Headlines

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. തെക്കൻ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണം.

Read More

പൂരം കലക്കിയ സിപിഎമ്മിനു വോട്ടര്‍മാര്‍ മറുപടി നല്‍കും: കെ. മുരളീധരന്‍.

മാനന്തവാടി: കേരളത്തില്‍നിന്നു ബിജെപിക്ക് എംപിയെ നല്‍കാന്‍ തൃശൂര്‍പ്പൂരം കലക്കിയ സിപിഎമ്മിനു ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍. ഒണ്ടയങ്ങാടിയില്‍ യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും സിപിഎമ്മും നടത്തുന്ന നാടകങ്ങള്‍ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിക്കുവേണ്ടി തൃശൂര്‍പ്പൂരം കലക്കിയതാണെന്ന് ജനങ്ങള്‍ക്ക് അറിയാം. പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തേണ്ടത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലാതായി. ഗുണ്ടകള്‍ ഏറ്റുമുട്ടുമ്പോള്‍ ഭരണകൂടത്തിന്റെ ഇടപെടല്‍മൂലം പോലീസ് നോക്കിനില്‍ക്കേണ്ട സ്ഥിതിയാണ്. കേരളത്തില്‍…

Read More

കുടുംബ സംഘമം സംഘടിപ്പിച്ചു

കെല്ലൂർ: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെല്ലൂരിൽ നടത്തിയ കുടുംബ സംഘമം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.മമ്മൂട്ടി ഉൽഘാടനം ചെയ്തു.പ്രിയങ്ക ഗാന്ധിക്കു നാം നൽകുന്ന വൻ ഭൂരിപക്ഷം മോഡിക്കും,ബി.ജെ.പി.ക്കുമുള്ള താക്കീതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.മമ്മൂട്ടി കീപ്പർത്തു അദ്ധ്യക്ഷംവഹിച്ചു.പാലാടൻകണ്ടി മമ്മൂട്ടി സ്വാഗതം പറഞ്ഞു.മുൻമന്ത്രി പി.കെ.ജയലക്ഷ്മി,മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.സി.അസീസ് കോ റോം,കേരള കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.സി.സെബാസ്റ്റ്യൻ,സുധീഷ്,ഫൈസൽ മാസ്റ്റർ,അഡ്വ.എൻ.വേണു ഗോപാൽ,രാജീവൻ ഇളയനൂർ,എന്നിവർ സംസാരിച്ചു.സി.അബ്ദുൽ അഷ്‌റഫ്,ഉസ്മാൻ പള്ളിയാൽ,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,പി.മുഹമ്മദ്,കെ.സി.സലീം,സി.കെ.ഉസ്മാൻ,കെ.കെ.സി.മൈമൂന,ആഷിക്ക്,റംല മുഹമ്മദ്,ആസ്യ മൊയ്‌ദു,ആതിക്ക ബായി,ഖമറുൽലൈല,എം.സുലൈമാൻ,കെ.അസീസ്,തുടങ്ങിയവർസംബന്ധിച്ചു

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു

കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു കൽപ്പറ്റ: പിണങ്ങോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അച്ചനും മകനും പരിക്കേറ്റു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരും മുണ്ടേരിയിലെ താമസക്കാരുമായ സുബൈർ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു

Read More

ഉപതെരഞ്ഞടുപ്പ്: ബോധവത്കരണവുമായി സ്വീപ്.

കൽപറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്വീപിൻ്റെ ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജനാധിപത്യത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ള സമ്മതിദായകർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. ഉറപ്പായും ഞാൻ വോട്ട് ചെയ്യും എന്ന ആഹ്യാനവുമായി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് കളക്ട്രേറ്റിൽ അവസാനിച്ച കൂട്ടയോട്ടത്തിൽ പങ്കെടുത്തവരെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സ്വീകരിച്ചു. സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റൻ്റ് കളക്ടറുമായ എസ്. ഗൗതംരാജ് ഫ്ലാഗ് ഓഫ് ചെയ്തു. കന്നി വോട്ടർ മുതൽ 75 വയസ്സുള്ള പ്രായമായ വേട്ടർന്മാർ ഉൾപ്പടെ 20…

Read More

വയനാട്ടിൽ രണ്ടാംഘട്ട പ്രചരണം തുടങ്ങി യു.ഡി.എഫ്; എവിടെയും പ്രിയങ്കാരവം

മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തിൽ രണ്ടാംഘട്ട പ്രചരണം തുടങ്ങി യു.ഡി.എഫ്. പ്രിയങ്ക ഗാന്ധിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പര്യടനം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമാണ് മണ്ഡലത്തിൽ നൽകിയത്. മുഴുവൻ ബൂത്തുകളിലും കൺവൻഷനുകൾ പൂർത്തിയാക്കി രണ്ടിലധികം തവണ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകൾ കയറി. വനിത, യുവജന സ്ക്വാഡുകളും ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് വോട്ടഭ്യർഥിച്ച് വീടുകൾ കയറി ഇറങ്ങുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം ഞായറാഴ്ച ആരംഭിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചരണത്തിന് എത്തുന്നുണ്ട്. മണ്ഡലത്തിലുടനീളം മെഗാ…

Read More

വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 16,17 തിയതികളിൽ

വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 16,17 തിയതികളിൽ* കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് 16, 17 തിയതികളിൽ കൽപ്പറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂളിൽ നടക്കും. അഞ്ച് കിലോ ഭാര വ്യത്യാസത്തിൽ എട്ട് വിഭാഗങ്ങളിലായാണ് മത്സരം. സബ് ജൂനിയർ, ജൂനിയർ , യൂത്ത്, സീനിയർ , മാസ്റ്റേഴ്സ്, ഗ്രാന്റ് മാസ്റ്റേഴ്സ്, സീനിയർ ഗ്രാ ന്റ് മാസ്റ്റേഴ്സ്, അംഗ പരിമിതർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഇടത് കൈ, വലത് കൈ, ആൺക്കുട്ടി, പെൺക്കുട്ടി, പുരുഷ –…

Read More

മലയാള ഭാഷാവാരാചരണത്തിന് തുടക്കം കുറിച്ചു

കൽപറ്റ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാള ഭാഷാവാരാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. സാധാരണക്കാര്‍ക്ക് അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും കാര്യക്ഷമമായി പ്രകടിപ്പിക്കാന്‍ സാധിക്കുക മാതൃഭാഷയിലൂടെയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മാതൃഭാഷ ഭരണ ഭാഷയാകുമ്പോണ് ജനങ്ങള്‍ക്ക് ഭരണം സുതാര്യമാണെന്ന തോന്നലുണ്ടാവുകയുള്ളൂ. എല്ലാ ജനവിഭാഗങ്ങള്‍ക്കും മാതൃഭാഷ രക്തത്തിലലിഞ്ഞ് ചേര്‍ന്നതാണെന്നും കലക്ടര്‍ പറഞ്ഞു. ഭരണ ഭാഷാ പ്രതിജ്ഞ ജില്ലാ കലക്ടർ ചൊല്ലി കൊടുത്തു. എല്ലാവര്‍ക്കും ജില്ലാ കലക്ടര്‍ കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നു. കലക്ടറേറ്റ് ആസൂത്രണ ഭവനില്‍ നടന്ന…

Read More

വയനാട് മണ്ഡലത്തില്‍ 14,71,742 വോട്ടര്‍മാര്‍

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനു സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കളകടര്‍ എം. ഉഷാകുമാരി, എഡിഎം എം. ബിജുകുമാര്‍, ബത്തേരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കെ. മണികണ്ഠന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലായി 14,71,742 പേര്‍ക്കാണ് വോട്ടവകാശം. 2004 സര്‍വീസ് വോട്ടര്‍മാരാണ് മണ്ഡലത്തില്‍. ഭിന്നശേഷിക്കാരും 85 വയസിന് മുകളില്‍ പ്രായമുള്ളവരും ഉള്‍പ്പെടെ…

Read More

കൽപ്പറ്റ ഫലാഹിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

കൽപ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച ജുനൈദ് കൈപ്പാണിക്ക് കൽപ്പറ്റ ദാറുൽ ഫലാഹിൽ സ്വീകരണം നൽകി. ഡോ. ബശീറുൽ ഹഖ് അൽ ഖുറൈഷി വെല്ലൂർ, സയ്യിദ്‌ ത്വാഹിർ ഖാദിരി അൽജീലാനി,സയ്യിദ് ബാക്കിർ ഖാദിരി അൽജീലാനി,സയ്യിദ് അശ്‌ഫാഖ് അൻവർ ചെന്നൈ, സയ്യിദ് മശ്‌ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് എന്നിവർ ചേർന്ന് മജ്ലിസുൽ ഖാദിരിയ്യയുടെ ആദരവ് ഫലകം ജുനൈദ് കൈപ്പാണിക്ക് കൈമാറി. കെ.കെ…

Read More