കച്ചവട സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; ഒളിവിലായിരുന്ന പ്രതി എക്സൈസ് പിടിയിൽ

മാനന്തവാടി: കഴിഞ്ഞ സെപ്തമ്പര്‍ 11ന് മാനന്തവാടി മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന ‘പി എ ബനാന’ എന്ന സ്ഥാപനത്തില്‍ നിന്നും 2 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സ്ഥാപനത്തിന്‍റെ ഉടമയായ നൗഫല്‍ പി എ എന്നയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തു. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.എന്നാല്‍ കഞ്ചാവിനെ കുറിച്ച് അറിവില്ല എന്നും താന്‍ കടയില്‍ ഇല്ലാത്ത സമയത്ത് മറ്റാരെങ്കിലും കൊണ്ട് വച്ചതാവാം…

Read More

പെരിക്കല്ലൂരിൽ മാവേലി സ്റ്റോറിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു

മുള്ളൻകൊല്ലി : വിപണി വിലയെക്കാൾ പല ഇരട്ടി കുറച്ചാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷ്യവസ്തുക്കൾ നൽകുന്നതെന്ന് മാവേലിസ്റ്റോർ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇക്കാരണത്താൽ വിപണി വില പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളം ഭക്ഷ്യവസ്തുക്കൾക്ക് സബ്സിഡി നൽകുന്നതിനാൽ വൻ ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകുന്നു. കേന്ദ്ര സഹായം ലഭ്യമാവാത്തത് സാമ്പത്തിക ഞ്ഞെരുക്കം വർധിപ്പിച്ചു. അദ്ദേഹം പറഞ്ഞു. ആദ്യ വിൽപ്പന പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവ്വഹിച്ചു. പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എം…

Read More

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍ ചേർന്നു

കൽപ്പറ്റ : ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടിൽ വന്യജീവി ആക്രമണ…

Read More

ഡിവൈഎഫ്‌ഐ വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി

വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിൽ നടന്ന അനധികൃത നിയമനങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം മുൻ ബ്ലോക്ക് ട്രഷറും പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവുമായ സി. യൂസഫ് ഉദ്ഘാടനം ചെയ്തു ഡിവൈഎഫ്‌ഐ ബ്ലോക് പ്രസിഡൻ്റ് സ:കെ.എസ്. ഹരിശങ്കർ അദ്ധ്യക്ഷത വഹിച്ചു. സ:എസ്. ചിത്രകുമാർ അഭിവാദ്യം ചെയ്യതു. ബ്ലോക്ക് സെക്രട്ടറി എം. രമേഷ് സ്വാഗതവും ബ്ലോക്ക് ട്രഷർ സി.എച്ച്. ആഷിഖ് നന്ദിയും പറഞ്ഞു. സഖാക്കൾ ജോബിസൺ ,കെ. പ്രജീഷ്, വിജേഷ്…

Read More

മെക് 7 ആരോപണം, സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ദുരുദ്ദേശപരം. എസ്.ഡി.പി.ഐ

കൽപറ്റ: മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്നിൽ എസ്. ഡി. പി. ഐ ആണെന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ആരോപണം പിൻവലിച്ചു പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എസ് ഡി. പി. ഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ് ആവശ്യപ്പെട്ടു. മെക് 7ൻ്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് അതിന്റെ സംഘടകർ തന്നെ വിശദീകരണം നൽകിയതാണ്. എന്നിരിക്കേ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് എവിടെനിന്നാണ് ഇത്തരമൊരു വിവരം…

Read More

വിദ്യാരംഗം കലാസാഹിത്യവേദി വയനാട് ജില്ലാതല സർഗോത്സവം നാളെ കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ

കൽപ്പറ്റ: വിദ്യാരംഗം കലാസാഹിത്യവേദി വയനാട് ജില്ലാതല സർഗോത്സവം നാളെ കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ നടക്കും. കവിത, കഥ, ചിത്രരചന അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദനം കാവ്യാലാപനം തുടങ്ങിയ മേഖലകളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ ശില്പശാല നയിക്കും. ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 ഓളം കുട്ടികളാണ് സർഗോത്സവത്തിൽ പങ്കെടുക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ ഹാരിസ് നെന്മേനി മുഖ്യാതിഥി ആയിട്ടുള്ള പ്രതിഭാ സംഗമവും നടക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷനായിരിക്കും. പ്രതിഭാ സംഗമം മുൻസിപ്പൽ ചെയർമാൻ അഡ്വ…

Read More

സോപ്പ് &ഷാംപൂ മേഖലയിൽ കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച നൈപുണ്യ പരിശീലനം പൂർത്തീകരിച്ചു

മാനന്തവാടി ബ്ലോക്കിലെ വിവിധ സി ഡി എസുകളിൽ നിന്നും തെരഞ്ഞെടുത്ത 35 കുടുംബശ്രീ വനിതകൾക്കാണ് പരിശീലനം നൽകിയത് . നവംബർ21മുതൽഡിസംബർ7വരെ 15 ദിവസം നീണ്ടു നിന്ന പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി .ഭാരത് സേവക് സമാജ് ആണ് സ്കിൽ പരിശീലനം നൽകിയത്. 15 ദിവസം നീണ്ടു നിന്ന പരിശീലനത്തിന്റെ സമാപന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബഹു :ബാലസുബ്രഹ്മണ്യൻ സർ ഉത്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ല മിഷൻ കോർഡിനേറ്റർ റെജിന മേഡം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ…

Read More

ആദിവാസിയെ റോഡില്‍ വലിച്ചിഴച്ചവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുക്കണം: ഗോത്രമഹാസഭ

കല്‍പ്പറ്റ: പയ്യമ്പള്ളി ചെമ്മാട് ഉന്നതിയിലെ മാതനെ കൂടല്‍ക്കടവിനു സമീപം റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കണ്‍വീനര്‍ എം. ഗീതാനന്ദന്‍, സംസ്ഥാന സമിതി അംഗങ്ങളായ രമേശന്‍ കൊയാലിപ്പുര, ഗോപാലന്‍ മരിയനാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാതനെ റോഡില്‍ വലിച്ചിഴച്ചവര്‍ക്കെതിരേ കൃത്യത്തിന്റെ കാഠിന്യം അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല. പ്രതികള്‍ക്കു രക്ഷപ്പെടാന്‍ പഴുതു നല്‍കുന്ന വിധത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്. ഭാരതീയ ന്യായ സംഹിതയിലെ 296(ബി), 351(2), 126(2), 115(2), 110, 3(5) വകുപ്പുകള്‍ പ്രകാരമാണ്…

Read More

ഭൂമി അളക്കാനെത്തിയ റീബില്‍ഡ് കേരള പ്രതിനിധികളെ തടഞ്ഞു

ബത്തേരി: സ്വയം സന്നദ്ധ പുനരധിവാസവുമായി ബന്ധപ്പെട്ട് നൂല്‍പുഴ പഞ്ചായത്തിലെ മുക്കുത്തിക്കുന്നില്‍ ഭൂമി അളക്കാനെത്തിയ തിരുവനന്തപുരം ലാന്‍ഡ് റവന്യു തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റീബില്‍ഡ് കേരള പ്രതിനിധികളെ ഗ്രാമവാസികള്‍ തടഞ്ഞു. പുനരധിവാസം അനുവദിക്കില്ലെന്നും പദ്ധതി അടിച്ചേല്‍പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നീണ്ടു നിന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചു പോയി. പുനരധിവാസത്തിന് സന്നദ്ധരായവരുടെ ഭൂമി അളക്കാനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഉദ്യോഗസ്ഥരെത്തിയത്. പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അളക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. തുടര്‍ന്ന് നൂല്‍പുഴ പോലീസിന്റെ…

Read More

നിക്ഷയ് ശിവിര്‍ക്ഷയരോഗ നിര്‍മാര്‍ജന ക്യാമ്പെയിന്‍ തുടങ്ങി

കൽപറ്റ: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നിക്ഷയ് ശിവിര്‍ ക്ഷയരോഗ നിര്‍മാര്‍ജന ക്യാമ്പെയിന്‍ തുടങ്ങി. നൂറു ദിന കര്‍മ പദ്ധതി കല്‍പറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രീകൃത ഇടപെടലിലൂടെ ക്ഷയരോഗ നിര്‍ണ്ണയം ത്വരിതപ്പെടുത്തുക, സമൂഹത്തില്‍ മറഞ്ഞിരിക്കുന്ന ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ ക്ഷയരോഗ പകര്‍ച്ച ഇല്ലാതാക്കുക, ക്ഷയരോഗ മരണങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് നിക്ഷയ് ശിവിറിന്റെ…

Read More