സൗജന്യ ‘ഡിജി എംപവർമെന്റ് ‘ കോഴ്സ്; രജിസ്ട്രേഷൻ ആരംഭിച്ചു

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവും റാഫി ഡിജിറ്റലും ചേർന്ന് ഡിജിറ്റൽ മേഖലയിൽ യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി നിർധന വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ ‘ഡിജി എംപവർമെന്റ് ‘ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സ്വപ്ന രാജേഷ്, ലികേഷ് കെ, ഡയറക്ടർമാരായ എം എ മുഹമ്മദ്‌ റാഫി, ഹാഫിസ് മുബഷിർ, തുടങ്ങിയവർ…

Read More

വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരിച്ചു

  ബത്തേരി :നായ്ക്കട്ടി നിരപ്പത്ത് രഹീഷിന്റെ മകൻ ദ്രുപത് (3) ആണ് മരിച്ചത് . ഇന്നലെ രാത്രി ബീനാച്ചിയിൽ മുത്തശ്ശനോടൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.മുത്തച്ഛൻറെ കയ്യിൽ നിന്നും കുട്ടി തെറിച്ചുവീണു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീനാച്ചി സ്കൂൾ കുന്നിൽ താമസിക്കും മോഹൻദാസ് എന്ന സുന്ദരൻ [സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ] മകളുടെ കുട്ടിയാണ് ദ്രുപത്. സംസ്കാരം ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

Read More

പ്രത്യേക പഠനപരിപോഷണ പരിപാടി : രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ കെ കെ സുരേഷ് നേതൃത്വം നൽകി. ഫലപ്രദമായ രക്ഷാകർതൃത്വം, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത, ഗാർഹിക പഠനപിന്തുണയുടെ പ്രാധാന്യം, വിദ്യാലയത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയവ ചർച്ചാ വിഷയമായി. പി…

Read More

കർഷകരുടെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം:-എസ്.ഡി.പി.ഐ

കൽപറ്റ:വയാട്ടിലെ കർഷകർ നേരിടുന്ന നിരവധി പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നു എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതിനാലും വന്യ മൃഗ ആക്രമണങ്ങൾ കാരണമുള്ള കൃഷി നാശവും കാരണം പാരമ്പര്യ കൃഷിക്കാർ പോലും കാർഷിക പ്രവർത്തിയിൽ നിന്നും പിൻവാങ്ങുകയാണ്. വിവിധ ബാങ്കുകളിലെ വായ്പകൽ തിരിച്ചടക്കാൻ കഴിയാതെ പലരും ആത്മഹത്യയുടെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന കൃഷിനാശവും പ്രധാന വെല്ലുവിളിയാണ്. ഈ പ്രതിസന്ധികൾ മറികടക്കാൻ സർക്കാർ ഇടപെടലുകൾ നടത്തുന്നില്ല. കർഷകരുടെ വായ്പകൽ…

Read More

വയനാട് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

വൈത്തിരി : കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ സഹകരണത്തോടെ നടത്തുന്ന വയനാട് ഫെസ്റ്റ് 2025ൻ്റെ ലോഗോ പ്രകാശനം കാർഷിക വികസന വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. വൈത്തിരിയിൽ നടത്തിയ പ്രകാശന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. ജില്ലാ , യൂണിറ്റ് തല ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. കൽപറ്റ എം.എൽ. എ ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, വൈത്തിരി ഗ്രാമ…

Read More

സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സ്റ്റേഷൻ സന്ദർശനം നടത്തി.

മാനന്തവാടി /വെള്ളമുണ്ട : തരുവണ ജി.എച്ച് എസ്.എസ് സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡററ്റുകൾ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലും പയ്യമ്പള്ളി എസ്.സി.എച്ച്.എസ്.എസ് സ്കൂളിലെ കേഡറ്റുകൾ മാനന്തവാടി പോലീസ് സ്റ്റേഷനിലുമാണ് 04.12.2024 ബുധനാഴ്ച്ച സന്ദർശനം നടത്തിയത്. മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സുനിൽ ഗോപിയുടെയും വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാദിർ തലപ്പുഴയുടെയും നേതൃത്വത്തിൽ സ്റ്റേഷൻ ദൈനം ദിന പ്രവർത്തനങ്ങളെക്കുറിച്ചും മറ്റും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിഖ്, റഹിം, സിവിൽ പോലീസ് ഓഫീസർമാരായ റിഷാദ്,…

Read More

കെഎസ്എഫ്ഇ ഇടപാടുകരുടെ സംഗമം സംഘടിപ്പിച്ചു

കൽപ്പറ്റ:കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) 55 മത് വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കസ്റ്റമർ മീറ്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സേവനത്തിന്റെ അഞ്ചര പതിറ്റാണ്ട് പൂർത്തിയാക്കിയ കെഎസ്എഫ്ഇ നിക്ഷേപ വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും മികച്ച മാര്‍ഗദർശകമായി നിലകൊണ്ട കേരളത്തിന്റെ മാതൃകാ സ്ഥാപനമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പ്രഭാകരൻ പി. കെ അധ്യക്ഷത വഹിച്ചു. എസ്.എ നിഷി ഭാനു,രോഷ്നി എസ്,ഷരീഫ ടീച്ചർ,ഷിബു…

Read More

ലീസ് പ്രശ്നത്തിൽ സുപ്രധാന തീരുമാനം: 20 വർഷങ്ങൾക്ക് ശേഷം ലീസവകാശം പുനസ്ഥാപിക്കുന്നു

സുൽത്താൻ ബത്തേരി : വനം വകുപ്പ് ഭൂമിയിലെ ലീസ് കർഷകരുടെ ലീസവകാശം പുനസ്ഥാപിക്കാൻ മന്ത്രി തല തീരുമാനം. ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ ഒക്ടോബർ 11 ലെ നിയമസഭാ സബ്മിഷനെ തുടർന്ന് റവന്യൂ മന്ത്രി കെ രാജൻ തിരുവനന്തപുരത്ത് നിയമ സഭാ മന്ദിരത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ജില്ലയിലെ 1200 ലധികം കുടുംബങ്ങൾക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ,പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ…

Read More

ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായ കുട്ടികളെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു

പുൽപ്പള്ളി : മലയാള മനോരമയും, സാൻ്റാമോണിക്കയും ചേർന്ന് നടത്തിയ റീഡ് അൻ്റ് വിൻമെഗാ ക്വിസ് മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും വിജയികളായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്ന പെരിക്കല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അൻസഫ് അമാൻ എ. എസ്, ആസിം ഇഷാൻ.എ .സ് എന്നിവരെ പെരിക്കല്ലൂർ പൗരസമിതി അനുമോദിച്ചു. പ്രധാന അധ്യാപകൻ ഷാജി പുൽപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൗരസമിതി ചെയർമാൻമാരായ ജോസ് നെല്ലേടം , കലേഷ് പി എസ് എന്നിവർ ചേർന്ന് മെമൻ്റൊയും, ക്യാഷ് പ്രൈസും…

Read More

വാരാമ്പറ്റയിൽ കരകൗശല ശിൽപ്പശാല സംഘടിപ്പിച്ചു

വാരാമ്പറ്റ: ഗവ.ഹൈസ്‌കൂളിൽ സ്പെഷ്യൽ എൻറിച്ച്‌ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന കരകൗശല ശിൽപശാല വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.സി മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.എച്ച്. സനൂപ്, കെ ഫൗസിയ, സീബ തോമസ്,അബ്ദുൾ സലാം, സൗമ്യ ടി,മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു സ്കൂളിലെ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിവിധങ്ങളായ നിർമാണ പ്രവർത്തികളുടെ പരിശീലനമാണ് ശില്പശാലയിൽ ഉൾപ്പെടുത്തിയത്

Read More