മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ധനസഹായം വിതരണം ചെയ്തു

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ട നാൽപ്പത് കുടുംബങ്ങളിലേക്ക് കേരളത്തിലെ ഡന്റിസ്റ്റുമാരുടെ സംഘടന ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ (ഐ.ഡി.എ.) കേരള ബ്രാഞ്ച് ധനസഹായം നൽകി. അസോസിയേഷൻ്റെ കേരളത്തിലെ അംഗങ്ങൾ സ്വരൂപിച്ച തുക അവരുടെ ജീവനോപാദികൾ കണ്ടെത്തുന്നതിനു ‘കൈത്താങ്ങ്’ എന്ന പദ്ധതി യിലൂടെയാണ് വിതരണം ചെയ്തത്. ദുരിതബാധിതരുടെ ഉപജീവനത്തിൻ്റെ ആവശ്യകതയെ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തീരെഞ്ഞെടുത്തത്. കുടുംബത്തിലെ വിവിധ രോഗാവസ്ഥ ഉള്ളവർക്ക് പ്രധമ പരിഗണന നൽകിയിരുന്നു. കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്ത പരിപാടി ഐ.ഡി.എ കേരള പ്രസിഡൻറ് ഡോ.ടെറി തോമസ് അധ്യക്ഷത…

Read More

വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം; കെ.എസ്.ബി.സി വനിതാ ജീവനക്കാർക്ക് പരിശീലനം നൽകി

കൽപ്പറ്റ: സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്‌ത്രീകൾക്ക് സൗജന്യമായി സ്വയം പ്രതിരോധ പരിശീലനം നൽകി വരുന്നു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ കീഴിൽ ആവിഷ്‌കരിച്ചിരിക്കുന്ന പരിപാടിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. വയനാട്ടിൽ ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കെ. എസ്. ബി. സി വനിതാ ജീവനക്കാർക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. 01.12.2024 ഞായർ രാവിലെ 10 മണി മുതൽ ഡി പോൾ പബ്ലിക്ക് സ്കൂളിൽ വച്ച് നടന്ന…

Read More

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണം: പി.കെ.ജയലക്ഷ്മി.

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മുണ്ടക്കൈ ചൂരൽ മല പുനരധിവാസത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാർ നീതിക്കായി സമരം ചെയ്തവരെ തല്ലി ചതച്ചതിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. പ്രവർത്തകരെ തിരഞു പിടിച്ചാണ് ചില പോലീസുകാർ മർദ്ദിച്ചത്. പലരുടെയും പരിക്ക് ഗുരുതരമുള്ളതാണ്….

Read More

കുടുംബശ്രീ ജില്ലാതല ബാല പാർലമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി : മുണ്ടക്കൈ -ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തൽ, സ്കോളർഷിപ്പുകൾ, ലഹരി ഉപയോഗം തടയാനുള്ള നടപടികൾ തുടങ്ങിയ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടതുൾപ്പടെ നിരവധി കാര്യങ്ങൾ ബാലപാർലിമെന്റിൽ കുട്ടി നേതാക്കൾ ചർച്ച ചെയ്തു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളെ ഉൾപ്പെടുത്തിയാണ് ജില്ലാ ബാലപാർലമെന്റ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. ‘നേതൃത്വം എന്താണെന്നും സ്വന്തം മനസ്സിനെ നിയന്ത്രിക്കാനുള്ള…

Read More

പോലീസ് നടപടി കാടത്തം; പ്രവാസി കോൺഗ്രസ്‌

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതി അനന്തമായി നീളുന്നതിലും, ദുരന്ത ബാധിതരോടുള്ള സർക്കാർ അവഗണനയിലും പ്രതിഷേധിച്ച് വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളേയും പ്രവർത്തകരേയും പോലീസ് ക്രൂരമായി മർദ്ദിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ന്യായമായ ആവശ്യത്തിനു വേണ്ടി ജനാധിപത്യ രീതിയിൽ സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെ ക്രൂരമായി നേരിടുകവഴി പോലീസ് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പ്രകടിപ്പിക്കുന്നത്. പുനരധിവാസത്തിലെ കാലതാമസവും – കഴിവുകേടും ലോകമറിയരുതെന്ന് ആഗ്രഹിക്കുന്നവരുടെ അച്ചാരം വാങ്ങിയുള്ള ഈ കാടത്തം അംഗീകരിക്കാൻ കഴിയില്ല….

Read More

വാണിജ്യ സിലിന്‍ഡര്‍ വില വീണ്ടും വര്‍ധിപ്പിച്ചു; 16.50 രൂപയാണ് വര്‍ധിപ്പിച്ചത്

ഡൽഹി: രാജ്യത്ത് വാണിജ്യ സിലിൻഡറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിൻഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന. കേരളത്തില്‍ 17 രൂപയുടെ വര്‍ധനവുണ്ടാകും. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിൻഡറിന്റെ വില 1,827 ആയി. വാണിജ്യ സിലിൻഡർ വില വർധിപ്പിച്ചതോടെ ഹോട്ടലിൽ അടക്കം വില വർധനയുണ്ടാകും. ഇത് സാധാരണക്കാർക്ക് വൻ തിരിച്ചടിയാകും.

Read More

ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിർപ്പ് : മന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം : ചികിത്സാ രംഗത്ത് ഹോമിയോയ്ക്ക് പലമേഖയിലും അതിന്റേതായ മേൽക്കൈയുണ്ടെന്നും എന്നാൽ ഈ മേഖലയ്ക്ക് നേരെയും അനാവശ്യമായ എതിർപ്പുകളുണ്ടാകുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപതിക്‌സ് കേരളയുടെ (ഐ.എച്ച്.കെ) ദ്വിദിന അന്താരാഷ്ട്ര സമ്മേളനം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോമിയോപതിയുടെ ഗുണഫലം വ്യക്തപരമായി തനിക്കും അനുഭവമുള്ളതാണ്. എന്നാൽ ഹോമിയോപതിയെ അനുകൂലിക്കുന്നവരും വിമർശനത്തിന് വിധേയരാകുന്നു. കൊവിഡ് കാലത്ത് ഹോമിയോപതി ചികിത്സയുടെ പ്രാധാന്യത്തെ പറ്റി എഴുതിയപ്പോൾ തനിക്ക് നേരെയും വിമർശമുണ്ടായി. കാലത്തിന് അനുസരിച്ചുള്ള കൂടുതൽ…

Read More

“ജീവദായകം” രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: മലങ്കര കത്തോലിക്ക സഭയുടെ യുവജന കൂട്ടായ്മയായ മലങ്കര കാതോലിക് യൂത്ത് മൂവ്മെന്റ് ( എം സി വൈ എം ) ബത്തേരി രൂപതയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ വെച്ച് “ജീവദായകം” രക്തദാന ക്യാമ്പ് നടത്തി. ഫാ. റോയ് വലിയപറമ്പിൽ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങ് Sr. Dr.ഫ്രാൻസിസ് മരിയ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് എബി എബ്രഹാം അധ്യക്ഷത വഹിച്ചു.Dr. അർച്ചന രാജൻ,Dr. ബിനീജ…

Read More

കടമാന്‍ തോട് പദ്ധതി പ്രാവര്‍ത്തികമാക്കണം: സിപിഐ എം

പുല്‍പ്പള്ളി: കടമാന്‍തോട് ജല പദ്ധതി എത്രയുംവേഗം യാഥാര്‍ഥ്യമാക്കണമെന്ന് സിപിഎം ഏരിയ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വേനല്‍ക്കാലങ്ങളിൽ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന്റെ പരിഹാരത്തിന് പദ്ധതി ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറിയായി ബൈജു നമ്പിക്കൊല്ലിയെ തെരഞ്ഞെടുത്തു. എം.എസ്. സുരേഷ് ബാബു, എ.വി. ജയന്‍, പി.ജെ. പൗലോസ്, പി.എ. മുഹമ്മദ്, ബിന്ദു പ്രകാശ്, ബിന്ദു ബാബു, കെ.ജെ. പോള്‍ ,ടി.കെ. ശിവന്‍, സജി മാത്യു, ബൈജു നമ്പിക്കൊല്ലി, മുഹമ്മദ് ഷാഫി, ഇ.കെ. ബാലകൃഷ്ണന്‍, സി.പി. വിന്‍സന്റ്, അജിത്…

Read More

വയനാട് പുഷ്പോത്സവം കൽപ്പറ്റയിൽ ഇന്ന് തുടങ്ങും: ഇനി വയനാടിന് ഉത്സവലഹരി

കൽപ്പറ്റ: ദുരന്ത ശേഷം വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം ഇന്ന് തുടങ്ങും.കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേള നടക്കുന്നത്. പുഷ്പ ഫല സസ്യ പ്രദർശനം, അമ്യൂസ് മെൻ്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്പോത്സവത്തിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ഒരു ലക്ഷം പൂച്ചെടികൾ ആകർഷണീയമായി ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം ചതുരശ്ര…

Read More