തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി

2015 ൽ നടപ്പിലാക്കപ്പെട്ട തൊണ്ടർനാട് പാക്കേജുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽപ്രതിയായ എം ജി ബിജു രാജിവെക്കണം ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം നേതൃത്വത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് നടന്ന മാർച്ച് സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി പി ടി ബിജു ഉദ്ഘാടനം ചെയ്തു.സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി കെ പുഷ്പൻ അധ്യക്ഷനായ ചടങ്ങിൽ ബാബുഷൽ കുമാർ,എൻ ജെ ഷജിത്ത്, ടി കെ അയ്യപ്പൻ,വിനോദ് വി ആർ ,സി .റ്റി പ്രേംജിത്ത് ,ജയനാരായണൻഎന്നിവർ സംസാരിച്ചു

Read More

പെരിക്കല്ലൂർ സ്കൂളിൽ വാട്ടർ പ്യുരിഫയർ ഉദ്ഘാടനം ചെയ്തു

  പുൽപള്ളി: വിർബാക് അനിമൽ ഹെൽത്ത് ഇന്ത്യ കമ്പനി അവരുടെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സംഭാവന ചെയ്ത 47,000 രൂപ വിലവരുന്ന വാട്ടർ പ്യുരിഫയറിന്റെ ഉദ്ഘാടനം പാടിച്ചിറ വെറ്ററിനറി സർജൻ ഡോ. ലക്ഷ്മി എസ് അരവിന്ദ് നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി കെ വിനുരാജൻ, എച്ച് എം ഇൻ ചാർജ് ഷാന്റി ഇ കെ, എസ്എംസി ചെയർമാൻ അബ്ദുൽ…

Read More

എസ് എസ് എഫ് മാനന്തവാടി ഡിവിഷൻ സമ്മേളനം 29ന്

മാനന്തവാടി: ‘സെലിബ്രേറ്റിങ് ഹ്യൂമാനിറ്റി- ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ സുന്നി സ്റ്റുഡൻ്റസ് ഫെഡറേഷൻ (എസ്.എസ്.എഫ്) ലഹരിക്കെതിരെ നടത്തി വരുന്ന രണ്ടാം ഘട്ട സമരങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന എസ്.എസ്.എഫ് മാനന്തവാടി ഡിവിഷൻ സമ്മേളനം എപ്രിൽ 29ന് നടത്തുമെന്ന് ഭാരവാഹികൾ. ഉച്ചക്ക് 2 മണിക്ക് ഗ്രീൻസ് ഓഡിറ്റോറിയത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഡിവിഷൻ പ്രസിഡൻ്റ് സിനാൻ സഅദി അധ്യക്ഷത വഹിക്കും. സംസ്ഥാന, ജില്ലാ പ്രതിനിധികൾ സെഷനുകൾക്ക് നേതൃത്വം നൽകും’അധികാരികളേ, നിങ്ങളാണ്…

Read More

മേപ്പാടിയിലെ കാട്ടാനയാക്രമണം: ടൂറിസം റിസോർട്ടുകളും ഇക്കോ ടൂറിസവും അടച്ചുപൂട്ടണം.

കൽപ്പറ്റ: മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഗ്രാമത്തിലെ അറുമുഖൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതിൻ്റെ യഥാർഥ ഉത്തരവാദികളെ കുറിച്ച് പറയാൻ എല്ലാവരും ഭയപ്പെടുകയാണ്. വനം വകപ്പിൻ്റെ മാത്രം തലയിൽ വെച്ച് രക്ഷപ്പെടാൻ എല്ലാവരും ബദ്ധപ്പെടുകയാണ്. ക്ഷണിച്ചു വരുത്തിയ കൊലപാതകങ്ങളാണ് അവിടെ അടിക്കടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. അട്ടമല മുതൽ ലക്കിടി വരെ നീണ്ടു കിടക്കുന്ന ചെമ്പ്രാ മലനിരകളുടെ കിഴക്കൻ ചെരുവിൽ നടമാടിക്കൊണ്ടിരിക്കുന്ന അനിയന്ത്രിതവും നിയമവിരുദ്ധവുമായ ടൂറിസവും വനം വകുപ്പിൻ്റെ ചേമ്പാ , സൂചിപ്പാറ ഇക്കോ ടൂറിസവുമാണ്പ്രധാന കാരണങ്ങൾ. ഇവയെയെല്ലാം അടച്ചുപൂട്ടിക്കാൻ ജനങ്ങൾ മുന്നോട്ടു…

Read More

ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 29 മുതല്‍ മെയ് 4 വരെ

പുല്‍പ്പള്ളി: സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 29 മുതല്‍ മെയ് 4 വരെ സംഘടിപ്പിക്കുമെന്ന് ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഫല്‍ഡ്ഡ്‌ലൈറ്റ് സ്റ്റേഡിയത്തിലും കബനിഗിരി നിര്‍മ്മല ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നുള്ള പുരുഷവനിതാ ടീമുകളിലായി നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. എല്ലാ ദിവസവും രാവിലെ 6.15നും വൈകുന്നേരം 4. 15നുമായാണ് മത്സര സമയം ക്രമീകരിച്ചിട്ടുള്ളത്….

Read More

കെ.പി.എ ജില്ലാ കൺവെൻഷൻ: രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: മെയ് 10ന് മുട്ടിലിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി ‘ജീവിതമാണ് ലഹരി SAY NO TO DRUGS’ എന്ന മുദ്രാവാക്യം ഉയർത്തി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ മെഡിക്കൽ കോളേജ് ബ്ലഡ് സെൻററുമായി സഹകരിച്ച നടത്തിയ രക്തദാന ക്യാമ്പ് മാനന്തവാടി എസ്എംഎസ് ഡിവൈ.എസ്.പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ മൃദുലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ബിപിൻ സണ്ണി അധ്യക്ഷത…

Read More

ആരോഗ്യ വകുപ്പിന്റെ സ്റ്റാളിൽ വരൂ…യുഎച്ച്ഐഡി കാർഡുമായി മടങ്ങൂ

കൽപ്പറ്റ: സർക്കാർ ആശുപത്രികളിൽ ഇനി ഡോക്ടറെ കാണാൻ മുൻകൂട്ടിയുള്ള ടോക്കൺ എടുക്കാം; യുഎച്ച്ഐഡി (യുണീക്ക് ഹെൽത്ത്‌ ഐഡന്റിഫിക്കേഷൻ നമ്പർ) കാർഡ് ഉപയോഗിച്ച്. സംസ്ഥാനത്തെ എല്ലാ ഇ-ഹെൽത്ത് അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യുഎച്ച്ഐഡി കാർഡ് എടുക്കാൻ എന്റെ കേരളം പവലിയനിലെ ആരോഗ്യവകുപ്പ് സ്റ്റാളിലാണ് സൗകര്യമുള്ളത്. പൊതുജനങ്ങൾക്ക് ആധാർ കാർഡുമായി വന്ന് യുഎച്ച്ഐഡി കാർഡുകൾ നേടാം. *കുട്ടികൾക്ക് ആധാർ കാർഡ് എടുക്കാം, ആധാർ കാർഡിലെ തെറ്റ് തിരുത്താം* സംസ്ഥാന ഐടി മിഷന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയ അക്ഷയ സർവീസ് കൗണ്ടറിൽ വിവിധ…

Read More

ചരിത്രകാരൻ ഡോ. എം ജി എസ്‌ നാരായണൻ അന്തരിച്ചു

കോഴിക്കോട് : പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.മലപ്പുറം പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി…

Read More

ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു

കൽപ്പറ്റ. കാശ്മീരിലെ പഹൽഗാവിൽ നടന്ന രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിനും നിരപരാധികളായ മനുഷ്യരെ അറുകൊല ചെയ്തതിലും പ്രതിഷേധിച്ച് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. സുൽത്താൻബത്തേരി ഗാന്ധി സ്ക്വയറിൽ പരിസരത്ത് നടന്ന ചടങ്ങിൽ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ ചീഫ് കോഡിനേറ്റർ പി.എം. ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവൺമെന്റിന് ആണെന്നും അത്…

Read More

രാജ്യം മുന്നോട്ട് പോവേണ്ടത് ഭരണഘടനക്ക് വിധേയമായി – മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

മാനന്തവാടി: ജനാധിപത്യ ഇന്ത്യ അതിന്റെ നിയമങ്ങളും നിലപാടുകളും സ്വീകരിക്കേണ്ടത് ഭരണഘടനക്ക് വിധേയമായിട്ടായിരിക്കണമെന്നും ഭരണ ഘടനക്ക് വിരുദ്ധമായ നിയമങ്ങൾക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിച്ച് ജീവൻ ത്യജിച്ചും പോരാടാൻ എസ്‌ഡിപിഐക്കാർ തയ്യാറാണെന്നും എസ്‌ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി. എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണത്തിൽ കയറിയ മുതൽ മുത്തലാഖ് നിയമം, പൗരത്വനിയമം ഏറ്റവുമൊടുവിൽ വഖഫ്…

Read More