എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം നടത്തി

    എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൻ്റെ 27-ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിച്ചു. ഉപജില്ലാ മേളകളിലെ വിജയികളെയും, അഖില കേരള ടാലെൻ്റ് സെർച്ച് പരീക്ഷയിലെ ജേതാക്കളെയും, സംസ്ഥാന നേഴ്സറി കലോൽസവ വിജയികളെയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ഉപഹാരസമർപ്പണം നടത്തി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ,…

    Read More

    വെള്ളമുണ്ടയിൽ അന്താരാഷ്ട്രാ യോഗദിനാചരണം നടത്തി

    വെള്ളമുണ്ട: നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമവും വെള്ളമുണ്ട ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി വെള്ളമുണ്ട അൽ കറാമ സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച യോഗ ദിനാചരണം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗ ദിന പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു.സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നൽകി. താഹിർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഡോ. റൈസാ കെ,അശ്വതി വി,ദിവ്യ…

    Read More

    മാധ്യമപ്രവർത്തകർ ജില്ലാ പോലീസ് ഓഫീസിലേക്ക് മാർച്ച് നടത്തി

    കൽപ്പറ്റ: വാർത്തയുടെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലും പോലീസിന്റെ മാധ്യമവേട്ടയിലും പ്രതിഷേധിച്ച് വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്നു നടന്ന യോഗം സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. സ്വതന്ത്യ മാധ്യമപ്രവർത്തനം നാടിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. എം. കമൽ,…

    Read More

    ബ്രെയില്‍ സാക്ഷരത പദ്ധതി നടപ്പാക്കും

    കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാഴ്ച്ച പരിമിതര്‍ക്കായി ആവിഷ്‌ക്കരിച്ച ദീപ്തി ബ്രെയില്‍ സാക്ഷരത ജില്ലയില്‍ നടപ്പാക്കുു. പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണം വിവിധ ഏജന്‍സികളിലൂടെ നടത്താനും നാല് ‘ോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു….

    Read More

      സ്വരാജ് ട്രോഫി: ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

      തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണ,വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ മികവിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. 20 ലക്ഷം രൂപയാണ് പുരസ്‌കാരം. വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. കാർബൺ ന്യൂട്രൽ പദ്ധതികൾ, സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി പഞ്ചായത്ത് നടത്തുന്ന സമഗ്ര ഇടപെടലൽ അവാർഡിന് അർഹമാക്കി. കാർഷിക വികസനം, ഉത്‌പാദനക്ഷമത വർധിപ്പിക്കൽ, മാലിന്യ സംസ്കരണ സംവിധാനം, അടിസ്ഥാന സൗകര്യ വികസനം, ഹരിതകർമ്മ…

      Read More

      കിടപ്പ് രോഗികൾക്ക് ക്രിസ്തുമസ് മധുരവുമായി തരിയോട് സെക്കൻഡറി പാലിയേറ്റീവ്

      ചെന്നലോട്: കിടപ്പു രോഗികൾക്ക് സ്നേഹത്തിൽ ചാലിച്ച ക്രിസ്തുമസ് കേക്കുകൾ വീടുകളിൽ എത്തിച്ചു നൽകി തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് കൂട്ടായ്മ. മെഡിക്കൽ ഓഫീസർ ഡോ ദിവ്യ കലയ്ക്ക് നൽകി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ വിദഗ്ധ പരിചരണം ആവശ്യമുള്ള കിടപ്പുരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചുവരുന്നതാണ് തരിയോട് സെക്കൻഡറി പെയിൻറ് & പാലിയേറ്റീവ്. ഹെൽത്ത് സൂപ്പർവൈസർ പി അബ്ദുൽ അസീസ്, വളണ്ടിയർ…

      Read More

        പെരുന്നാൾ സമാപിച്ചു

        മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെയും മഞ്ഞനിക്കര ബാവായുടെയും ഓർമപെരുന്നാൾ സമാപിച്ചു . കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ കൊടി ഉയർത്തി. ജോഷ്വ വെട്ടിക്കാട്ടിൽ റമ്പാൻ, ഫാ. ജോർജ് നെടുന്തള്ളി, ഫാ. എൽദോ വട്ടമറ്റം, ഫാ. വർഗീസ് താഴത്തെകുടി, ഫാ.ബൈജു കലാട്ടുകുന്നേൽ, ഫാ. ഷാൻ ഐക്കരക്കുടി, ഫാ. സോജൻ വാണാക്കുടി എന്നിവർ സഹകാർമികത്വം വഹിച്ചു.

        Read More

        കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം: ഡ്രൈവർക്ക് പരിക്ക്

        മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കർണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ ഡ്രൈവർ കർണാടക സുള്ളിയ സ്വദേശി വിനയ് (28) ഒഴികെ മറ്റാർക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരും നാട്ടുകാരും…

        Read More

          കബനി വാലി റോട്ടറി ഭാരവാഹികൾ ചുമതലയേറ്റു.

          മാനന്തവാടി : റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204-ന്റെ ഭാഗമായി പ്രവർത്തിക്കുന്ന റോട്ടറി കമ്പനി വാലി 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ ജിൻസ് ഫാന്റസി സെക്രട്ടറിയായി ജോജൻചാക്കോ, ട്രഷററായി ആയി ബിജു ടി സി എന്നിവർ ചുമതലഏറ്റു   ജോസഫ് ഫ്രാൻസിസ് മുഖ്യാതിഥിയായി .ചടങ്ങിൽ എം ബിജോഷ് മാനുവൽ വിശിഷ്ടാതിഥിയായി.   ചടങ്ങിൽ വി.വി തോമസ് ., എ.ജി ജോസ് മാത്യു, ക്രിസ്റ്റി പോൾ, ഷാജി എബ്രഹാം…

          Read More

            കേരളത്തിൽ കനത്ത മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

            തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിലെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.   കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.6 മീറ്റര്‍ വരെ…

            Read More