ബോധവൽക്കരണ സെമിനാറും ഗോത്ര മേളയും സംഘടിപ്പിച്ചു

മാനന്തവാടി: ലഹരിക്കെതിരെയും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെ വയനാട് പോലീസ് തിരുനെല്ലിയിൽ ഗോത്രമേളയും സെമിനാറും നടത്തി. ഗദ്ദിക, വട്ടപ്പാട്ട്, നാടൻ പാട്ട്, ഫോൾക്ക് ഡാൻസ്, വട്ടക്കളി, തുടിക്കൊട്ട് എന്നിങ്ങനെ വിവിധ ഗോത്ര കലാ പരിപാടികളും അരങ്ങേറി. തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ലാല്‍ സി. ബേബി അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വിശ്വംഭരന്‍ നിർവഹിച്ചു. എ.എസ്.ഐ മെര്‍വിന്‍ ലെയോണാര്‍ഡ് ഡിക്രൂസ്, സീനിയര്‍ സി.പി.ഒ പി.എം. രാജേഷ്, എസ്.എ.യു.പി.എസ് എച്ച്.എം എം.എം. വിന്‍സി, നാരായണന്‍ എന്നിവര്‍…

Read More

ജില്ലാ ക്ഷയരോഗ നിവാരണ സമിതി യോഗം ചേർന്നു

കൽപ്പറ്റ:  ക്ഷയരോഗ മുക്ത കേരളം പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ ക്ഷയരോഗ നിവാരണ സമിതി യോഗം കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വച്ച് ചേർന്നു.രാജ്യത്ത് 2023 മുതൽ നടപ്പിലാക്കി വരുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാർഡിന് ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യോഗ്യത നേടിയിട്ടുണ്ട് .ഇതിൽ നാല് ഗ്രാമപഞ്ചായത്തുകൾ തുടർച്ചയായ 2 വർഷം ക്ഷയരോഗമുക്തമായതിനുള്ള സിൽവർ അവാർഡിനും 3 നഗരസഭകളും 9 ഗ്രാമപഞ്ചായത്തുകളും ആദ്യ തവണ…

Read More

നദീസംരക്ഷണ പ്രവർത്തന ദിനം ആചരിച്ചു

മാനന്തവാടി: വയനാട് സാമൂഹ്യ വനവത്കരണ വിഭാഗവും സാമൂഹ്യ വനവത്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചും ചേർന്ന് കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അന്തർദേശീയ നദീസംരക്ഷണ പ്രവർത്തന ദിനം ആചരിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം ഉത്തരമേഖലാ സിസിഎഫ് ആർ. കീർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. ടീച്ചർ എജ്യുക്കേഷൻ സെന്റർ കോഴ്സ് ഡയറക്ട‌ർ ഡോ.എം.പി. അനിൽ അധ്യക്ഷത വഹിച്ചു. വയനാട് വൈൽഡ് ലൈഫ് എസിഎഫ് എ. ഷജ്ന മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യ വനവത്കരണ വിഭാഗം എസിഎഫ് എം.ടി. ഹരിലാൽ,…

Read More

സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാക്കും; വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. വേനല്‍ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇന്‍ഡക്‌സ് വികരണ തോത് ഉയര്‍ന്ന് നില്‍ക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Read More

വള്ളിയൂർക്കാവ്: ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

മാനന്തവാടി: വള്ളിയൂർക്കാവ് മഹോത്സവത്തോടനുബന്ധിച്ച് ഉത്സവ നഗരിയിലെയും, മാനന്തവാടി ടൗണിലെയും ഹോട്ടലുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് വ്യാപകമായ പരിശോധന നടത്തി. കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഉത്സവത്തിനെത്തുന്നവർക്ക് ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും അവർ വ്യക്തമാക്കി. നിയമപ്രകാരമുള്ള ഹെൽത്ത് കാർഡ്, ലൈസൻസ് എന്നിവയില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ്…

Read More

കുടുംബശ്രീ ‘രംഗശ്രീ’ സംഗമം സമാപിച്ചു.

ബത്തേരി: വയനാട് ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് സംഘടിപ്പിച്ചരംഗശ്രീ കലാഗ്രൂപ്പ് രൂപീകരണ പരിപാടിയുടെ സമാപന സമ്മേളനം സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.

Read More

ചുരം പാതയിലെ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ആറ്,ഏഴ്,എട്ട് വളവുകൾ വീതി കൂട്ടി ഗതാഗതകുരുക്കും തടസങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയ്യാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക് കടക്കുകയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എൽ എ അറിയിച്ചു. 37 കോടി രൂപയുടെ പ്രസ്തുത പദ്ധതിയുടെ ടെണ്ടർ കഴിഞ്ഞ ദിവസമാണ് ഓപ്പൺ ചെയ്തത്. നാലുപേർ പങ്കെടുത്ത ടെണ്ടർ നടപടികളുടെ സാമ്പത്തിക സാങ്കേതിക പരിശോധനയിലേക്ക് ഡിപ്പാർട്ടുമെന്റ് കടക്കുകയാണ്. ഇതിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളുടെ അംഗീകാരം കൂടി കിട്ടിക്കഴിഞ്ഞാൽ ഉടൻ പ്രവർത്തി ആരംഭിക്കുമെന്നും അദ്ദേഹം…

Read More

മെഡിക്കൽ കോളേജ് സായാഹ്ന ഒ പി നിയർത്തിയത് ജനങ്ങളോടുള്ള വെല്ലുവിളി-ഐ.എൻ.ടി.യു.സി.

തലപ്പുഴ: വയനാട് മെഡിക്കൽ കോളേജിൽ സായാഹ്ന ഒ പി യുടെ പ്രവർത്തനം അവസാനിപ്പിച്ചത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ഐ.എൻ.ടി.യു.സി തലപ്പുഴ മണ്ഡലം കൺവെൻഷൻ.തോട്ടം തൊഴിലാളികളും ആദിവാസി സഹോദരങ്ങളും ഏറെ പ്രയോജനപ്പെടുത്തുന്ന സായാഹ്ന ഒ പി പ്രവർത്തനം നിർത്തിയത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തോട്ടം തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിലെ സായാഹ്ന ഒ പി യാണ്. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോയില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും. മണ്ഡലം പ്രസിഡണ്ട് പി.എസ്.രാജേഷ്…

Read More

കർഷക സംഘം ഫോറസ്റ്റ് ഡെപ്യൂട്ടി റയിഞ്ചറുമായി ചർച്ച നടത്തി.ഒ

തലപ്പുഴ : തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 5,6 വാർഡുകളിലെ ഇ എഫ് എൽ ഭൂമിയുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റയിഞ്ചർ ആനന്ദുമായി കർഷക സംഘം വില്ലേജ് കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിൽ തീരുമാനമായി രണ്ടായിരത്തിൽ നിലവിൽ വന്ന വന നിയമപ്രകാരം ഈ എഫ് എൽ ആയി നോട്ടിഫൈ ചെയ്ത 96/2 , 96/4, 96/ -1A1, എന്നീ സർവ്വെ നമ്പരുകളിൽ ഉൾപ്പെട്ട ഫ്രിങ്ങ് ഫോർഡ് എസ്റ്റേറ്റിൻ്റെ ഉടമസ്ഥതയിലുള്ള 15 ഹെക്ടർ ഭൂമി എത്രയും പെട്ടെന്ന്…

Read More

ചെണ്ട കൊട്ടിയുള്ള ജപ്തി നടപടി അപലനീയം: കര്‍ഷക കോണ്‍ഗ്രസ്

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പാലേരി പ്രദേശത്ത് താമസിക്കുന്ന ജിസ് മാത്യു എന്ന കര്‍ഷകന്റെ കോഴിഫാമും സ്ഥലവും മാനന്തവാടി എസ്ബിഐ ബാങ്ക് പ്രാകൃതമായ രീതിയില്‍ ചെണ്ട കൊട്ടി കര്‍ഷകനെ അപമാനിച്ചുകൊണ്ട് ജപ്തി ചെയ്ത നടപടി നിഷ്ഠൂരവും പ്രാകൃതവും ആണെന്നും, ചെണ്ടകൊട്ടി ബഹളം വെച്ചതിന്റെ പേരില്‍ നിരവധി കോഴികള്‍ ചത്തുപോയതായും ഇതുമൂലം കര്‍ഷകന് ഉണ്ടായ നഷ്ടം ബാങ്ക് നല്‍കണമെന്നും കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കർഷകനെ മാനഹാനി വരുത്തി ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും, ബാങ്കുകൾക്കെതിരെ ശക്തമായ സമരപരിപാടികൾ…

Read More