ഓണം ഖാദി മേള 2026

    കൽപ്പറ്റ : ഓണം ഖാദി മേളക്ക് തുടക്കമായി ഓണം വിപണി ലക്ഷ്യമിട്ട് “എനിക്കും വേണം ഖാദി”എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബഹു: MLA ശ്രീമതി ഉഷ വിജയൻ അവർകൾ നിർവഹിച്ചു, ഖാദി ബോർഡ് പ്രൊജക്റ്റ്‌ ഓഫീസർ ശ്രീമതി സിന്ധു pk സ്വാഗതം പറഞ്ഞു വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റ് ശ്രീ ഹരിദാസൻ ആദ്യ വില്പന ഏറ്റുവാങ്ങി. ഓണത്തോട് അനുബന്ധിച്ച് എല്ലാ തുണിത്തരങ്ങൾക്കും 30% ഗവ റിബേറ്റ് ഉണ്ടായിരിക്കുന്നതാണ് ഒപ്പം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്…

    Read More

    കരിങ്കൽ ക്വാറി അനുവദിക്കരുത്; ഐക്യകണ്ഠേന പ്രമേയം പാസാക്കി

    പുൽപ്പള്ളി: ജനവാസ മേഖലയിൽ കരിങ്കൽ ക്വാറി അനുവദിക്കരുതെന്ന് ചണ്ണോത്തൊല്ലി ഗ്രാമസഭാ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. ക്വാറി വിഷയം ചർച്ച ചെയ്യുന്നതിനായി ചണ്ണോത്തുകൊല്ലി ക്ഷീരസംഘം ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക ഗ്രാമസഭാ യോഗത്തിലാണ് തീരുമാനം. ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളും, സമരസമിതിയും നൽകിയ പരാതിയിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ശിശുമലയോട് ചേർന്നുള്ള ചണ്ണോത്തുകൊല്ലിയിൽ പുതിയ ക്വാറി വരുന്നതിന്റെ ആശങ്കകൾ ജനങ്ങൾ ചർച്ച ചെയ്തു. ക്വാറി വിഷയത്തിൽ ഗ്രാമപ്പഞ്ചായത്ത് ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന്…

    Read More

      ഹോം വോട്ടിംഗ്: ജില്ലയില്‍ 4978 അപേക്ഷകര്‍

      നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 4978 പേര്‍ ഹോം വോട്ടിങ്ങിനായി അപേക്ഷ സമര്‍പ്പിച്ചു. 85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സംവിധാനമാണ് ഹോം വോട്ടിംഗ്്. ഏപ്രില്‍ അഞ്ചിനകം ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും.   ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സെര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുക.അപേക്ഷ സമര്‍പ്പിച്ച വോട്ടര്‍മാരെ മുന്‍കൂട്ടി ബന്ധപ്പെട്ട് വോട്ടെടുപ്പ് തീയതിയും…

      Read More

      ടീം കേരള അംഗങ്ങളെ അനുമോദിച്ചു

      മാനന്തവാടി : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മുണ്ടകൈ ചൂരൽമല ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ടീം കേരള അംഗങ്ങളെ അനുമോദിച്ചു. മാനന്തവാടിയിൽ വച്ച് നടന്ന പരിപാടി ബഹു. പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ. എസ് സതീഷ് മുഖ്യ പ്രഭാഷണം നടത്തി. മേപ്പാടി സെൻ്റ്…

      Read More

        ഗുരുവിന്റെ മതാതീത ദർശനം ജീവിതത്തിൽ പകർത്തണം: ഒ ആർ കേളു

        പുൽപ്പള്ളി : പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവദർശനം ജീവിതത്തിൽ പകർത്തുന്നതിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും ചിന്തയും പ്രവർത്തിയും ശുദ്ധീകരിക്കപ്പെടുമെന്ന് പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 78-മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സിൽ ക്ഷമാശീലവും സഹിഷ്ണുതയും വളരണം.അസൂയ കുശുമ്പ് തുടങ്ങിയ വികാരങ്ങൾ മനസ്സിൽ നിന്ന് മാറണം.നാട്ടിൽ ശാന്തിയും സമാധാനവും വർധിക്കുന്നതിനായി, ഗുരുവിന്റെ മതാതീത ആത്മീയ ദർശനം…

        Read More

          പഴയ വൈത്തിരിയിലെ ഫുട്ബോൾ ഗ്രൗണ്ടിന് വേണ്ടി സ്ഥലം നല്കിയ ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിക്ക് വൈത്തിരി ആശ്രയം ട്രസ്റ്റിന്റെ ആദരവ്

          വൈത്തിരി : പഴയ വൈത്തിരിയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഫുട്ബോൾ ഗ്രൗണ്ടിന്റെ യാഥാർത്ഥ്യത്തിനായി ആവശ്യമായ സ്ഥലം സ്‌പോൺസർ ചെയ്ത ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് വൈത്തിരി ആദരിച്ചു.   ആശ്രയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാഘവൻ ആദരസമ്മാനം നൽകി. മുഖ്യ രക്ഷാധികാരികളായ ടി. നാസർ, സി.പി. അഷറഫ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഹണി മ്യൂസിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഹണി മ്യൂസിയം ജീവനക്കാരും ട്രസ്റ്റ് അംഗങ്ങളും നിരവധി സന്ദർശകരും സന്നിഹിതരായിരുന്നു.

          Read More

          വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ വേണമെന്ന് ആക്ഷൻ കമ്മിറ്റി.

          കൽപറ്റ:വയനാട് മെഡിക്കൽ കോളേജ് മടക്കിമല ദാന ഭൂമിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പഞ്ചായത്തുകൾ oകേന്ദ്രീകരിച്ച് പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരിക്കും. ബന്ധപ്പെട്ട അധികാരികൾക്ക് വയനാടൻ ജനതയുടെ കൈയ്യൊപ്പ് പതിഞ്ഞ ഭീമ ഹരജി സമ്മർപ്പിക്കുന്നതിന് മുന്നോടിയായാണ് ഒപ്പു ശേഖരങ്ങൾ നടത്തുന്നത്. സിഗ്‌നേച്ചർ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിൽ കമ്പളക്കാട് വെച്ച് സംഘടിപ്പിക്കും.   വയനാട്ടിലെ 13 വില്ലേജുകളെ ബാധിക്കുന്ന ഇ. എ സ്. എ യിൽ നിന്ന്…

          Read More

            ചീരാലിൽ വന്യമൃഗങ്ങളുടെ വിളയാട്ടം.പുലിയും കടുവയും ഒരിടത്ത് എത്തി;രണ്ട് ആടിനെ കൊന്നു,വനം വകുപ്പ് മന്ത്രി പ്രദേശം സന്ദർശിക്കണമെന്ന് ആവശ്യം.

            ചീരാലിൽ വന്യമൃഗങ്ങളുടെ വിളയാട്ടം.പുലിയും കടുവയും ഒരിടത്ത് എത്തി;രണ്ട് ആടിനെ കൊന്നു,വനം വകുപ്പ് മന്ത്രി പ്രദേശം സന്ദർശിക്കണമെന്ന് ആവശ്യം. ചീരാൽ മേഖലയിൽ വന്യമൃഗങ്ങളുടെ വിളയാട്ടം തുടരുന്നു. ഈസ്റ്റ്ചീരാൽ പ്രദേശത്ത് കടുവയുടെയും പുലിയുടെയും കാൽപ്പാടുകൾ കണ്ടെത്തി.   ഈസ്റ്റ് ചീരാൽ കളനൂർ ചന്ദ്രൻ്റെ വീട്ടിൽ നിന്നും രണ്ട് ആടിനെ പിടിച്ചു. ഒരു ആടിനെ കൊണ്ട് പോവുകയും ഒന്നിനെ കൊല്ലുകയും ചെയ്തു.   പ്രദേശത്ത് കടുവയുടെയും പുലിയുടെയും കാൽപ്പാടുകൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി….

            Read More

            ചെന്നലോട് ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

            ചെന്നലോട്: ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊഴുതന സുഗന്ധഗിരി സ്വദേശി സുബിൻ (22) ന് പരിക്കേറ്റത് തുടർന്ന് സുബിനെ കൽപ്പറ്റ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.

            Read More

            ജലസുരക്ഷക്കായി ജലബജറ്റ്; പനമരം ബ്ലോക്കില്‍ ജലബജറ്റ് തയ്യാറായി

            പനമരം : നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ജലബജറ്റ് പനമരം ബ്ലോക്ക് പഞ്ചായത്തില്‍ തയ്യാറായി. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ജലബജറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്തിലും പനമരം,…

            Read More