ഹൃദയം നിറച്ച് താലോലം; താരമായി അസിം വെളിമണ്ണ

ചെന്നലോട്: ഉള്ളിലുള്ള സർഗ്ഗ വാസനകളെ വേദിയിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കിക്കൊണ്ട് ഭിന്നശേഷി കുട്ടികൾക്കുവേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘താലോലം 2024’ ഭിന്നശേഷി കലോത്സവം ഏറെ ഹൃദ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ തോൽപ്പിച്ച് ലോകത്തോളം വളർന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിം വെളിമണ്ണ മുഖ്യാതിഥിയായി. ചെറുതും വലുതുമായ വൈകല്യങ്ങൾ ഉള്ള കുട്ടികളെ 4 ചുമരുകൾക്കുള്ളിൽ ഒതുക്കാതെ പുതിയ സാധ്യതകളിലേക്ക് അവരെ എത്തിക്കുമ്പോൾ…

Read More

ദേശീയ കാർഷിക ദിനാഘോഷം; മികച്ച കർഷകരെ ആദരിച്ചു

പനമരം: ദേശീയ കാർഷിക ദിനത്തിൻ്റെ ഭാഗമായി പനമരം ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച കർഷക ദിനാചരണം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ഷിനോ പാറക്കാല അദ്ധ്യക്ഷനായി. പഞ്ചായത്തിലെ 23 വാർഡിൽ നിന്നും ഏറ്റവും മികച്ച യുവ കർഷകൻ. വനിത കർഷക. മുതിർന്ന കർഷകൻ. ജൈവ കർഷകൻ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സ്റ്റാൻറ്റിംഗ് കമ്മിറ്റി അദ്യക്ഷ ശ്രീമതി ഷീമ മാനുവൽ. മെമ്പർമാരായ ഹസീന ഷിഹാബുദ്ധീൻ. ജെയിംസ് കെ.സി. ശ്രീമതി…

Read More

മികച്ച വിദ്യാലയങ്ങൾക്കുള്ള കൃഷി അവാർഡ് ജി.എൽ.പി സ്ക്കൂളിന്

തൊണ്ടർനാട് : തൊണ്ടർനാട് പഞ്ചായത്ത് 2024, 25 വർഷത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങൾക്കുള്ള കൃഷി അവാർഡിന് ജി.എൽ.പി സ്കൂൾ പുതുശ്ശേരിയെ തിരഞ്ഞെടുത്തു. ഒരേക്കർ നെൽകൃഷിയും 10 ഇൽ പരം പച്ചകറികളുമാണ് സ്കൂൾ PTA യുടെയും ഹെഡ് മാസ്റ്റർ ഷിജു സാറിന്റെയും നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. അമ്പലവയൽ കാർഷിക വിജ്ഞാനകേന്ദ്രം എന്റമോളജി ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ :രാജൻ, കൃഷി ഓഫിസർ ജാമിയ സർ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.. സ്കൂളിനെ പ്രതിനിധികരിച്ച് അദ്ധ്യാപകരായ ബിനി,ജിൻസി, PTA പ്രസിഡന്റ്‌…

Read More

പ്രകൃതിയോടുള്ള സമീപനത്തിൽ വന്ന മാറ്റമാണ് മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ അടിസ്ഥാനം; സംഷാദ് മരക്കാർ

വൈത്തിരി: പ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും നിലനിൽപ്പിനുതന്നെ ദോഷകരമാകുന്ന ഇടപെടലുകളാണ് ജനവാസ മേഖലയിലെ മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ അടിസ്ഥാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ നാലാം ദിനം സംഘടിപ്പിച്ച ‘മനുഷ്യ- വന്യജീവി സംഘർഷം; പൊതുജന കാഴ്ചപാടുകൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വന്യജീവി സംഘർഷങ്ങൾ അധികമുള്ള നാടാണ് നമ്മുടെ ജില്ല. കൃഷി നാശങ്ങൾക്ക് പുറമെ ആൾ നാശവും വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാകാറുണ്ട്. വയനാട് ജില്ലയുടെ സ്വാഭാവികമായ…

Read More

കൽപ്പറ്റയിൽ വൻ മയക്കുമരുന്ന് വേട്ട: എം ഡി എം യുമായി യുവാവിനെ പിടികൂടി

കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി.ഷർഫുദ്ദീന്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ,റെയിഞ്ച്, ജില്ലാ പോലീസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡ്, കെ 9 ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ സംയുക്തമായി കൽ പ്പറ്റയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രികനിൽ നിന്നും 172.37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരു- തിരൂർ സ്വകാര്യ ബസി ലെ യാത്രക്കാരനായ മലപ്പുറം വെള്ളവങ്ങാട് വളനി സ്വദേശി മാഞ്ചേരി വീട്ടിൽ ഷംനാസ് എം (33) എന്നയാളിൽ നിന്നാണ് ഇന്ന് പുലർച്ചെ മയക്കുമരുന്ന് പിടി…

Read More

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ട്രേഡ് ഫെയറും ഭക്ഷ്യമേളയും

മാനന്തവാടി: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് വയനാട് ജില്ലയിലെ ഏറ്റവും വലിയ ട്രേഡ് ഫെയറും ഒരുങ്ങുന്നു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള അറുപതോളം സ്റ്റാളുകളും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരും കരകൌശവ വിദഗ്ധരും പങ്കെടുക്കുന്ന സ്റ്റാളുകളും കൊണ്ട് സമ്പന്നമാണ് ഡബ്ല്യുഎൽഎഫ് ട്രേഡ് ഫെയർ. മധുബനി, ഗോണ്ട്, കലംകാരി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നിരവധി കരകൌശല പാരമ്പര്യങ്ങളെക്കുറിച്ച് അടുത്തറിയാനും ഉത്പന്നങ്ങൾ വാങ്ങാനുമുള്ള അവസരമാണ് ട്രേഡ് ഫെയർ സമ്മാനിക്കുന്നത്. ഭക്ഷ്യമേള, വിവിധ കലാപരിപാടികൾ എന്നിവയും നാലുദിവസത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലിനൊപ്പം സംഘടിപ്പിക്കുന്നുണ്ട്….

Read More

കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്. അതേസമയം വോട്ടെടുപ്പിലൂടെയാണ് റഫീഖ് സെക്രട്ടറിയായതെന്നും ഗഗാറിനെ തോല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി. ഗഗാറില്‍ ജില്ലാ സെക്രട്ടറിയായി തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് റഫീഖ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേസമയം യോഗം ഐക്യ കണേ്ഠ്യനെയാണ് റഫീഖിനെ തെരഞ്ഞെടുത്തതെന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു. ഗഗാറിന്‍…

Read More

കരോൾ ഗാന മത്സരം നടത്തി

മാനന്തവാടി: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ കരോൾ ഗാന മത്സരം നടത്തി. വിവിധ വാർഡുകളിൽ നിന്നുള്ള 8 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പതാം യൂണിറ്റിലെ അലീന കുന്നത്തൂർ നയിച്ച ടീമാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം ആറാം യൂണിറ്റിലെ നിനി കുറുപ്പൻപറമ്പിൽ നയിച്ച ടീമും, മൂന്നാം സ്ഥാനം 10ആം യൂണിറ്റിലെ നയിച്ച വന്യ മഠത്തിപ്പറമ്പിൽ ടീമും നേടി. മത്സരം ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോണി കാരക്കട,…

Read More

ദേശീയഫിറ്റ്നസ് ഫിസിക്ക്, മോഡൽ ഫിസിക്ക് അഭിമാന നേട്ടം കൈ വരിച്ച് മേഘമരിയ റോഷൻ

ഹരിയാനയിൽ വച്ച് നടന്ന ഓൾ ഇന്ത്യാ ഫിറ്റ്നസ് ഫിസിക്ക് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച മേഘ മരിയ റോഷിന് ഫിറ്റ്നസ് ഫിസിക്ക്, മോഡൽ ഫിസിക്ക് (155സി എം താഴേ ) എന്നീ ഇനങ്ങളിൽ നാലാം സ്ഥാനവും 40000രൂപ ക്യാഷ്പ്രൈസും നേടി കേരളത്തിന് അഭിമാനമായി. പുതിയിടംകുന്ന് ഇഞ്ചപ്ലാക്കൽ റോഷിൻ മാത്യുവിൻ്റെയും മഞ്ജുവിൻ്റെയും മകളാണ് ഒയാസിസ് ഫിറ്റ്നസ് അക്കാദമി വ വാളാടിലെ പ്രസാദ് ആലഞ്ചേരിയും ജയിൻ മാത്യു ഗുരുക്കളുമാണ് പരിശീലകർ

Read More

എൻ.എൻ.എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു.

തരുവണ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പിന് കരിങ്ങാരി ഗവ: യൂ.പി സ്കൂളിൽ തുടക്കം കുറിച്ചു. വിളംബര റാലിയ്ക്ക് ശേഷം ഉദ്ഘാടന സമ്മേളനം ചേർന്നു.PTA പ്രസിഡൻ്റ് ശ്രീ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി, ഹെഡ്മാസ്റ്റർ ശശി മാസ്റ്റർ, അധ്യാപകരായ ഷനോജ് മാസ്റ്റർ, ബാലൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസർ ശ്രീ. അശോകൻ,…

Read More