കാരുണ്യം വിവാഹസംഗമം നാളെ
കണിയാമ്പറ്റ: കണിയാമ്പറ്റ മില്ല് മുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നാളെ ഫെബ്രുവരി 22 ശനിയാഴ്ച പതിമൂന്നാമത് സ്‌ത്രീധന രഹിത വിവാഹസംഗമം നടത്തുന്നു. കഴിഞ്ഞ 12 വിവാഹസംഗമത്തിലൂടെ 248 യുവതി യുവാക്കൾക്ക് വിവാഹസ്വപ്നം സാക്ഷാൽകരിക്കാൻ പ്രസ്തുത കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. വധുവിന് സ്വർഭരണവും വിവാഹ വസ്ത്രവും വരന് മഹറും വിവാഹവസ്ത്രവുമാണ് വിവാഹ സമ്മാനമായി നൽകുന്നത്. നിക്കാഹിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യ കാർമികത്വം വഹിക്കും, സമസ്ത…
