സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം

ലക്കിടി :ലക്കിടി വെറ്റിനറി കോളേജിന് സമീപം കർണാടക വിനോദ സഞ്ചാരികൾ (സ്കൂൾ വിദ്യാർത്ഥികൾ) സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറഞ്ഞു അപകടം. അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു. പരിക്കുകൾ സാരമുള്ളതാണെന്ന് കേൾക്കുന്നു. പരിക്കുപറ്റിയവരെ സമീപത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി… കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Read More

മേപ്പാടിയിൽ നടന്ന സഞ്ചരിക്കുന്ന ദന്താശുപത്രി ശ്രദ്ധേയമായി

മേപ്പാടി: ഇന്ത്യൻ ഡെന്റൽ അസോസിയേഷനും ഗവ: ഡെന്റൽ കോളേജ് തൃശൂരും, മേപ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ ഡെന്റൽ ചികിത്സ ക്യാമ്പ് ശ്രദ്ധേയമായി. ഗവ:ഡെന്റൽ കോളേജിലെ പബ്ലിക്ക് ഹെൽത് ഡന്റിസ്ട്രി ഡിപ്പാർട്ട്‌മെന്റ് കീഴിലുള്ള അത്യാധുനിക സൗകര്യം ഉള്ള ബസ്സിൽ ആണ് ദന്താശുപത്രി സജ്ജീകരിച്ചിരുന്നത് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു രണ്ടു ദിവസ്സങ്ങളിലായി നടത്തിയ ക്യമ്പിൽ ആദ്യ ദിവസം വെള്ളാർമല, സ്കൂളിലേയും, മേപ്പാടിസ്കൂളിലേയും കുട്ടികൾക്ക് വേണ്ടി…

Read More

ഭിന്നശേഷി ദിനാചരണം നടത്തി

കൽപറ്റ: എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി ദിനാചാരണം നടത്തി. കുട്ടികൾക്കു ഭിന്നശേഷി ദിന സന്ദേശം നൽകി. പ്രധാനാധ്യാപകൻ കൃഷ്ണകുമാർ മാസ്റ്റർ ബിഗ് ക്യാൻവാസ് ഉദ്ഘാടനം നടത്തി. അധ്യാപകർ, കുട്ടികൾ എന്നിവരും ബിഗ്കാൻവസിൽ അവരുടെ സന്ദേശങ്ങൾ എഴുതി. കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു.

Read More

ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന: ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങല തീർത്തു

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ മേപ്പാടിയിൽ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീർത്തു. ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തിൽ തോരാമഴയിലും നാട്‌ കൈകോർത്തു. ഉരുൾപൊട്ടി നാലു മാസം പിന്നിട്ടിട്ടും ദുരന്ത ബാധിതരുടെ പുനരധിവാസത്തിനു സഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ‘മോദി ഞങ്ങളും മനുഷ്യരാണ്‌’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ സഹായം നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള മനുഷ്യച്ചങ്ങലയിൽ ദുരന്തബാധിത കുടുംബങ്ങളടക്കം കണ്ണികളായി. ഡിവൈഎഫ്‌ഐ സംസ്ഥാന…

Read More

മാനന്തവാടി മെഡിക്കൽ കോളേജ്; പാർക്കിംഗ് ഏരിയയിലെ കൂട്ടത്തോടെയുള്ള ആംബുലൻസ് പാർക്കിംഗ് ഒഴിവാക്കണം: എസ്ഡിപിഐ

  മാനന്തവാടി : മെഡിക്കൽ കോളേജ് പരിസരത്ത് ആശുപത്രിയിൽ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടി 50 ലക്ഷം മുടക്കി നിർമിച്ച പാർക്കിംഗ് ഏരിയയിൽ സ്വകാര്യ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും ആംബുലൻസുകൾക്ക് മറ്റൊരു സ്ഥലത്ത് പാർക്കിംഗ് അനുവദിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. പാർക്കിംഗ് ഏരിയയിൽ ആംബുലൻസുകൾ കൂട്ടമായി നിർത്തിയിടുന്നത് കൊണ്ട് തന്നെ ഒപിയിലേക്കും മറ്റും വാഹനങ്ങളിൽ വരുന്നവർക്ക് ഇവിടെ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാതെ വളരെ ദൂരത്തൊക്കെ നിർത്തി അവിടെ നിന്നും നടന്നു…

Read More

ഇന്ത്യാനക്കുന്ന് നടപ്പാത: പ്രവൃത്തി ഉദ്ഘാടനം നടത്തി.

  തരുവണ:ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ഇന്ത്യാനക്കുന്ന് നടപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കെ.സി.കെ നജുമുദ്ധീൻ,ജംഷീർ കെ.കെ, ബിനീഷ് എ തുടങ്ങിയവർ സംബന്ധിച്ചു. പതിറ്റാണ്ടുകളായുള്ള തരുവണ ഇന്ത്യാനക്കുന്ന് പ്രദേശവാസികളുട യാത്ര പ്രശ്നമാണ് ഈ പദ്ധതിവഴി പരിഹരിക്കപ്പെടുന്നത്.  

Read More

വിദേശവനിതയുടെ മൃതദേഹം സ്വകാര്യ ഷെഡ്ഡിൽ സൂക്ഷിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണം: എസ്ഡിപിഐ

മാനന്തവാടി : പാൽവെളിച്ചം ആയുർവേദ യോഗവില്ലയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കാമറൂൺ സ്വദേശിനിയുടെ മൃതദേഹം 6 ദിവസത്തോളം ഫ്രീസറിലാക്കി സ്വകാര്യ ഷെഡ്ഡിൽ സൂക്ഷിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി ദുരൂഹതകളകറ്റണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. കാമറൂൺ സ്വദേശിനിയായ യുവതി യോഗവില്ലയിൽ കാൻസറിന് ചികിത്സയിലിരിക്കെ നവംബർ 20 നാണ് മരണപ്പെട്ടത്. തുടർന്ന് 6 ദിവസത്തോളം മാനന്തവാടി മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾ അടുത്തുണ്ടായിട്ടും അവിടെങ്ങളിൽ എത്തിക്കാതെ മൃതദേഹം സ്വകാര്യ ആംബുലൻസ് ഡ്രൈവറുടെ വീടിനോട്‌ ചേർന്നുള്ള ഷെഡ്‌ഡിൽ ഫ്രീസറിലാക്കി സൂക്ഷിക്കുകയായിരിന്നു. ഇതിൽ…

Read More

വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവം; അഭിനയ നിറവിൽ അനന്യ റോയ്, നാടകം “അയ്യോ!!!” സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.

അനന്യ മാനന്തവാടി : വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി ജി വി എച്ച് എസ് എസിലെ അനന്യ റോയ് മികച്ചനടിയായി തിരഞ്ഞെടുക്കപ്പെട്ടു , ഭൂ’കുരുത്തം’ നഷ്ടപ്പെട്ട ചാക്കോയുടെ ജീവിതമാണ് അനന്യ അവതരി പ്പിച്ചത്. മറ്റ് അഭിനേതാക്കൾ ജോസ്ന തോമസ് ,അനന്യമനു ,അനന്ത ഭദ്രഗിരീഷ് , ആര്യൻ വി.എൻ, അലീമറിയ,ആരുഷ് എസ്, ആശിഷ് അജി, നവനീത് കെ സുരേഷ് , നിദ ഫാത്തിമ ഇ എ എന്നിവരാണ് . രാജേഷ് കീഴത്തൂർ, സുഹിൽ…

Read More

‘കുടകിലെ ടിബറ്റൻരാജ്യം’ യാത്രാനുഭവം പങ്ക് വെച്ച് ജുനൈദ് കൈപ്പാണി

മാനന്തവാടി:ടിബറ്റിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ടിബറ്റൻ സെറ്റിൽമെൻ്റായ കർണാടകയിലെ കുടക് ബൈലക്കുപ്പ സന്ദർശിച്ച ജുനൈദ് കൈപ്പാണിയുടെ യാത്രാനുഭവം ശ്രദ്ധേയമാകുന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സുഹൃത്തുക്കൊളോടൊപ്പം നടത്തിയ യാത്രയുമായി ബന്ധപ്പെട്ട ഫേസ്ബുക് കുറുപ്പിന്റെ പൂർണ്ണ രൂപം വായിക്കാം… “കുടകിന്റെ വാണിജ്യ നഗരമാണു കുശാൽനഗർ. ഇവിടെ നിന്നു ഗുണ്ടികൊപ്പ, ഗൊഡ്ഡെ ഹൊസ്റു, കൊപ്പ. കൊപ്പ റൂട്ടിൽ വലത്തോട്ടു തിരിഞ്ഞാൽ നംദ്രോലിങ്. പണ്ട് ചൈനക്കാരുടെ ആക്രമണം പേടിച്ച് ടിബറ്റിൽ നിന്ന് ഇന്ത്യയിലെത്തിയ…

Read More

ഓട്ടോറിക്ഷയും,ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ചുണ്ടേൽ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ഓട്ടോറിക്ഷയും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത് പീടിയേക്കൽ മുഹമ്മദലി യുടെ മകൻ നവാസ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ചുണ്ട ടൗണിൽ നിന്നും എസ്റ്റേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയും എതിർ ദിശയിൽ വന്ന ജിപ്പും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയി ലേക്ക് മാറ്റി. ഭാര്യ : നൗഷീന (മാളു) മക്കൾ: ഫയാൻ, ഫയാഖ്. ഥാർ ഡ്രൈവർ സുമിൻ…

Read More