ഏകദിന ശില്‍പശാല നടത്തി

കൽപ്പറ്റ : കേരള നോളജ് ഇക്കോണമി മിഷന്റെ വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാർക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 25 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയില്‍ നോളെജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് കമ്യൂണിറ്റി അംബാഡിസര്‍മാരാണ്. തൊഴിലന്വേഷകരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും കമ്മ്യൂണിറ്റി അംബാസിഡര്‍മാരാണ്. നോളജ് മിഷന്റെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, കെ കെ ഇ എം വഴി ലഭ്യമാകുന്ന…

Read More

    മുത്തങ്ങ വിധി: ആദിവാസി അവകാശ സമരങ്ങളെ കള്ളക്കേസുകൾ കൊണ്ട് അടിച്ചമർത്താനുള്ള ഗൂഡാലോചനക്കേറ്റ തിരിച്ചടി: യങ് ഡെമോക്രാറ്റ്സ്

    കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം മുഴുവൻ പ്രതികളെയും വെറുതെവിട്ട വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി, ആദിവാസി അവകാശ സമരങ്ങളെ കള്ളക്കേസുകൾ ചുമത്തി അടിച്ചമർത്താനുള്ള അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ ഗൂഡാലോചനക്കേറ്റ ശക്തമായ തിരിച്ചടിയാണെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ഭൂമിക്കും ജീവിതാവകാശത്തിനുമായി പോരാടിയ ആദിവാസി സമൂഹത്തിനെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി വർഷങ്ങളോളം കേസിന്റെ പേരിൽ വേട്ടയാടുകയായിരുന്നു. 23 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മുഴുവൻ പ്രതികളെയും കോടതി…

    Read More

    ജുനൈദ് കൈപ്പാണി ജനതാദൾ എസ് ദേശീയ സെക്രട്ടറി

    കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി കൺവീനറുമായ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡിസംബർ പതിനൊന്നിന് ബാംഗ്ലൂരിൽ ചേർന്ന ജെ.ഡി.എസ് അഖിലേന്ത്യാ പ്ലീനത്തിലെ പാർട്ടി പുന:സംഘടനാ പ്രമേയത്തിന്റ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്, യുവജനതാദൾ സംസ്ഥാന സെക്രട്ടറി,ദേശീയ സമിതിയംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചിരുന്നു. ഇന്ത്യൻ…

    Read More

      മെത്തംഫിറ്റാമിനും, ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

      മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മെത്തംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തുടരുന്ന പരിശോധനകളിൽ,  എക്സൈസ് ഇൻസ്പെക്ടർ എൻ സിറാജിൻ്റെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ റമീഷ് അക്തർ (37) തറൂൽപറമ്പിൽ വീട്ടിൽ നാഗത്തുമ്പടം, ഒളവണ്ണ, കോഴിക്കോട്. എന്നയാളിൽ നിന്നും 1.400 ഗ്രാം മേത്തഫിറ്റാമിനും 25 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ സുനിൽകുമാർ…

      Read More

      ഇമ്മ്യൂണൈസേഷൻ ബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി കളിപ്പാട്ടം വിതരണം ചെയ്തു

      വെള്ളമുണ്ട: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇമ്മ്യൂണൈസേഷൻ ബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ വക കളിപ്പാട്ടങ്ങൾ നൽകി. നവീകരിച്ച ഇമ്മ്യൂണൈസേഷൻ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മെഡിക്കൽ ഓഫീസർ ഡോ.സഗീർ എം.റ്റിക്ക് കൈമാറി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.കെ അബ്ദുൽ ഗഫൂർ, പി.പ്രകാശൻ,സാജിത ഗഫൂർ, ടെസ്സി,ധന്യ ഡേവിഡ്, സുറുമി,ആയിഷ, ദിവ്യ എം.സി തുടങ്ങിയവർ സംബന്ധിച്ചു.

      Read More

        മെഡിക്കൽ കോളജിന് സ്ഥലം കണ്ടെത്താൻ സന്നദ്ധം; കല്ലിയോട്ടുകുന്നിൽ 25 ഏക്കർ പരിഗണനയിൽ

        മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിന്റെ സ്ഥിരം നിർമ്മാണത്തിനായി സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറാണെന്ന് മാനന്തവാടി നഗരസഭാ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് പാരിസൺസ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായും കല്ലിയോട്ടുകുന്നിൽ 25 ഏക്കർ സ്ഥലം ലഭ്യമാക്കാൻ അവർ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥലവിഷയം മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തെ ബാധിക്കാൻ അനുവദിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ആസ്പിരേഷണൽ ജില്ലയായതിനാൽ മെഡിക്കൽ കോളജിന് 20 ഏക്കർ സ്ഥലം മതിയാകും. നിലവിൽ 10 ഏക്കറോളം സ്ഥലം ലഭ്യമാണ്, ബാക്കി ആവശ്യമായ സ്ഥലം…

        Read More

          ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ മാമോഗ്രാഫി സേവനം.

          മേപ്പാടി: സ്ത്രീകളിലെ സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനും കൃത്യമായ രോഗനിർണയം ഉറപ്പാക്കുന്നതിനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ അത്യാധുനിക മാമോഗ്രാഫി സംവിധാനത്തിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. റേഡിയോളജി ആൻഡ് ഇമേജിങ് സയൻസസ് വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ച പുതിയ സംവിധാനം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. സ്തനാർബുദ നിർണയത്തിനും സ്ക്രീനിംഗിനുമായി ഒരുക്കിയിരിക്കുന്ന വിഭാഗത്തിൽ സ്ക്രീനിംഗ് മാമോഗ്രാഫി, ഡയഗ്നോസ്റ്റിക് മാമോഗ്രഫി, 2D മാമോഗ്രഫി, സ്റ്റീരിയോടാക്ടിക് ബയോപ്സി,…

          Read More

          വിദ്യാർത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കണം:ജുനൈദ് കൈപ്പാണി

          തരുവണ: വിദ്യാർത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കുവാനുള്ള ശ്രമങ്ങൾ ഗൗരവമായി പ്രോത്സാഹിപ്പിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. തരുവണ ഗവ.ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രചോദന സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുക യായിരുന്നു ജുനൈദ് കൈപ്പാണി. ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ. ആർ. സി)പരിപാടി യുടെ ഭാഗമായി നടത്തിയ പരിപാടിയിൽ ഹെഡ്മാസ്റ്റർ മുസ്തഫ എം, പ്രീതി കെ, സന്ധ്യ വി, മുഹമ്മദലി കെ. എ, ഹംസ കെ, സാജിദ്…

          Read More

          മുത്തങ്ങയിൽ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ.

          സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്. വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ (45) , കൊടുവള്ളി റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു

          Read More

            ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ

            കൽപ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലിന് രണ്ടാണ്ട് തികയുമ്പോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ- മത-സാമുഹിക നേതാക്കളും ഹൃദയഭൂമിയില്‍ ഒത്തുകൂടി. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവരെ അടക്കം ചെയ്ത പുത്തുമലയിലെ ജൂലൈ 30 ഹൃദയഭൂമിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും നടന്നു. റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് എന്നിവര്‍ അനുസമരണ സന്ദേശം നല്‍കി.   ഒറ്റരാത്രികൊണ്ട്…

            Read More