Headlines

ജനവിധി അംഗീകരിക്കുന്നു: എൽഡിഎഫ്‌

കൽപറ്റ: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നതായി എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മൂന്നു മുന്നണികൾക്കും വോട്ടിൽ കുറവുണ്ടായിട്ടുണ്ട്‌. എൽഡിഎഫിന്‌ പ്രതീക്ഷിച്ച വോട്ട്‌ നേടാനായില്ല. ഇതു മുന്നണി പരിശോധിക്കും. പോളിങ്‌ ശതമാനം കുറഞ്ഞതാണ്‌ മുന്നണികളുടെ വോട്ട്‌ കുറച്ചത്‌. അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പിനോടുള്ള വോട്ടർമാരുടെ നിസ്സംഗതയാണു പോളിങ് കുറയാൻ കാരണം. രാഹുൽ ഗാന്ധി മാറി പ്രിയങ്ക വന്നതുകൊണ്ട്‌ മണ്ഡലത്തിന്‌ കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ല. വയനാടിനെ അവഗണിച്ച രാഹുലിന്റെ അതേ പാതയാണ്‌ പ്രിയങ്കയും പിന്തുടരുകയെന്നത്‌ വോട്ടെണ്ണൽ ദിവസംതന്നെ തെളിഞ്ഞു. വോട്ടെടുപ്പ്‌ കഴിഞ്ഞ…

Read More

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും

ദില്ലി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം.വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാർലമെൻററി സമിതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. വയനാടിന്‍റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം ചേരും. വയനാട് ലോക്സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക…

Read More

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം നടത്തി

കാട്ടിക്കുളം: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ തെരുവ് നാടകം നടത്തി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ (പോക്സോ ആക്ട് 2012 ) പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച തെരുവ് നാടകത്തിലെ അഭിനേതാക്കള്‍ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികളാണ്. നടകസംഘം ജില്ലയിലെ വിവിധ ഇടങ്ങളില്‍ പര്യടനം കഴിഞ്ഞ് കാട്ടിക്കുളം സ്‌കൂളില്‍ അവസാനിച്ചു. കല്ലൂര്‍ സ്‌കൂളില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍…

Read More

മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ തുടങ്ങും.

കൽപ്പറ്റ: മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 23,24 തീയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ചേരും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്. വിജയന്‍ പിള്ള, വൈസ് പ്രസിഡന്റ് ഷാജി പുഴക്കുനി, ജനറല്‍ സെക്രട്ടറി പി.കെ. രതീഷ്‌കുമാര്‍, ട്രഷറര്‍ ആര്‍. ജോയിദാസ്, ജില്ലാ പ്രസിഡന്റ് പി.എസ്. വിജയന്‍, സെക്രട്ടറി പ്രതാപ് വാസു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 23ന് രാവിലെ 10ന് സംസ്ഥാന കൗണ്‍സില്‍ യോഗവും സംഘടനാതെരഞ്ഞെടുപ്പും നടക്കും. 24ന് രാവിലെ 10ന് സംസ്ഥാന സമ്മേളനവും ജനറല്‍…

Read More

സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പുൽപള്ളി: മുട്ടിൽ ഡബ്ല്യു എംഒ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എം. എസ്. ഡബ്ല്യു ആദ്യ വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന കമ്പള സപ്ത ദിന സഹവാസ ക്യാമ്പ് ചേകാടി ജി. എൽ. പി സ്കൂളിൽ സമാപിച്ചു. നവംബ൪ 15 ന് തുടക്കമിട്ട ക്യാമ്പിനോടനുബന്ധിച്ച് മെഡിക്കൽ ക്യാംപ്, കലാപരിപാടികൾ, വാൾ പെയിൻ്റിങ്, ബസ് സ്റ്റോപ്പ് നിർമാണം, കമ്മ്യൂണിറ്റി സൽക്കാരം എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ചേകാടി വാർഡ് മെമ്പർ രാജു. നിർവഹിച്ചു. കോളേജിലെ . സോഷ്യൽ…

Read More

അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍

കേണിച്ചിറ: അയല്‍വാസിയുടെ വീടിനു തീയിട്ട കേസില്‍ പ്രതി പിടിയില്‍. നടവയല്‍ എടലാട്ട് നഗര്‍ കേശവനെയാണ്(32) എസ്‌ഐ ഇ.കെ. ബാബുവും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ 11ന് രാത്രിയാണ് കേശവന്‍ എടലാട്ട് നഗര്‍ പുഞ്ചക്കുന്നിലെ ബിനീഷിന്റെ വീടിനു തീയിട്ടത്. ഈ സമയം ബിനീഷും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തത്തില്‍ വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും ഉള്‍പ്പെടെ നശിച്ചു. മദ്യപിച്ച് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കേശവന്‍ വീടിനു തീയിട്ടതെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്…

Read More

മുണ്ടക്കൈ, ചൂരൽമല ദുരന്തം; കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സിപിഐ പോസ്റ്റ് ഓഫിസ്‌ മാർച്ചും ധർണയും നടത്തി

കൽപറ്റ : മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് സി പി ഐ മാർച്ചും ധർണയും നടത്തി. കേന്ദ്ര അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പറഞ്ഞു. പാർട്ടി ഒറ്റയ്ക്കും, മുന്നണിയായും തുടർ പ്രക്ഷോഭങ്ങൾ നടത്തും. മനുഷ്യത്വം മരവിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്നും അദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി അധ്യക്ഷത വഹിച്ചു….

Read More

വയനാട്ടിലെ വലിയ ദുരന്തമുണ്ടായ മേഖലയിൽ രണ്ടു മുന്നണികളുടെ ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ല; LDF-UDF ഹർത്താലിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ എൽഡിഎഫ്-യുഡിഎഫ് ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രം ധനസഹായം പ്രഖ്യാപിക്കത്തതിൽ പ്രതിഷേധിച്ച് ഈ മാസം 19നായിരുന്നു യുഡിഎഫും എൽഡിഎഫും ഹർത്താൽ ആചരിച്ചത്. അതേസമയം, പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനെന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്ന് ആരാഞ്ഞ ഹൈക്കോടതി, വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍…

Read More

അജികുമാർ പനമരത്തിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി അവാർഡ്

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ (Sicta – 2024) ആറാമത് സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് നൈറ്റ് വൈലോപ്പിള്ളി സംസ്കൃതി സംസ്കൃതി ഭവനിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി അജികുമാർ പനമരം രചനയും സംഗീതവും നിർവ്വഹിച്ച ഗസൽ നിലാ മ്യൂസിക് ആൽബത്തിന് മികച്ച ആൽബത്തിനുള്ള ഗോൾഡൻ അവാർഡ് മന്ത്രി രാമചന്ദ്രനിൽ നിന്നും അജികുമാർ പനമരം ഏറ്റുവാങ്ങി. അജികുമാർ രചിച്ച കേരള…

Read More

ബാവലി പുഴയരികിൽ വയോധികമൃതദേഹം കണ്ടെത്തി

ബാവലി : കേരള കർണാടക അതിർത്തി ബാവലി പുഴയാരികെ വയോധികന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.മുളങ്കാടിന് സമീപമായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഏകദേശം 70 നും 80 വയസ്സിനും ഇടയിൽ പ്രായം തോന്നിക്കുന്ന വയോധിക മൃതദേഹമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് അവിടെ ഈ ഭാഗത്ത് കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. എന്തെങ്കിലും വിവരമറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

Read More