യെസ് ഭാരതിൽ ജി. എസ് .ടി. റെയ്ഡ്: നാൽപ്പതംഗ സംഘം പരിശോധന നടത്തുന്നു

കൽപ്പറ്റ നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് തുടങ്ങി. 40 അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത് . വിവാഹ പാർട്ടികൾ ഉൾപ്പെടെ വസ്ത്രം എടുക്കാൻ വന്ന ഉപഭോക്താക്കളെ ഷോറൂമിൽ നിന്ന് പുറത്താക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. റെയ്ഡ് മണിക്കൂറുകൾ നീളുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ജി .എസ്.ടി വിഭാഗം ഇന്റലിജൻസ് മിന്നൽ റെയ്ഡ് നടത്തുന്നുണ്ട് . ഇതിൻ്റെ ഭാഗമായാണ്…

Read More

തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ചു കൊന്നു

പുൽപ്പള്ളി: പുൽപ്പള്ളി ശശിമല കാരക്കാട്ട് സിജോഷിന്റെ കോഴിഫാമിൽ തെരുവുനായ്ക്കൾ 100 ഓളം കോഴികളെ കൊന്നു . മൂന്ന് ദിവസങ്ങളിലായി നടന്ന ആക്രമണത്തിലാണ് വളർച്ചയെത്തിയതും മൂന്ന് കിലോയോളം തൂക്കമുള്ളതുമായ കോഴികൾ ചത്തത്. ഫാമിന്റെ സംരക്ഷണ വല തകർത്താണ് നായ്ക്കൾ ഫാമിൽ പ്രവേശിച്ചത്. പാറക്കടവിലും പരിസരങ്ങളിലും നിരവധി തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ടെന്നും ഇവയുടെ ശല്യം ഒഴിവാക്കാൻ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

ജനകീയ ആരോഗ്യ ഉപകേന്ദ്രം മെയിൻ സെൻ്റർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം

അമ്പലവയൽ: ജനകീയ ആരോഗ്യ ഉപകേന്ദ്രം മെയിൻ സെൻറർ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം (55.5 ലക്ഷം രൂപ) 2025 മാർച്ച് 10ന് തിങ്കളാഴ്ച 2 മണിക്ക് അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്തിൻ്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ കേരളം ജില്ലാ പോഗ്രാം മാനേജർ ഡോ: സമീഹ സെയ്തലവി നിർവ്വഹിച്ചു. സീത വിജയൻ, അനീഷ് ബി നായർ, ഡോ: സുഷമ പി എസ്, ജെസ്സി ജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, എൻ സി…

Read More

പുനരധിവാസം തൊഴിലാളികളെ വഴിയാധാരമാക്കി കൊണ്ടാവരുത്: ഐഎന്‍ടിയുസി

കല്‍പ്പറ്റ: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ സംരക്ഷിക്കാതെ മുന്നോട്ട് പോയാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി. മുണ്ടക്കൈ ദുരന്തം സംഭവിച്ചിട്ട് എട്ടു മാസങ്ങള്‍ കഴിയുമ്പോഴും പുനരധിവാസം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും എട്ടുമാസം നീട്ടിക്കൊണ്ടുപോയി അവസാനം മാര്‍ച്ച് 27ന് തറക്കല്ലിടും എന്നു പറയുന്ന എലസ്റ്റണ്‍ എസ്റ്റേറ്റിലെ 160 തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ അവ്യക്തത തുടരുകയാണെന്നും ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി ആരോപിച്ചു. ശമ്പളകുടിശ്ശിക, പി എഫ്,ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ലീവ് വിത്ത് വേജസ്,…

Read More

അമ്പലവയൽ ഗ്രാമപഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടകസമിതി രൂപീകരിച്ചു

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടകസമിതി രൂപീകരിച്ചു. നിരക്ഷരരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീറിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. അസിസ്റ്റന്റ് സെക്രട്ടറി ബിജു കെ ജി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ആർ, ജില്ല സാക്ഷരതാ മിഷൻ കോഡിനേറ്റർ പി പ്രശാന്ത് കുമാർ, മെമ്പർമാരായ എൻ സി കൃഷ്ണകുമാർ, പി…

Read More

കേരളത്തിൽ ഇന്ന് വേനല്‍ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വേനല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍…

Read More

ഭവന നിർമ്മാണത്തിനും, കാർഷിക മേഖലക്കും, കായിക വികസനത്തിനും ഊന്നൽ നൽകി തരിയോട് ഗ്രാമപഞ്ചായത്ത് ബജറ്റ്

കാവുംമന്ദം: ഭവന നിർമ്മാണത്തിനും കാർഷിക മേഖലക്കും കായിക വികസനത്തിനും ഊന്നൽ നൽകി 18,10,42,392 രൂപ വരവും 17,84,61,690 രൂപ ചിലവും 25,80,702 രൂപ നീക്കിയിരിപ്പും വരുന്ന തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ 2025 – 26 വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അവതരിപ്പിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ദാരിദ്ര ലഘൂകരണം, വിദ്യാഭ്യാസ – സാംസ്കാരിക മേഖല, പെയിൻ & പാലിയേറ്റീവ് ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്കും മുന്തിയ പരിഗണന ബജറ്റ്…

Read More

ലഹരിമാഫിയക്കെതിരെയും സാമൂഹ്യവിരുദ്ധർ ക്കെതിരെയും കർശന നടപടികളുമായി വയനാട് പോലീസ്.

കൽപ്പറ്റ: ജില്ലയിൽ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടപ്പിലാക്കിയ സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ (15.03.2025) മാത്രം പിടികിട്ടാപുള്ളികളായ (എൽ.പി വാറണ്ട് ) 23 പേരെയും വാറണ്ട് കേസിൽ പ്രതികളായ 77 പേരെയും പിടികൂടി. കൂടാതെ 29 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും 42 പേർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ് ആക്ട് ) പ്രകാരവും 65 പേർക്കെതിരെ അബ്കാരി ആക്ട് പ്രകാരവും, മദ്യലഹരിയിൽ വാഹനമോടിച്ച 45 പേർക്കെതിരെയും കേസെടുത്തു. ജില്ലയിൽ ഇന്നലെ (15.03.2025)…

Read More

പ്രാദേശിക ചരിത്ര രചനയ്ക്കുള്ള ഉജ്ജ്വലം അവാർഡ് എഎൽ പി സ്കൂൾ കണിയാരത്തിന്

മാനന്തവാടി : ഉജ്ജലം 2024 എംഎൽഎ എക്സലൻസ് അവാർഡ് കണിയാരം എ എൽ പി സ്കൂളിന് ലഭിച്ചു.തങ്ങളുടെ പ്രദേശത്തിൻ്റെ ചരിത്രാന്വേഷണവുമായി കുട്ടികളും ,അധ്യാപകരും ചേർന്ന് നാടിൻ്റെ ഇന്നലെകളിലൂടെയും, ഇന്നിന്റെ മടിത്തട്ടിലൂടെയും യാത്ര ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ; അഭിമുഖത്തിലൂടെയും , ഫീൽഡ് ട്രിപ്പിലൂടെയും, ലഘുലേഖകളിലൂടെയുംഅവതരിപ്പിച്ചപ്രോജക്ടാണ് സ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.മാനന്തവാടി ബിആർസിയിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീ.ജോൺസൺ സാറിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കെ എം ,ക്ലബ്ബ് കൺവീനർമാരായ ശ്രീമതി ഷൈല കെ…

Read More

വള്ളിയൂർക്കാവ് ഉത്സവം;മത്സരാർഥികൾക്ക് ജുനൈദ് കൈപ്പാണിയുടെ സമ്മാനങ്ങൾ

മാനന്തവാടി: വയനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തോടനുബന്ധിച്ചു പല ദിനങ്ങളിലായി നടക്കുന്ന വിവിധ കലാമത്സരപരിപാടികളിലെ വിജയികൾക്ക് നൽകുവാനായി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വകയായുള്ള സമ്മാനങ്ങൾ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങി. വള്ളിയൂർക്കാവ് ആറാട്ടുമഹോത്സവത്തിനു ജാതി മത ഭേദമന്യേ ജന ലക്ഷങ്ങളാണ് എത്തുന്നത്. ഇത് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ അടയാളമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. വള്ളിയൂർക്കാവ് ഭഗവതി ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പത്മനാഭൻ, ടി.കെ….

Read More