ആര്‍എസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ആര്‍എസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല: ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു ആർഎസ്‌എസ്- ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിരോധം സംഘടിപ്പിച്ചു. ആർഎസ്‌എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ എല്ലാ ജനാധിപത്യ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്. എംബുരാൻ സിനിമയ്ക്കെതിരായ നീക്കവും അതിൻ്റെ നിർമ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണി പ്പെടുത്തിയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും ഇതിൻ്റെ ഭാഗമായാണ്. മോദിയും അമിത്ഷായും ആസൂത്രണം…

Read More

ലഹരിക്കെതിരെയും വർഗീയതക്കെതിരെയും ഒറ്റക്കെട്ടാവുക – പി.ടി സിദ്ധീഖ്

മാനന്തവാടി: നാടിനെ നശിപ്പിക്കുന്ന ലഹരിക്കെതിരെയും വർഗീയതക്കെതിരെയും മതേതര സമൂഹം ഒറ്റക്കെട്ടാവണമെന്നും എതിർത്ത് തോൽപ്പിക്കണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി. ടി സിദ്ധീഖ്. മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തിൽ നിലനിൽക്കുന്ന മനുഷ്യ സൗഹൃദങ്ങളെ ബോധപൂർവ്വമായി വർഗീയതയും ലഹരിയും വാരി വിതറി ഇരുട്ടിന്റെ ശക്തികൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ ജാഗ്രതരാവുക…

Read More

അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

വാളാട് : മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന വരയാൽ, കരയോത്തുങ്കൽ വീട്ടിൽ ബാലചന്ദ്രൻ. കെ (Age:56) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനു മുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്. സി, സനൂപ്…

Read More

ജഴ്സി ഇനത്തിലുള്ള പശു പ്രസവിച്ചത് ഇരുതലയുള്ള മൂരിക്കിടാവിനെ

പുല്‍പ്പള്ളി: കദവകുന്നിലെ പാലക്കാട്ടുനിരപ്പേല്‍ വിപിന്‍റെ പശുഫാമില്‍ കഴിഞ്ഞ ദിവസം ജഴ്സി ഇനത്തിലുള്ള പശു പ്രസവിച്ചത് ഇരട്ട തലയോടു കുടിയ മൂരികിടാവിനെ. നാല് കണ്ണുകളും രണ്ട് തലയും രണ്ട് ചെവിയുണുണ്ട് മൂരികിടാവിന്. ഇന്നലെ രാവിലെയായിരുന്നു പ്രസവം. പശുവിന് പ്രസവ സമയത്ത് അസ്വസ്ഥയുണ്ടായതിനെ തുടർന്ന് ഡോക്ടർ എത്തിയാണ് കടാവിനെ പുറത്തെടുത്തത്. അപൂർവമായ ഇരുതലയോടുകൂടിയ മൂരിക്കിടാവിനെ കാണാൻ നിരവധിയാളുകളാണ് വിപിന്‍റെ വീട്ടിലെത്തുന്നത്.

Read More

സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏപ്രില്‍…

Read More

സൂഫിഉസ്താദ് സന്മാർഗദർശനം നൽകിയ ഗുരു:ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: നൂറുകണക്കിന് ശിഷ്യൻമാർക്ക് സന്മാർഗദർശനം നൽകിയ മാതൃക ഗുരുനാഥനായിരുന്നു കൈപ്പാണി സൂഫി ഉസ്താദ് എന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.വെള്ളമുണ്ടയിൽ സംഘടിപ്പിച്ച മർഹൂം സൂഫി ഉസ്താദ്‌ ഇരുപത്തി രണ്ടാമത് അനുസ്മരണ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസർ അഹ്സനി, അഷ്‌റഫ്‌ സഖാഫി, സലീം പി, സുബൈർ അഹ്സനി, ഉമർ സഖാഫി, അബ്ദുള്ള സഅദി, ബഷീർ സഅദി, ഇബ്രാഹിം അഹ്സനി, ലത്തീഫ് അഹ്സനി തുടങ്ങിയവർ സംബന്ധിച്ചു.

Read More

വസന്തകുമാര്‍ വയനാടിന്റെ ഖ്യാതി ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച ധീരയോദ്ധാവ് -ടി സിദ്ധിഖ് എംഎല്‍എ

കല്‍പ്പറ്റ:പുല്‍വാമ ഭീകരാക്രമണത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച വയനാടിന്റെ അഭിമാനമായ വി വി വസന്തകുമാറിന്റെ സ്മരണയ്ക്ക് വേണ്ടി വസന്തകുമാര്‍ സ്മാരക റോഡും, സ്മാരകത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. നിയോജക മണ്ഡലം എം എല്‍ എ അഡ്വ.ടി സിദ്ധീഖിന്റെ 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ടാണ് രണ്ടു പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചത്. ഈ രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം വാഴക്കണ്ടി കോളനി പരിസരത്ത് സ്മൃതി മണ്ഡപത്തിന് മുമ്പില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ നിര്‍വഹിച്ചു….

Read More

നാസർ മച്ചാനെ ആദരിച്ചു

ബത്തേരി: വയനാടൻ ക്രിക്കറ്റിന് സമഗ്ര സംഭാവന നൽകി വരുന്ന നാസർ മച്ചാനെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ആദരിച്ചു.. ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ ടീം ഒബ്‌സേർ വർ ആയി പ്രവർത്തിച്ച ഇദ്ധേഹത്തിൻ്റെ കീഴിലാണ് കേരളം ആദ്യമായി രണ്ടാം സ്ഥാനം നേടുകയുണ്ടായത്. യോഗത്തിൽ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്വക്ഷത വഹിച്ചു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉത്ഘാടനം ചെയ്തു. ഒളിമ്പ്യൻ ഗോപി,…

Read More

മുണ്ടക്കൈ പുനരധിവാസം: മുസ്ലീം ലീഗ് ഭവനപദ്ധതി തറക്കല്ലിടല്‍ ബുധനാഴ്ച.

കല്‍പ്പറ്റ: നാടിനെ നടുക്കിയ ചൂരല്‍മല മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് മുസ്്‌ലിം ലീഗ് പ്രഖ്യാപിച്ച സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ നാളെ (ഏപ്രില്‍ 9ന്) മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുരന്തമുണ്ടായ ആദ്യമണിക്കൂര്‍ മുതല്‍ ദുരിതബാധിതരോടൊപ്പമുള്ള മുസ്്‌ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട പുനരധിവാസ ദൗത്യമാണ് ഭവനപദ്ധതിയെന്നും ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട 105 കുടുംബങ്ങള്‍ക്ക് വീട്…

Read More

ജില്ലാപഞ്ചായത്ത്‌ ‘വണ്‍സ്‌കൂള്‍ വൺഗെയിം’ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി

വെള്ളമുണ്ട: ലഹരിക്കെതിരെ കായികയിനങ്ങളെ ചേര്‍ത്തുപിടിച്ച് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വണ്‍ സ്‌കൂള്‍ വൺ ഗെയിം പദ്ധതിയുടെ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വെള്ളമുണ്ട ജി.എം.എച്ച്‌. എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത്‌ ഫണ്ടിൽ നിന്നും സ്കൂളുകൾക്ക് നൽകുന്ന കായിക ഉപകരണങ്ങൾ, സ്കൂൾ അധികൃതർ ജുനൈദ് കൈപ്പാണിയിൽ നിന്നും ഏറ്റുവാങ്ങി. കായിക മത്സരങ്ങള്‍ ജനാധിപത്യ പാഠങ്ങളും,സഹിഷ്ണുതയും അച്ചടക്കവും, പരസ്പര സ്നേഹവും ബഹുമാനവുമാണ് പഠിപ്പിക്കുന്നതെന്ന് ജുനൈദ്…

Read More