Headlines

ആറു പതിറ്റാണ്ടിനു ശേഷം ജോൺ കെയ് വീണ്ടും വയനാട്ടിലേക്ക്

മാനന്തവാടി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെക്കുറിച്ചും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയെക്കുറിച്ചും മലബാറിന്റെ ചരിത്രത്തെക്കുറിച്ചും പഠനം നടത്തിയ ചരിത്രകാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോൺ കെയ് ആറു പതിറ്റാണ്ടിനു ശേഷം വീണ്ടും വയനാട്ടിലേക്ക് എത്തുന്നു. ഡിസംബർ 26 മുതൽ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് സ്കോട്ട്ലൻഡ് സ്വദേശിയായ ജോൺ കെയ് എത്തുന്നത്. തൻ്റെ ഇരുപതാം വയസിലാണ്84കാരനായ ജോൺ കെയ് മുമ്പ് വയനാട്ടിൽ വന്നത്. സ്കോട്ട്ലൻഡുകാരനായ മുൻ മലബാർ കളക്ടർ വില്യം ലോഗൻ…

Read More

വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു

വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ്.ആൻ മരിയ ( 19)ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ 9.30 ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. തുണ്ടത്തിൽ ഷാൻ്റി ആൻ്റണിയുടയും രാജി ഷാൻ്റിയുടെയും മൂത്ത മകളാണ് സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.

Read More

മാനന്തവാടിയിൽ നിന്നും പുതുശ്ശേരിയിലേക്കുണ്ടായിരുന്ന കെഎസ്ആർടിസി സ്റ്റേ സർവീസ് പുനരാരംഭിക്കണം: എസ്.ഡി.പി.ഐ

മാനന്തവാടി : മാനന്തവാടിയിൽ നിന്നും രാത്രി 9:30 ന് തോണിച്ചാൽ, പാലമുക്ക്, കല്ലോടി വഴി പുതുശ്ശേരിയിലേക്കുണ്ടായിരുന്നതും കോവിഡ് കാലത്ത് നിർത്തലാക്കിയതുമായ കെഎസ്ആർടിസി സ്റ്റേ സർവീസ് പുനരാരംഭിക്കണമെന്ന് എസ്.ഡി.പി.ഐ എടവക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രി വൈകി മാനന്തവാടിയിൽ എത്തുന്നവർക്കും രാവിലെ പുതുശ്ശേരി ഭാഗത്ത് നിന്ന് മാനന്തവാടിലേക്ക് പോകുന്നവർക്കും വളരെ ഉപകാരപ്രദമായിരുന്ന കാലങ്ങൾ പഴക്കമുള്ള ബസ് റൂട്ടാണ് കോവിഡ് കാലത്ത് നിർത്തലാക്കിയത്. സർവീസ് പുനരാരംഭിച്ച് പൊതുജനങ്ങൾക്ക് യാത്രാ സൗകര്യം ഉറപ്പ് വരുത്താൻ അധികാരികൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു യോഗത്തിൽ…

Read More

മേപ്പാടി ഭക്ഷ്യവിഷബാധ റോഡ് ഉപരോധിച്ച് സിപിഐഎം പ്രവർത്തകർ; അറസ്റ്റ് ചെയ്ത് നീക്കി

കൽപ്പറ്റ : ദുന്തബാധിതർക്ക് വിതരണം ചെയ്ത പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ സിപിഐഎം പ്രതിഷേധം. മേപ്പാടിയിൽ നിരവധി സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തിനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് സിപിഐഎം. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായതോടെ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ പിന്മാറാൻ തയ്യാറാകാതെ നിന്ന പ്രവർത്തകർ ശക്തമായി പ്രതിരോധിച്ചതോടെ പോലീസുമായി ഉന്തും തള്ളുമായി. ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്…

Read More

ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക: വിനേഷ് ഫോഗട്ട്.

കൽപ്പറ്റ: വനിതാ ഗുസ്തി താരങ്ങൾക്കെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബി.ജെ.പി സംരക്ഷിച്ചപ്പോൾ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങൾക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങൾക്ക് വേണ്ടി…

Read More

സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണവും നടത്തി

പാണ്ടിക്കടവ്: പാണ്ടിക്കടവ് ജവഹര്‍ലാല്‍ നെഹ്‌റു വായനശാല ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവരാജ് സിംഗ് ഫൗണ്ടേഷനുമായി ചേര്‍ന്ന് സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. പരിപാടി എടവക ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.ടി പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി അസീസ് മാസ്റ്റര്‍, ലൈബ്രറിയില്‍ ശാന്ത, മൊയ്തു കോമ്പി, മുസ്തഫ തയ്യുള്ളതില്‍, സംസാരിച്ചു. ഫൗണ്ടേഷന്റെ ആരോഗ്യപ്രവര്‍ത്തകരായ നിവേദ്യ , ദിവ്യ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.

Read More

വിദ്യാര്‍ത്ഥിനിക്ക് യാത്രാ സൗകര്യം നിഷേധിച്ചു; നാല് ചക്ര ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നാലു ചക്ര ഓട്ടോയില്‍ നിന്നും ഇറക്കിവിട്ടതായ പരാതിയെ തുടര്‍ന്ന് ഓട്ടോയുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു. മാനന്തവാടിയിലെ സ്വകാര്യ സ്‌കൂളിലേക്ക് മാനന്തവാടി ടൗണില്‍ നിന്നും ഓട്ടം വിളിച്ച വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെത്തിച്ച ശേഷം ഒരു ഫയല്‍ എടുത്ത് വന്നശേഷം തിരിച്ച് ബസ് സ്റ്റാന്റില്‍ പോകണമെന്നും അല്‍പ നേരം കാത്ത് നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനത്തില്‍ നിന്നും ഇറക്കി വിട്ടതായാണ് പരാതി.കെ എല്‍ 12 എച്ച് 5770 നമ്പര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ആയ പി.ജെ ദേവസ്യക്കെതിരായിരുന്നു പരാതി. തുടര്‍ന്ന്…

Read More

പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണത്തിന് 10,11 തീയതികളിൽ വയനാട്ടിൽ

കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പ് പ്രചാരത്തിൻ്റെ അന്തിമ ഘട്ടത്തിൽ ആവേശം വാനോളമുയർത്താൻ കൊട്ടിക്കലാശത്തിന് പ്രിയങ്കയ്ക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തും. തിങ്കളാഴ്ച രാവിലെ 10ന് ബത്തേരിയിലാണ് ഇരുവരും നയിക്കുന്ന റോഡ് ഷോ നടക്കുക. ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും ബസ്റ്റാൻഡിലേക്കും ഇരുവരും റോഡ് ഷോ നടത്തും. അതേ സമയം, പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണത്തിന് നാളെ വയനാട്ടിൽ തുടക്കമാവും. മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തും. ഉച്ചയ്ക്ക് 12.20ന് മാനന്തവാടി നിയോജക…

Read More

വയനാട് സാഹിത്യോത്സവം: അരുന്ധതി റോയിയും ജസ്റ്റിസ് ചെലമേശ്വറും പങ്കെടുക്കും

മാനന്തവാടി: ഡിസംബര്‍ 26 മുതല്‍ ദ്വാരകയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇക്കുറിയും പ്രമുഖ സാഹിത്യകാരി അരുന്ധതി റോയി പങ്കെടുക്കും. 2022ല്‍ നടന്ന വയനാട് സാഹിത്യോത്സവം ഒന്നാം പതിപ്പിലെ പ്രമുഖ പ്രഭാഷകയായിരുന്നു അവര്‍. സുതാര്യവും ഉത്തരവാദിത്തപൂര്‍ണ വുമായ നീതിന്യായ വ്യവസ്ഥയ്ക്കായി പോരാടിയ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറും ഇത്തവണ സാഹിത്യോത്സവത്തിനെത്തും. ബുക്കര്‍ സമ്മാനത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ എഴുത്തുകാരിയാണ് അരുന്ധതി റോയ്. ‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്’ എന്ന കൃതിയാണ് അവര്‍ക്ക് 1997ലെ…

Read More

തോല്‍പ്പെട്ടിയിൽ ഭക്ഷ്യ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു

മാനന്തവാടി: തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഫ്ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ തിരുനെല്ലി പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടിയിലെ പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ ആണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച 38 കിറ്റുകള്‍ പിടിച്ചെടുത്തതിന് പോലിസ് കേസെടുത്തത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിതരണത്തിന് എത്തിച്ച കിറ്റുകളാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വിശദീകരിച്ചിരുന്നു.

Read More