വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല : എസ്‌ഡിപിഐ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും വെള്ളിയാഴ്ച്ച മാനന്തവാടിയിൽ
മാനന്തവാടി: വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല എന്ന മുദ്രാവാക്യമുയർത്തി 2025 ഏപ്രിൽ 25 വെള്ളിയാഴ്ച്ച എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ബ്ലാക്ക് മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ പത്ര വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 4.30 ന് മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അണിനിരക്കുന്ന ബ്ലാക്ക് മാർച്ച് ഗാന്ധിപാർക്കിൽ സമാപിക്കും. ശേഷം നടക്കുന്ന പൊതുസമ്മേളനം എസ്‌ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം…
