‘തിരുത്ത് ‘മാഗസിൻ പ്രകാശനം ചെയ്തു

നടവയൽ: സിയാസ് കോളേജ് വിദ്യാർത്ഥിനികൾ കോളേജ് വാർഷികാഘോഷത്തോടനുബന്ധിച്ചു തയ്യാറാക്കിയ ‘തിരുത്ത്’ മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം നിർവഹിച്ചു. നടവയൽ സി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹാരിസ് ഖുതുബിഅധ്യക്ഷത വഹിച്ചു. .

Read More

മേപ്പാടിയിൽ കാട്ടാനയാക്രമണം ഒരാൾ കൊല്ലപ്പെട്ടു

മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിക്കു സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസിയായ അറുമുഖൻ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

Read More

തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി

തലപ്പുഴ: രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി. തലപ്പുഴ, 43-ാം മൈല്‍ എന്ന സ്ഥലത്ത് വെച്ച് 24.04.2025 തീയതി നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത്. ഉച്ചക്ക് 12 മണിയോടെ ബോയ്‌സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഒാടിച്ചു വന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. 500, 200, 100 രൂപകളുടെ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. കാര്‍ യാത്രികനായ തമിഴ്‌നാട്, തമ്മനയക്കന്‍പ്പട്ടി എസ്. ശങ്കരരാജ്(45)നെ…

Read More

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു

കൽപ്പറ്റ; കാശ്മീരിലെ പഹൽഗാവിൽ നടന്ന രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിലും നിരപരാധികളായ പൗരൻമാരെ അരുംകൊല ചെയ്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച്ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ ചടങ്ങിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പൗരൻമാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവാദിത്വം നിർവഹിക്കാത്തതാണ് ഭീകരന്മാർ രാജ്യത്ത് വിളയാട്ടം നടത്തുന്നതിന് കാരണമാകുന്നതെന്നും അദ്ദേഹം…

Read More

എന്റെ കേരളം’: എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെ….!ശ്രദ്ധേയമായി പോലീസ് സ്റ്റാള്‍

കല്‍പ്പറ്റ: ഇവിടെ തോക്കുണ്ട്, ഗ്രനൈഡുണ്ട്, വയര്‍ലെസുണ്ട്, പോലീസ് ഡോഗുകളുണ്ട്, സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളുണ്ട്, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനമുണ്ട്, ജനമൈത്രി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധമുണ്ട്. എസ്‌കെ.എം.ജെ ഹൈസ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയിലെ മേളയിലാണ് കേരളാ പോലീസിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നത്. എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെയുള്ള ആയുധങ്ങളുടെയും തിരകളുടെയും ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയുധങ്ങളെ കുറിച്ച് മനസിലാക്കാനും ഫോട്ടോയെടുക്കാനും വരെ ഇവിടെ അവസരമുണ്ട്. കൂടാതെ, ബോംബ്…

Read More

പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും

സുൽത്താൻ ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ മദ്ധ്യവയസ്‌കന് ഏഴു വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു. പാലക്കാട്, ആലത്തൂര്‍, പുളിക്കല്‍ പറമ്പ് വീട്ടില്‍ പ്രദീപ്(52)നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി നമ്പ്യാർ ശിക്ഷിച്ചത്. മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ 2023 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. അന്നത്തെ മീനങ്ങാടി സബ് ഇന്‍സ്‌പെക്ടറായിരുന്ന സി. രാംകുമാര്‍ കേസിലെ ആദ്യാന്വേഷണം നടത്തുകയും അന്നത്തെ എസ്.എം.എസ് ഡിവൈ.എസ്.പി പി.കെ. സന്തോഷ് കേസന്വേഷണം…

Read More

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് തിളക്കത്തില്‍ മെലിസ ജിതിൻ

ബത്തേരി: ഫിലിം ക്രിട്ടിക്സ് അവാർഡ് തിളക്കത്തില്‍ കുപ്പാടി സ്വദേശിനി മെലിസ ജിതിൻ. “കലാം സ്റ്റാൻഡേർഡ് 5 ബി’ എന്ന ചിത്രത്തിലെ അഭിനയമാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് മെലിസയെ അർഹയാക്കിയത്. ഇത് സന്തോഷനഗരമെന്നു അറിയപ്പെടുന്ന ബത്തേരിക്ക് മറ്റൊരു സന്തോഷമായി. മധ്യപ്രദേശിലെ ദേവാസിലെ സെൻട്രല്‍ ഇന്ത്യൻ അക്കാദമിയില്‍ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മെലിസ അപ്രതീക്ഷിതമായാണ് ചലച്ചിത്രലോകത്ത് എത്തിയത്. മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയാണ് കലാം സിനിമയുടെ സംവിധായകൻ മെലിസയെ കാണാൻ ഇടയായതും സിനിമയില്‍ അഭിനയിക്കാൻ ക്ഷണിച്ചതും. ദേവാസിലും…

Read More

അടുത്ത മാസം രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ്‌ മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ്‌ നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും. കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ്‌ ഇപ്പോൾ…

Read More

ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായി ഓമാക്ക് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

ബാംഗ്ളൂർ:ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ടി കെ ബെഹറ, പി ആർ ഒ ഡോ നന്ദിഷ എന്നിവരുമായി ഓൺലൈൻ മീഡിയ അസോസിയേഷൻ (OMAK)വയനാട് ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. ഐ ഐ എച്ച് ആർ മെയ്‌ മാസത്തിൽ നടക്കുന്ന ഓൺലൈൻ മീഡിയ വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച കാർഷിക ഗവേഷണ കേന്ദ്രത്തിലെ പുതിയ ഗവേഷണ ഫലങ്ങൾ കേരളത്തിലെ കർഷകരിലേക്ക് എത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഐ ഐ എച്ച് ആർ ഡയറക്റ്റർ…

Read More

എസ്‌ഡിപിഐ ക്യാൻഡിൽ മാർച്ച്‌ സംഘടിപ്പിച്ചു

മാനന്തവാടി:ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം പരിധിയിയിലെ വിവിധ ബ്രാഞ്ചുകളിൽ ക്യാൻഡിൽ മാർച്ച്‌ സംഘടിപ്പിച്ചു. നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സുരക്ഷാ വീഴ്ച സംബന്ധിച്ച് സമഗ്രന്വേഷണം നടത്തണമെന്നും ഈ ക്രൂരകൃത്യം ചെയ്തവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവർ പറഞ്ഞു. വിവിധ ബ്രാഞ്ചുകളിൽ…

Read More