ട്രൈബല്‍ ഡവലപ്‌മെന്റ് പദ്ധതിക്ക് പിഡബ്ല്യുസി ആംബുലന്‍സുകള്‍ കൈമാറി
കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്‌മെന്റ് പ്രോജക്റ്റിന് പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന്‍ രണ്ട് ആംബുലന്‍സുകള്‍ കൈമാറി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേരത്തെ നല്‍കിയ സഹായധനത്തിന്റെ തുടര്‍ച്ചയാണ് ഇത്. പഠന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പുനരധിവാസ പദ്ധതികളും പിഡബ്ല്യൂസി ആസൂത്രണം ചെയ്തിട്ടുണ്ട്. ആംബുലന്‍സുകള്‍ പിഡബ്ല്യൂസി ഇന്ത്യ ഫൗണ്ടേഷന്‍വൈസ് ചെയര്‍മാന്‍ ജയ് വീര്‍ സിങ് വയനാട് ജി്ല്ലാ കലക്റ്റര്‍ മേഘശ്രീ ഡി.ആറിന് കൈമാറി. ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫിസര്‍ ജി. പ്രമോദ് സന്നിഹിതനായിരുന്നു. കഴിഞ്ഞ വര്‍ഷം വയനാട്ടിലുണ്ടായ…
