ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപറ്റ: വയനാട് ജില്ലാ സാമൂഹിക നീതി വകുപ്പും, നാഷണൽ സർവീസ് സ്കീം വയനാട് അസാദ് സേനയും സംയുക്തമായി കൽപറ്റയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വിവിധ കലാകായിക മേളകളോടൊപ്പം സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കൽപറ്റ ഐ ടി ഐ കോ ഓർഡിനേറ്റർ പി.വി.നിതിൻ അധ്യക്ഷത വഹിച്ചു. ഉണർവ് വയനാട് ടീം നയിച്ച നാടൻ പാട്ട്, ലഹരിക്കെതിരെ 500 ഗോൾ ചാലഞ്ച്, സ്ട്രീറ്റ് ആർട്ട്‌, ക്വിസ് മത്സരം, ലഹരിക്കെതിരെ…

Read More

സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി

മേപ്പാടി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സൂചിപ്പാറ വെള്ളച്ചാട്ടം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഹരിത ടൂറിസം പ്രഖ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് വന സംരക്ഷണ സമിതി സെക്രട്ടറി സംഗീതിന് കൈമാറി. ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, സൗന്ദര്യവത്കരണം, വൃത്തിയുള്ള പരിസരം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്

Read More

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഇടതുപക്ഷ നയം തിരുത്തുക :ജോയിൻ കൗൺസിൽ

സുൽത്താൻബത്തേരി : സർക്കാർ സർവീസ് മേഖലയിൽ അനിശ്ചിതമായി നീളുന്ന ആനുകൂല്യ നിഷേധം സർവീസ് മേഖലയുടെ തകർച്ചയ്ക്ക് ഇടയാക്കും എന്ന് ജോയിൻ കൗൺസിൽ സുൽത്താൻ ബത്തേരി മേഖലാസമ്മേളനം. മാതൃക തൊഴിൽ ദാദാവായി നിലനിൽക്കേണ്ട സർക്കാർ പ്രസ്തുത നയത്തിൽ നിന്നും വ്യതിചലിച്ച് പോകുന്നത് സ്വകാര്യ മേഖലയിലെ തൊഴിലാളികളെ ഉൾപ്പെടെ അനധിവിദൂരമായി ബാധിക്കും എന്ന് ഇടതു സർക്കാർ തിരിച്ചറിയാതെ പോകുന്നത് വലതുപക്ഷ വൽക്കരണം ആണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. കുടിശ്ശികയായി നിൽക്കുന്ന ക്ഷാമബത്ത അനുവദിക്കുക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിപ്പിലെ അപാകത പരിഹരിക്കുക…

Read More

അനധികൃത പാർക്കിംഗ് അപകടം പതിവാകുന്നു മർച്ചന്റ്സ് അസോസിയേഷൻ

മാനന്തവാടി: മാനന്തവാടി വള്ളിയൂർകാവ് റോഡിൽ നിന്ന് മൈസൂർ റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്ന കല്ലാട്ട് മാളിന് സമീപമുള്ള ബൈപ്പാസ് റോഡിൽ അനധികൃത പാർക്കിംഗ് അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പരാതി. മൈസൂർ റോഡിൽ മാളിൻ്റെ മുൻവശത്തും അരികിലുമായി ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മൈസൂർ റോഡിൽ നിന്നുള്ള വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.   അനധികൃത ഓട്ടോ പാർക്കിംഗ് കാരണം…

Read More

വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യപെട്ട് ഐഎൻടിയുസി തഹസിൽദാറെ ഉപരോധിച്ചു

വൈത്തിരി :കുന്നത്തിടവക വില്ലേജിൽ വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യപെട്ടു വൈത്തിരി മണ്ഡലം ഐഎൻടിയുസി കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് തഹസിൽദാറെ ഉപരോധിച്ചു. 6 മാസത്തോളമായി വില്ലേജ് ഓഫിസിൽ ഓഫിസർ ഇല്ലാതായിട്ട്. ചുണ്ടേൽ വില്ലേജ് ഓഫിസർക്ക് കുന്നത്തിടവകയിലെ ചുമതല കൂടി ഇടയ്ക്ക് നൽകിയിരുന്നു. ഓഫിസർ ഇല്ലാത്തതിനാൽ വിദ്യാഭ്യാസ, ചികിത്സാ സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. എഡിഎമ്മുമായി സംസാരിക്കുകയും തിങ്കളാഴ്ച വില്ലേജ് ഓഫിസറെ നിയമിക്കുമെന്ന രേമാമൂലമുള്ള ഉറപ്പിനെ തുടർന്ന് ഉപരോധം പിൻവലിക്കുകയായിരുന്നുവെന്ന് സമരക്കാർ അറിയിച്ചു. ഐഎൻടിയുസി വയനാട് ജില്ലാ വൈസ്…

Read More

ജില്ല ബി ഡിവിഷന്‍ ഫുട്‌ബോള്‍: ബത്തേരി ഫുട്‌ബോള്‍ അക്കാദമി ജേതാക്കള്‍

ബത്തേരി: വയനാട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ബി ഡിവിഷന്‍ ലീഗില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി. കെ.വൈ.സി ചേനാട് റണ്ണേഴ്‌സ് അപ്പ് ആയി. ബത്തേരി നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ഇരുടീമുകളും പന്ത്രണ്ട് വീതം പോയിന്റ് നേടി. എന്നാല്‍ ഹെഡ് ടു ഹെഡ് മത്സരങ്ങളുടെ കണക്കില്‍ ബത്തേരി ഫുട്‌ബോള്‍ അക്കാദമി ഒന്നാമതെത്തുകയായിരുന്നു. ബി ഡിവിഷനിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ എ ഡിവിഷന്‍ ലീഗിലേക്ക് യോഗ്യത നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി ബത്തേരി ഫുട്‌ബോള്‍ അക്കാദമിയിലെ വി.കെ. ആനന്ദ്,…

Read More

കുട്ടികളിലെ ഇമ്മ്യൂണൈസേഷൻ: സാമൂഹ്യ കർമ്മപദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിച്ചു

  കൽപ്പറ്റ: ദേശീയ ഇമ്മ്യൂണൈസേഷൻ ദിനാചരണത്തിൻറെ ഭാഗമായി ആരോഗ്യവകുപ്പിൻറെയും ആരോഗ്യ കേരളത്തിൻറെയും ആഭിമുഖ്യത്തിൽ ജില്ലയിൽ കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ കുറവുള്ള മേഖലകളിലെ പ്രദേശിക സാമൂഹിക പ്രവർത്തകർക്കും മത സാമൂഹ്യ നേതാക്കൾക്കും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വച്ച് സാമൂഹ്യ കർമ്മ പദ്ധതി രൂപീകരണ ശിൽപ്പശാല സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രാദേശിക സാമൂഹിക നേതൃത്വത്തിൻറെ ഇടപെടലുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൂർഷ ചേന്നോത്ത് അദ്ധ്യക്ഷത വഹിച്ച…

Read More

ദേശീയ ഗോത്ര കലാ സംഗമത്തിന് മാനന്തവാടി വള്ളിയൂർക്കാവിൽ തുടക്കം

മാനന്തവാടി : വിവിധ ഗോത്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവില്‍ നടക്കുന്ന ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് തുടക്കം. വയനാട്ടില്‍ ആദ്യമായാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളുടെ കലാ സംഗമം നടക്കുന്നത്.ഇന്നലെയും ഇന്നുമായി (20,21)നടക്കുന്ന കലാസംഗമത്തില്‍ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. ഇന്നലെ കണ്ണൂരില്‍ നിന്നുള്ള കുറിച്ച്യ ഗോത്രവിഭാഗത്തിന്റെ കോല്‍ക്കളി, കാസർഗോഡ് മാവിലൻ ഗോത്ര വിഭാഗത്തിൻറെ മംഗലംകളി,വയനാട് പണിയ ഗോത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വട്ടക്കളി, കമ്പളനാട്ടി, അടിയ വിഭാഗത്തിന്റെ ഗദ്ദിക എന്നിവ നടന്നു സംഗമത്തില്‍ കാണികളെ…

Read More

മന്ത്രി വീണാ ജോര്‍ജ് നാളെ ജില്ലയിൽ; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

കൽപറ്റ:ജില്ലയില്‍ ആരോഗ്യ വകുപ്പിനു കീഴില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 9.30 ന് വൈത്തിരി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും. 12.15 ന് വയനാട് ഗവ മെഡിക്കല്‍ കോളേജിലെ സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനവും സിക്കിള്‍ സെല്‍ കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിക്കും. 1.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സി.ടി…

Read More

ഗസ;ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി : ഗസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കരാർ ലംഘിച്ച് പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ തെമ്മാടിത്തത്തിനെതിരെ ലോകരാഷ്ട്രങ്ങൾ പ്രതികരിക്കണമെന്നും ഐക്യരാഷ്ട്ര സഭ ഉടൻ ഇടപെടണമെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, മണ്ഡലം കമ്മിറ്റിയംഗം ആലി പി, ശംസുദ്ധീൻ സി.എച്ച്, സുബൈർ കെ, അബു സി കെ എന്നിവർ നേതൃത്വം നൽകി.

Read More