ലൈംഗികാതിക്രമം: കർണാടക സ്വദേശി പിടിയിൽ

    തിരുനെല്ലി: പ്രായപൂര്‍ത്തിയവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കര്‍ണാടക കുട്ട സ്വദേശിയായ രവി ഗരുഡ(39)യെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 20 വര്‍ഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.     2022 നവംബര്‍ മാസത്തില്‍ ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കര്‍ണാടകയിലേക്ക് കൂട്ടി കൊണ്ടുപോയി പല തവണകളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ആയിരുന്ന പി.എല്‍ ഷൈജു കേസില്‍ ആദ്യന്വേഷണം നടത്തുകയും…

    Read More

      പനമരം,പുല്‍പ്പള്ളി സി.എച്ച്‌.സികളെ താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തുന്നത്‌ പരിഗണ: ആരോഗ്യ മന്ത്രി

      കല്‍പ്പറ്റ: പനമരം, പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളെ (സി.എച്ച്‌.സി) താലൂക്ക്‌ ആശുപത്രികളായി ഉയര്‍ത്തണമെന്ന പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി ഉറപ്പ്‌ നല്‍കി.   ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം മന്ത്രിക്ക്‌ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.   മേഖലയിലെ സാധാരണക്കാരായ രോഗികള്‍ക്ക്‌ മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങള്‍ സ്വന്തം നാട്ടില്‍ത്തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി ഈ പ്രമേയം പാസാക്കിയത്‌….

      Read More

        വാഷും വാറ്റ് ചാരായവുമായി പിടിയിൽ

        മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻ @മണി(64)യെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. 14.03.2026 ഉച്ചയോടെ രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

        Read More

        വയനാട് ജില്ലാ സ്‌കൂള്‍ ഗെയിംസ്; പവര്‍ ലിഫ്റ്റിംഗില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടവുമായി മാനന്തവാടി അമൃത ജിം.

        മാനന്തവാടി: വയനാട് ജില്ലാ സ്‌കൂള്‍ ഗെയിംസ് പവര്‍ ലിഫ്റ്റിംഗില്‍ അമൃത ജിമ്മിന് മികച്ച നേട്ടം. 53 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ഗൗതം കൃഷ്ണ മോഹന്‍ (ജി.വി.എച്ച്.എസ്.എസ് മാനന്തവാടി), 59 കിലോഗ്രാം വിഭാഗത്തില്‍ അര്‍ജുന്‍ കെ (ഫാ. ജികെഎം കണിയാരം), 66 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ ഹൃദുരാജ് (ഫാ. ജി.കെ.എം കണിയാരം), 74 കിലോഗ്രാം വിഭാഗത്തില്‍ സീനിയര്‍ അര്‍ജുന്‍ മോഹന്‍, 47 കിലോ വിഭാഗത്തില്‍ സനോവ സണ്ണി എന്നിവര്‍ സ്വര്‍ണ്ണ മെഡല്‍ നേടി സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി….

        Read More

        അന്താരാഷ്ട്ര പുരസ്‌ക്കാരവുമായി, വയനാട് സ്വദേശിനി

        ജർമ്മനി: ജർമനിയിലെ, പ്രശസ്ത ഗവേഷണ സ്ഥാപനമായ, ഫ്രൌൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി സിസ്റ്റംസ് (Fraunhofer Institute for Solar Energy Systems) നൽകുന്ന, മികച്ച മാസ്റ്റർ തീസീസ് പുരസ്ക്കാരം, വയനാട് സ്വദേശിയായ ആതിര ഷാജിക്ക് ലഭിച്ചു. യൂറോപ്പിലെ,ഏറ്റവും വലിയ,സോളാർ എനർജി, ഗവേഷണ സ്ഥാപനമായ ഫ്രൌൺഹോഫർ ISE , നവീന ഊർജ സാങ്കേതിക വിദ്യകളിൽ, ലോകത്തെ മുൻനിരയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്. ആതിര ഷാജി, ഇവിടെ Thin Film and High Efficiency Silicon Solar Cells…

        Read More

        വയനാട് ആത്മ പ്രൊജക്ട് ഓഫീസർക്ക് യാത്രയപ്പ് നൽകി.

        കല്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന ജ്യോതി പി ബിന്ദുവിന് ഫാർമർ പ്രോഡ്യൂസർ കമ്പനികളുടെ നേതൃത്വത്തിൽ കല്പറ്റ ആത്മ ഓഫീസിൽ വച്ച് യാത്രയപ്പ് നൽകി. ആത്മ പ്രൊജക്ട് ഡയറക്ടറുടെ മേൽനോട്ടത്തിൽ വയനാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന വയനാട് ബനാന പ്രൊഡക്ഷൻ ആൻ്റ് എക്സ്പോർട്ട് ഫാർമർ പ്രൊഡ്യൂർ കമ്പനി, വൈഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഓഫ്…

        Read More

          എസ്ഐആർ ജോലികൾക്ക് വിദ്യാർഥികളും; എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് 29 സ്‌കൂളുകൾക്ക് കത്ത്

          തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്ഐആർ) ജോലികൾക്ക് വിദ്യാർഥികളെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്തയച്ചു. എന്യുമറേഷൻ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാർഥികളെ ഉപയോഗിക്കുന്നത്.   ഈ മാസം 30വരെ എൻസിസി,എൻഎസ്എസ് വളണ്ടിയർമാരെ വേണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയത്.എന്നാൽ പരീക്ഷാകാലമായതിനാൽ ഇത് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുമെന്ന് അധ്യാപകർ പറയുന്നു.   എസ്ഐആർ ജോലി ഭാരം കൂടുതലാണെന്ന് ബൂത്ത് ലെവൽ ഓഫീസർമാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ലെന്ന്…

          Read More

          ലോക പ്രമേഹ ദിനാചരണം; സൈക്കിൾ മരത്തോൺ നടത്തി

          കൽപ്പറ്റ: ലോക പ്രമേഹ ദിനാചരണത്തി ന്റെ ഭാഗമായി ജെസിഐ കൽപ്പറ്റ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, വയനാട് ബൈക്കേഴ്‌സ് ക്ലബ് എന്നിവയുമായി സഹകരിച്ച് സ്കൂ‌ൾ വിദ്യാർത്ഥികൾക്കായി സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചു. അമേത്തി എംപി കിശോരി ലാൽ ശർമ്മ റാലി ഫ്ളാഗ് ഓഫ് ചെയ്‌തു. ജെസിഐ കൽപ്പറ്റ ചാപ്റ്റർ പ്രസിഡൻ്റ് ശിഖ നിധിൻ, സെക്രട്ടറി സംഗീത, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളൻ്റിയർ ലീഡ് മുഹമ്മദ് ബഷീർ, വയനാട് ബൈക്കേഴ്‌സ് ക്ലബ് പ്രസിഡന്റ്…

          Read More

            എക്സൈസ് – ഫോറസ്റ്റ് സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി; ഒരാൾ അറസ്റ്റിൽ.

            പൊഴുതന കറുവൻതോട്: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ , കൽപ്പറ്റ ഫോറസ്റ്റ് റെയിഞ്ച് സംഘങ്ങൾ പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് കണ്ടെടുത്തു. വാഷ് സൂക്ഷിച്ചു വച്ച പൊഴുതന കറുവൻതോട് സ്വദേശി പട്ടരാട്ടിൽ വീട്ടിൽ ഷിജോദ്. പി (Age : 47) എന്നായാളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് KM, സിവിൽ എക്സൈസ്…

            Read More

              മനുഷ്യാവകാശ നിയമ സെമിനാർ നടത്തി.

              മനുഷ്യാവകാശ ലംഘനങ്ങളും ഉപഭോക്‌തൃചൂഷണങ്ങളും നീതിനിഷേധങ്ങളും അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ – ഉപഭോക്‌തൃ സംരക്ഷണനിയമങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ഹ്യൂമൺ റൈറ് മ്പ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗസിൽ നിയമ സെമിനാർ നടത്തി. HRCPC സംസ്ഥാന പ്രസിഡൻ്റ് P.J ജോൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തോൽപ്പെട്ടി റേഞ്ച് അസി: വൈൽഡ്‌ലൈഫ്‌വാർഡൻ ഷിബുക്കുട്ടൻ AT ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് അശോക് കുമാർ തലശ്ശേരി മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചും അസ്വ: സുകന്യ മാനന്തവാടി ഉപഭോക്‌തൃനിയമങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു.HR CPC ദേശീയ പ്രസിഡൻ്റ് ജോയി…

              Read More