സണ്ടേസ്കൂൾ വാർഷിക പരീക്ഷ ; മലബാർ ഭദ്രാസനത്തിന് 17 കേന്ദ്ര റാങ്കുകൾ

കൽപ്പറ്റ: യാക്കോബായ സുറിയാനി സണ്ടേസ്കൂൾ അസോസിയേഷൻ വാർഷിക പരീക്ഷയിൽ കേന്ദ്ര തലത്തിൽ 17 റാങ്കുകൾ മലബാർ ഭദ്രാസനത്തിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലാണ് റാങ്കുകൾ .അഞ്ച് ഒന്നാം റാങ്കുകളും ഏഴ് രണ്ടാം റാങ്കുകളും രണ്ട് മൂന്നാം റാങ്കുകളും പത്താം ക്ലാസിൽ മൂന്ന് റാങ്കുകളുമാണുള്ളതെന്ന് ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് ,ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. വിജയികളെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്…

Read More

    നഴ്സ‌്, സപ്പോർട്ടിംഗ് സ്റ്റാഫ് കുറവ് : ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു

    മാനന്തവാടി: ആവശ്യത്തിന് നഴ്‌സുമാരും, സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു.   ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി നഴ്‌മാരും സപ്പോർട്ടിംഗ് ജീവനക്കാരും ഇല്ല. ഇത് നഴ്സു‌മാർക്ക് വലിയ ജോലി ഭാരത്തിന് കാരണമാകുന്നതിന് പുറമേ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കാതിരിക്കുന്നതിനും ഇടയാക്കുകയാണ്.   127 നഴ്സു‌മാരിൽ സ്ഥിരം ജോലിയുള്ള നഴ്സ‌ിംഗ് ഓഫീസർമാർ 60 പേർ മാത്രമാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. എന്നാൽ ഒരു…

    Read More

      സുഗതകുമാരി പുരസ്ക്കാരം ഓടപ്പള്ളം സ്കൂളിന് സമർപ്പിച്ചു

      വയനാട്ടിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ – ഹരിത വിദ്യാലയത്തിന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻ്റർ ഫോർ ഇക്കോളജി ആൻ്റ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്ന് വർഷം തോറും നൽകി വരാറുളള അഞ്ചാമത് സുഗതകുമാരി പുരസ്കാരം സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത ഗോത്രകലാകാരനും കവിയും കേരള സാഹിത്യ അക്കാഡമി മെംബറുമായ സുകുമാരൻ ചാലിഗദ്ദ സമ്മാനിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ. കമലയും വിദ്യാർഥികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സുഗതകുമാരിയുടെ കൃതികളും മെമൻ്റോയും ക്യാഷ് അവാർഡും…

      Read More

      ടെക്നോളജി, നിക്ഷേപ സംഗമങ്ങൾ മലബാറിൽ നടത്തുന്നത് പ്രത്യേകം പരിശോധിക്കും: മുഖ്യമന്ത്രി

      കൽപ്പറ്റ:- -മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ ഉയർന്നത് സ്റ്റാർട്ടപ്പ് മുതൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ വരെ -പാലിയേറ്റീവ് രംഗത്തെ എല്ലാ സ്ഥാപനങ്ങളെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് സമഗ്ര പദ്ധതി വരുന്നു* -ഇടയ്ക്കിടെ ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന സർക്കാരിന് അഭിനന്ദനം ടെക്നോളജി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംഗമങ്ങൾ മലബാറിൽ സംഘടിപ്പിക്കുന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ ക്ഷണിതാക്കളുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്‌ വ്യക്തമാക്കിയത്. ഫ്ലോട്ടിങ് സോളാർ രംഗത്തെ സംരംഭകൻ അജയ് തോമസാണ്…

      Read More

      വയനാട് പാസ്പോർട്ട് ഓഫീസ് ഉദ്ഘാടനം 9ന്

      കൽപ്പറ്റ: വയനാടിന്റെ ചിരകാല സ്വപ്നമായ വയനാട് പാസ്പോർട്ട് ഓഫീസിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന്. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം ക്രമീകരിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. കേന്ദ്രമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന പട്ടികവർഗവകുപ്പ് മന്ത്രി ഒ.ആർ കേളു, പ്രിയങ്ക ഗാന്ധി എം.പി തുടങ്ങിയവർ പങ്കെടുക്കും.

      Read More

      ചൂരൽമല ടൌണിനെ വീണ്ടെടുക്കാൻ റി ഡിസൈൻ പദ്ധതി പ്രഖ്യാപനം ഹിഢൻ അജണ്ടയുടെ ഭാഗമെന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതി.

      കൽപ്പറ്റ: മുണ്ടാകൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ചൂരൽമല ടൌണിനെ വീണ്ടെടുക്കാനെന്ന പേരിൽ ദുരന്തമേഖലയിൽ തലങ്ങും വിലങ്ങും റോഡുകൾ നിർമ്മിക്കുന്നതിനുള്ള മന്ത്രി രാജൻ്റെ പ്രഖ്യാപനം ടൂറിസം ലോബിയെയും കരാറുകാരെയും സഹായിക്കാനുള്ള ഗൂഢനിക്കത്തിൻ്റെ ഭാഗമാണ്. കേന്ദ്ര സർക്കാർ ദുരന്ത പുനരധിവാസത്തിന് അനുവദിച്ച 120 കോടിയിൽ നിന്നും 48 കോടി ചിലവഴിച്ചാണ് മറ്റൊരു മഹാദുരന്തം കേരള സർക്കാർ വയനാടിന് സമ്മാനിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസം എങ്ങും എത്താതെ കൈയാലപ്പുറത്തിരിക്കുമ്പോൾ ഒരാവശ്യവുമില്ലാത്ത റോഡും പാലവും പുഴ വൃത്തിയാക്കലും ധൃതിപ്പെട്ട് കരാർ…

      Read More

        വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു

        വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി സർക്കാർ ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഇതിന് പകരമായി സുൽത്താൻ ബത്തേരി, മുത്തങ്ങ എന്നിവിടങ്ങളിൽ നിന്നായി 8.972.34 ഹെക്ടർ ഭൂമി പരിഹാര വനവൽക്കരണത്തിനായി വനംവകുപ്പിന് കൈമാറിക്കഴിഞ്ഞു. വയനാടിന് ഒരു മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചെങ്കിലും അത്…

        Read More

        രണ്ട് രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള മീനുകളുമായി അക്വാ ടണൽ എക്സ്പോ ജനശ്രദ്ധയാകർഷിക്കുന്നു.

        കൽപ്പറ്റ: മൂന്ന് ലക്ഷം രൂപ വിലയുള്ള മീനിനെ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കൽപ്പറ്റ ബൈപ്പാസ് ഗ്രൗണ്ടിൽ നടക്കുന്ന അക്വാ ടണൽ എക്സ്പോയിലേക്ക് വന്നാൽ മതി. ആയിരകണക്കിന് അലങ്കാര മത്സ്യങ്ങൾ മാത്രമല്ല കടൽ മത്സ്യങ്ങളെയും നമുക്കിവിടെ കാണാം .: ചെറുതും വലുതുമായ ആയിരക്കണക്കിന് കടൽ മത്സ്യങ്ങളെയും അലങ്കാര മത്സ്യങ്ങളെയും കാണാൻ അവസരം ഒരുക്കുകയാണ് കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോ. അവധി ദിവസങ്ങൾ ആഘോഷമാക്കാൻ നിരവധി റൈഡുകളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ ഏറ്റവും വലിയ അക്വാ ടണൽ എക്സ്പോയാണ് വയനാട് ഫെസ്റ്റിന്റെ…

        Read More

          ഡിവൈഎഫ്‌ഐ യുവതി കൺവൻഷൻ സംഘടിപ്പിച്ചു.

          മാനന്തവാടി: ജൂലൈ 17 മുതൽ 19വരെ മാനന്തവാടിയിൽ നടത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി കൺവൻഷൻ നടത്തി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. അഡ്വ. നിരഞ്ജന അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, സെക്രട്ടറി കെ എം ഫ്രാൻസിസ്, ട്രഷറർ ഷിജി ഷിബു, എസ്‌എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ 15 അംഗ സബ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. കൺവീനർ: വി സി…

          Read More

          സമഗ്ര ശുചീകരണവുമായി തരിയോട് ഗ്രാമപഞ്ചായത്ത്

          കാവുംമന്ദം: മഴക്കാലത്തിനു മുന്നോടിയായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ വാർഡുകളിലും സമഗ്ര ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാവുംമന്ദം ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. നാടിൻറെ ഹരിതഭംഗി നിലനിർത്തുന്നതിനും മൺസൂൺ കാലത്ത് പിടിപെടാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് മുഴുവൻ വാർഡുകളിലുമായി മഴക്കാലപൂർവ്വ ശുചീകരണ പരിപാടി വിപുലമായി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധ പുലിക്കോട്, വി…

          Read More