതൃ സംഗമങ്ങളിൽ ശനിയാഴ്ച പ്രിയങ്ക പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളും പ്രവർത്തകരും ഒരു കുടുംബാംഗം എന്ന പോലെയാണ് തന്നെ സ്വീകരിച്ചത്. 35 വർഷം അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പുകൾ പ്രചരണം നടത്തിയിരുന്ന തനിക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് മത്സരം വേറിട്ട അനുഭവമായിരുന്നു. റായ്ബറിലും അമേത്തിയിലും ബൂത്ത് തല…

Read More

വന്യമൃഗ ശല്ല്യം അടിക്കാട് വെട്ടിമാറ്റൽ കാഴ്ച്ച ലഭിക്കുന്ന വിധം പൂർത്തിയാക്കുക: ഫൈസൽ പഞ്ചാരക്കൊല്ലി

പിലാക്കാവ്:പഞ്ചാരക്കൊല്ലിയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വന്യമൃഗശല്ല്യത്തിന് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട് എന്നത് ആശ്വാസമാണ്. എന്നാൽ ഇപ്പോഴും പൂർണതോതിൽ കാട് തെളിയിക്കാത്തതിനാൽ റോഡിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള കാഴ്ച്ച പരിമിതമാണ്. അതിനാൽ തന്നെ എത്രയും വേഗത്തിൽ അടിക്കാടും മരത്തിൻ്റെ ചില്ലകളും പൂർണ തോതിൽ വെട്ടി മാറ്റണമെന്ന് പൊതുപ്രവർത്തകനും പഞ്ചാരകൊല്ലി കടുവാ സമരത്തിന് നേതൃത്വം കൊടുത്ത പ്രദേശ വാസിയുമായ ഫൈസൽ പഞ്ചാരക്കൊല്ലി ആവശ്യപ്പെട്ടു.

Read More

വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും

കൽപ്പറ്റ: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്ട് വിഷൻ, ഹെൽപിംങ് ഹാൻഡ്‌സ് ഗ്ലോബൽ ഫൗണ്ടേഷൻ (യുഎസ്എ) സാൻതോം എന്നീ സംഘടനകൾ സംയുക്തമായി വയനാട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യും. 71 പേർക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളിൽ 17 പേർക്ക് പ്രത്യേകം രൂപകല്പന ചെയ്ത വീൽ ചെയറുകൾ, 20 പേർക്ക് ശ്രവണ സഹായികൾ, 11 പേർക്ക് എയർബെഡുകൾ, 8 പേർക്ക് കണ്ണടകൾ, 11 പേർക്ക് വാക്കിങ് സ്റ്റിക്കുകൾ, 3 പേർക്ക് വാക്കറുകൾ, ഒരാൾക്ക് ക്രച്ചസ് എന്നിവയാണ്…

Read More

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ദ്വാരക:മനുഷ്യത്വ രഹിതമായ അമേരിക്കയുടെ നാടു കടത്തലിനെതിരെ ഇന്ത്യൻ പൗരൻമാരുടെ അന്തസ് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മോദി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോൾ ഇന്ത്യക്കാരെ കയ്യും കാലും വിലങ്ങണിയിച്ച് നാടു കടത്തിയ സംഭവം സംഘപരിവാറിന്റെ കപട ദേശീയതയാണ് തെളിയുന്നതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്,ജില്ലാ ജനറൽ സെക്രട്ടറിമാരായ മനാഫ് ഉപ്പി,ജിജി വർഗീസ്,വിനോദ് തോട്ടത്തിൽ,ഉനൈസ്.ഒ.ടി,ശ്രീജിത്ത് ബിയ്യൂർക്കുന്ന്,ഷെക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,അണ്ണൻ ആലക്കൽ,പി.ടി.മുത്തലിബ്,വി.സി.വിനീഷ്,റാഷിദ്…

Read More

സ്കൂട്ടർ-ഗൃഹോപകരണ തട്ടിപ്പ്, സമഗ്രാന്വേഷണം നടത്തണം: ബബിത ശ്രീനു.

കൽപ്പറ്റ :- ജില്ലയിൽ നൂറു കണക്കിന് സ്ത്രീകളെ പാതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എസ്. ഡി. പി. ഐ ജില്ലാ സെക്രട്ടറി ബബിത ശ്രീനു ആവശ്യപ്പെട്ടു. വഞ്ചിക്കപ്പെട്ടവരിൽ മഹാ ഭൂരിഭാഗവും പാവപ്പെട്ട വീട്ടമ്മമാരാണ്. വിവിധ രൂപത്തിലും ഭാവവത്തിലും നൂതനചതിക്കുഴികൾ സമൂഹത്തിൽ വ്യാപകമാവുന്നത് ഭരണ സംവിധാനത്തിൻ്റെ പോരായ്മയാണ്. മാസങ്ങളോളം ഓൺലൈൻ മാധ്യമങ്ങളിലടക്കം പരസ്യങ്ങൾ നിറഞ്ഞുനിന്നിട്ടും സർക്കാർ സംവിധാനങ്ങളുടെ…

Read More