ചൂരൽമല മുണ്ടകൈ പുനരധിവാസം, സർക്കാർ കമ്മീഷൻ ഏജന്റായി മാറരുത്. പി.കെ ഉസ്മാൻ.

മേപ്പാടി: കേരളം കണ്ട ദുരന്തമായ ചൂരൽമല മുണ്ടകൈ ഉരുൾപ്പൊട്ടലിൽ ഇരകളുടെ പുനരധിവാസം സാമ്പത്തീക നേട്ടത്തിനുള്ള ഉപാധിയാക്കി മാറ്റരുതെന്നും സർക്കാർ കണ്ണീരിന്റെ കമ്മീഷൻ ഏജന്റായി മാറരുതെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ പറഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, വിവേചന രഹിതമാക്കുക എന്നീ ആവശ്യങ്ങളുയർത്തി വയനാട് ജില്ലാ കമ്മറ്റി മേപ്പാടിയിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരകളായ മുഴുവൻ കുടുംബങ്ങൾക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ തങ്ങളുടെ വിയർപ്പിന്റെ…

Read More

വുമൺസ് ഇൻഫ്ളുവൻസേഴ്സ് മീറ്റ്: മിസ്റ്റി ലൈറ്റ്സ് അഞ്ചാം എഡിഷൻ തുടങ്ങി.

നീലഗിരി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ തുടങ്ങി. . വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി മാധ്യമ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺമീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാകും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി നാളെ സമാപിക്കും.       2020 – ലാണ് മിസ്റ്റി ലൈറ്റ്സ് എന്ന പേരിൽ വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് തുടങ്ങിയത്. . കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന്…

Read More

നിരോധിത പുകയില ഉൽപ്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി

കമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉല്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി. കണിയാമ്പറ്റ, ഒന്നാംമൈൽ, നല്ലമൂച്ചിക്കൽ വീട്ടിൽ, ഷരീഫ്(49) ന്റെ കടയിലും ആളൊഴിഞ്ഞ വീട്ടിലും 22.02.2025 തീയതി നടത്തിയ പരിശോധനയിലാണ് 15 പാക്കറ്റ് വീതം ഹാൻസ് അടങ്ങിയ 93 ബണ്ടിലുകൾ പിടിച്ചെടുത്തത്. വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമിടയിൽ വിൽപ്പനയ്ക്കായി ഹാൻസ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read More

ജുനൈദ് കൈപ്പാണിയെ ഒമാക് വയനാട് ഘടകം അനുമോദിച്ചു

താളൂർ:മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, കേന്ദ്ര സർക്കാർ ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത്‌ മെമ്പർക്കുള്ള ഭാരത് സേവക് പുരസ്കാർ ,മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേടിയ വയനാട്…

Read More

താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച്‌ യുവാവ് കൊക്കയില്‍ വീണ് മരിച്ചു.

കൽപ്പറ്റ :താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച്‌ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. വയനാട് ഭാഗത്തേക്ക് ട്രാവലര്‍ വാഹനത്തില്‍ പോകുമ്ബോള്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് കാല് തെന്നി അബദ്ധത്തില്‍ കൊക്കയിലേക്ക് വീണത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമല്‍ അടക്കം 13 പേരാണ്…

Read More

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയില്‍

വെള്ളമുണ്ട:വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയില്‍. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടില്‍ അസീസിനെയാണ് പോലീസ് പിടികൂടിയത്. 1993 ല്‍ യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് മുങ്ങി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. ഇയാള്‍ക്കെതിരെ പോലീസ് ലുക്ക്‌ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. വെള്ളമുണ്ട എസ് എച്ച്‌ ഓ ടി കെ മിനിമോളിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് വരുന്ന വഴി നെടുമ്ബാശ്ശേരി എയർപോർട്ടില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

Read More

ഭൂനികുതി വർധന – തീരുമാനം പിൻവലിക്കണം: എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കല്ലോടി : നൂറ് കോടി രൂപ അധിക വിഭവമായി കണ്ടെത്തുന്നതിനായി , 2025-’26 വർഷത്തെ സംസ്ഥാനബഡ്ജറ്റിൽ അമ്പത് ശതമാനം വർധനവോടെ പ്രഖ്യാപിച്ച ഭൂ നികുതി പിൻവലിക്കണമെന്ന് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം കൊണ്ടും വന്യജീവി ആക്രമണങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ കർഷകർക്ക് നികുതി ഭാരം താങ്ങാവുന്നതല്ല. കെ.പി.സി.സി ആഹ്വാനം ചെയ്ത വില്ലേജ് ഓഫീസ് ധർണയുടെ ഭാഗമായി എടവക വില്ലേജ് ഓഫീസിലേക്ക് എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ സമരം ഡി.സി.സി…

Read More

വന്യജീവി -മനുഷ്യ സംഘർഷം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ : വയനാട്ടിലെ വന്യജീവി ആക്രമണത്തിന് തടയിടാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യജീവികളുമായുള്ള സംഘർഷത്തിൽ സാധാരണക്കാരൻ്റെ ജീവിതം ഇല്ലാതാക്കുന്നത് അവസാനിപ്പിക്കാൻ കൃത്യമായ പദ്ധതികളും അതിനാവശ്യമായ സംഘത്തെയും രുപീകരിക്കണമെന്നും എംപി പറഞ്ഞു. വന്യജീവി-മനുഷ്യ സംഘർഷത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ ജോലിയും നഷ്ടപരിഹാരവും നൽകണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങളുടെ സംരക്ഷണത്തിനാവശ്യമായ പദ്ധതി നിർവഹണത്തിനുള്ള ഫണ്ട് എത്രയും വേഗം നൽകണമെന്നും കത്തിൽ പരാമർശിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വരുത്തുന്ന കാലതാമസവും…

Read More

യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: 44 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: യു.കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യർ(51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പോലീസ് അന്വേഷിച്ച് വരികയാണ്. 2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675…

Read More

സുർജിത് അയ്യപ്പത്തിന് വയനാടിന്റെ ആദരം നൽകി

മുട്ടിൽ: കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പ്രഥമ “സ്വരാജ് ” മാധ്യമ ട്രോഫി കരസ്ഥമാക്കിയ മാധ്യമപ്രവർത്തകൻ സുർജിത് അയ്യപ്പത്തിനു വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം നൽകി. മുട്ടിൽ കോപ്പർ കിച്ചൻ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു. സന്തോഷ് കുമാർ എം, ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ,…

Read More