ചെറുവിലാട്ടിടത്തിൽ മലക്കാരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 26, 27 ദിവസങ്ങളിൽ

ചെറുവിലാട്ടിടത്തിൽ മലക്കാരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഏച്ചോം ചെറുവിലാട്ടിടത്തിൽ മലക്കാരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 26, 27 ശനി, ഞായർ ദിവസങ്ങളിൽ ബ്രഹ്മശ്രീ കല്ലമ്പള്ളി കൃഷ്ണൻ എമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു 26 ന് വൈകുന്നേരം നടുവിൽ വീട് ഉന്നതിയിൽ നിന്നും താലപ്പൊലിയോടെ ആരംഭിക്കുന്നു തുടർന്ന് തുടി, ശിങ്കാരിമേളം, കൈകൊട്ടികളി, ഗാനമേള, പ്രാദേശിക കലാപരിപാടികൾ മുതലായവ നടത്തുന്നു 27 ന് രാവിലെ മഹാഗണപതി ഹോമം, കലശാഭിഷേക പൂജ എന്നീ പൂജകളും നടത്തപ്പെടുന്നു .തുടന്ന് ആദ്ധ്യാത്മിക പ്രഭാഷണം,…

Read More

ലോക പുസ്തക ദിനാചരണവും ക്ലാസിക് പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ ലോകപുസ്തക ദിനവും ക്ലാസിക് പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ലൈബ്രറി വൈസ് പ്രസിഡണ്ട് കമർ ലൈല ടി.എം അധ്യക്ഷയായിരുന്നു. വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരി സഫുവയനാടിനെയും വായനക്കാരൻ കെ.എം മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു വിഷ്യൽ ഇഫക്ടിന് തുടർച്ചയായി രണ്ടുതവണ സംസ്ഥാന അവാർഡ് നേടിയ സുമേഷ് ഗോപാലൻ പ്രത്യേക ക്ഷണിതാവായിരുന്നു. എം. മണികണ്ഠൻ,കെ.കെ സുരേഷ് എ.കെ.രമണി സരസമ്മ എം. ത്രേസ്യഎം.ജെ ബാബുരാജ് എൻ.കെ എം.നാരായണൻ…

Read More

ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

കാവുമന്ദം: ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. കാവുമന്ദം സ്വദേശി ഏലിയാമ്മക്കാണ് പരിക്കേറ്റത്. ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം . വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം

Read More

മണ്ണറിഞ്ഞ് വിത്തറിഞ്ഞ് വിളയറിഞ്ഞ് വിളവെടുക്കുക: കാർഷിക സെമിനാർ; -ജില്ലയിൽ 30 ൽ അധികം സ്ഥലങ്ങളിൽ മണ്ണിന്റെ പിഎച്ച് മൂല്യം അഞ്ചിൽ താഴെ

കൽപ്പറ്റ : മണ്ണറിഞ്ഞ്, വിത്തറിഞ്ഞ്, വിളയറിഞ്ഞ് വിളവെടുക്കലാണ് കൃഷിയിലെ എക്കാലത്തെയും വലിയ പാഠമെന്ന് എന്റെ കേരളം പ്രദർശന വിപണമേളയുടെ ഭാഗമായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ ചൂണ്ടിക്കാട്ടി. ബുധനാഴ്ച നടന്ന ‘കാപ്പി, കുരുമുളക് ശാസ്ത്രീയ കൃഷി; പരിപാലന മുറകൾ’ എന്ന വിഷയത്തിലെ സെമിനാറിൽ 100 ൽ അധികം കർഷകർ പങ്കെടുത്തു. മണ്ണിന്റെ ഗുണനിലവാരവും വളക്കൂറും പോഷക മൂലകങ്ങൾ മനസിലാക്കിയുള്ള കൃഷിരീതികളും നിർബന്ധമാണ്. കാലാവസ്ഥ വ്യതിയാനം കാപ്പി, കുരുമുളക് കൃഷികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്‌ പ്രതിരോധിക്കാൻ കൃഷിയിൽ…

Read More

എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു.

മാനന്തവാടി: എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം സമ്മേളനത്തിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ സി അസീസ് കോറോം ഉദ്‌ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് പി എം അധ്യക്ഷത വഹിച്ചു. മുരിക്കഞ്ചേരി സുലൈമാൻ ഹാജി,കടവത്ത് മുഹമ്മദ്, കൊച്ചി ഹമീദ്, വെട്ടൻ അബ്‌ദുല്ലഹാജി,വെട്ടൻ മമ്മൂട്ടി ഹാജി, മായൻ മുതിര, സി എച് ജമാൽ , സൽ‍മ മോയി, ഹാരിസ് കാട്ടിക്കുളം, പി…

Read More

ജില്ല അണ്ടർ- 11ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

കൽപറ്റ: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ചെസ് ടെക്നിക്കൽ കമ്മിറ്റി ഇന്ത്യൻ ചെസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വയനാട് ജില്ല അണ്ടർ- 11 (ഓപ്പൺ & ഗേൾസ് ) ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഓപ്പൺ വിഭാഗത്തിൽ ആർ.സി.ആദി ദിയാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ജൊഹാന അജിയും ചാമ്പ്യൻമാരായി. കെ.എൻ.മുഹമ്മദ് സയാൻ, സെബ എലിസബത്ത് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ നാല് പേരും സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യരായി. പി.എസ് വിനീഷ്,…

Read More

അവധിക്കാല ബൈബിൾ സ്കൂളിന് തുടക്കമായി

ചീങ്ങേരി സെൻറ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ അവധിക്കാല ബൈബിൾ സ്കൂളിൻ്റെ ഉദ്ഘാടനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ‘കർത്താവിൽ ആനന്ദിപ്പീൻ’ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് നടത്തപ്പെടുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ, കുട്ടികളുടെ ബൗദ്ധികവും മാനസികമായ വളർച്ചയ്ക്ക് ഏറ്റവും ഉപകാരപ്രദമാണെന്നും ലഹരി പോലുള്ള വിപത്തിലേക്ക് മക്കൾ തിരിയാതിരിക്കാൻ ഇത്തരം ക്ലാസുകൾ അവരെ സഹായിക്കും എന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. ഗാനങ്ങളിലൂടെയും കളികളിലൂടെയും രസകരമായ ക്ലാസുകളിലൂടെയും നല്ല മനുഷ്യരായി മാറാൻ വി.ബി.എസ് കുട്ടികളെ സഹായിക്കുന്നു. ചീങ്ങേരി…

Read More

1980-81 ബാച്ച് രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്കൂളിലെ 1980-81 SSLC ബാച്ചിൻ്റെ രണ്ടാമത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ഡാമിൻ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുള്ളൻകൊല്ലി സെൻറ് മേരിസ് ഹൈസ്കൂളിലെ ഹൈസ്കൂളിലെ എച്ച് എം Sr. ജോസ്ഫിനാ ഉദ്ഘാടനം നിർവഹിച്ചു. മുള്ളൻകൊല്ലി സെൻറ് മേരിസ് HSS ലെ പ്രിൻസിപ്പാൽ സോജൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. തോമസ് എസ് ടി സ്വാഗതവും, ബെറ്റി എംസി, ഷാലമ്മ ജോസഫ്, തോമസ് കെ സി,…

Read More

സ്‌കൂട്ടറിൽ നിന്നും വീണ് വയോധിക മരിച്ചു

തലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തലപ്പുഴ ഇടിക്കര കട്ടകളത്തിൽ നാരായണന്റെ ഭാര്യ നാരായണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 തോടെ സ്കൂട്ടറിന് പിന്നിലിരുന്ന് പോകവെ ഇടിക്കര ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മകൾ: നിജേഷ്, നിമിഷ. മരുമക്കൾ: അഞ്ജു, സുനിൽ.

Read More

ഭാഷകൾ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാവരുത്:ജുനൈദ് കൈപ്പാണി

ലക്കിടി : മഹാരാഷ്ട്രയിൽ സൂചനാബോർഡുകളിൽ ഉറുദു ഉപയോഗിക്കുന്നതിന് എതിരായ ഹരജി തള്ളിയ ബോംബെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങൾ മഹത്തരവും അഭിമാനകരവുമാണെന്ന് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ദ്വിദിന നേതൃസംഗമം ലക്കിടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയും സംസ്കാരവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കാരണമാവരുതെന്നും ഉറുദു ഹിന്ദുസ്ഥാനി പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നുമുള്ള കോടതി പരാമർശം ജനാധിപത്യ- മതേതര വിശ്വാസികൾക്ക്‌ പ്രതീക്ഷനിർഭര സന്ദേശമാണെന്നും…

Read More