Headlines

യു.ഡി.എസ്.എഫ് വോട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചു

തരുവണ: പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എസ്.എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ട് ക്യാമ്പയിൻ മഞ്ചേശ്വര എം.എൽ.എ. എ.കെ.എം.അഷ്‌റഫ് തരുവണയിൽ ഉൽഘാടനം ചെയ്തു. യു.ഡി.എസ്.എഫ്.ന്റെ പ്രവർത്തകർ പഞ്ചായത്തിന്റെ വിവിധ ടൗണുകളിൽ ലഘു ലേഖകളുമായി പ്രചാരണം നടത്തി.ചടങ്ങിൽ മണ്ഡലം ചെയർമാൻ സി.പി.മൊയ്‌ദുഹാജി, കെ.സി.അസീസ്,പി.സി .ഇബ്രാഹിം ഹാജി, ഉസ്മാൻ പള്ളിയാൽ,ഹാരിസ് കാട്ടിക്കുളം,ശിഹാബ് മലബാർ,അസീസ് വാളാട്, എ.കെ.നാസർ, സി.പി.ജബ്ബാർ,അസീസ് വെള്ളമുണ്ട, എസ്.നാസർ,വി.അബ്ദുള്ള,സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു

Read More

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; വയനാട് മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികള്‍; സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവാസന ദിവസവും പിന്നിട്ടതോടെ മത്സരാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചില്ല. ഇതോടെ 16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. ഇവര്‍ക്ക് ചിഹ്നവും അനുവദിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം. നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി, താമര), പ്രിയങ്ക ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും ), ഗോപാല്‍ സ്വരൂപ്…

Read More

സ്ഥാനാര്‍ഥികളുടെ ചെലവു രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയ്യതികളില്‍

കൽപറ്റ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ സംബന്ധിച്ച രജിസ്റ്ററുകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 3, 7, 11 തീയ്യതികളില്‍ കളക്‌ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ ചെലവ് നിരീക്ഷകന്റെ നേതൃത്വത്തില്‍ നടക്കും. അംഗീകൃത ഏജന്റ് നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകളും വൗച്ചറുകളും ബില്ലുകളും സഹിതം പരിശോധനയ്ക്ക് ഹാജരാക്കണം. ഇത് സംബന്ധിച്ച് നവംബര്‍ 1 ന് ഉച്ചയ്ക്ക് 2 ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ പങ്കെടുക്കണം

Read More

മൃഗസംരക്ഷണ വകുപ്പ് താലൂക്ക് അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കണം: കേരള അനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ

കൽപറ്റ: മൃഗ സംരക്ഷണ വകുപ്പിനെ താലൂക്ക് അടിസ്ഥാനത്തിൽ ശാസ്ത്രീയമായി പുനസംഘടിപ്പിക്കണമെന്ന് കേരള അനിമൽ ഹസ്ബൻ്ററി ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസ്സോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിലെ അറ്റൻഡൻ്റുമാർക്കും പി ടി എസ്സു മാർക്കും റിസ്ക് അലവൻസ്, ഗ്രേഡിന് 2:1 റേഷ്യോ എന്നിവ അനുവദിക്കുക, മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും ഡി.എ കുടിശികയുമടക്കമുള്ള വിഷയങ്ങളോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക സമീപനം തിരുത്തണമെന്നും ആവശ്യമുയർന്നു….

Read More

വിദ്യാർത്ഥികൾക്ക് വേണ്ടി ടീനേജ് കോളോക്കിയം സംഘടിപ്പിച്ചു

മേപ്പാടി : സ്ത്രീ സുരക്ഷ സാമൂഹിക ഉത്തര വാദിത്തം. എന്ന ക്യാപ്ഷനിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് 2024ഒക്ടോ 2മുതൽ ഡിസം 2 വരെ നടത്തിവരുന്ന ദേശീയ കാംപയിൻ്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കമ്മിറ്റി കൗമാരപ്രായക്കാരായ കുട്ടികൾക്കായി ടീൻസ് കൊളോക്കിയം സംഘടിപ്പിച്ചു, പ്രശസ്ഥ സൈക്കോളജിസ്റ്റ് ബാസിത് ആൽവി കൊല്ലം കൗമാരക്കാരുമായി സംവദിച്ചു, ജംഷീന നൗഷാദ്, സാഹിറ ഉസാമ, ഹഫ്സത്ത് ജാഫർ ഉമൈബ കരീം എന്നിവർ സംസാരിച്ചു

Read More

ദളിത് സംവരണം അട്ടിമറിക്കാനുള്ള നീക്കം തടയും: ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: ഭരണഘടന ഉറപ്പുനല്‍കുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം രാജ്യത്തെ മതേതര സമൂഹം തടയുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെയും മതേതരത്വത്തിന്റെയും കാവലാളായി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സിദ്ദിഖ് പറഞ്ഞു. ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. ശശി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സന്‍ ഏബ്രഹാം മുഖ്യപ്രഭാഷണം…

Read More

തരിയോട് ജി.എച്ച്.എസ്.എസിൽ സ്പെഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം നടത്തി.

കാവുംമന്ദം: വിദ്യാർഥികളുടെ അക്കാദമികവും ഭൗതികവുമായ കഴിവുകൾ വിവിധ ശിൽപശാലകൾ, സഹവാസ ക്യാമ്പുകൾ ,പഠനയാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, തൊഴിൽ പരിശീലനങ്ങൾ എന്നിവയിലൂടെ വികസിപ്പിച്ച് എല്ലാ മേഖലകളിലും വിജയിക്കുവാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല പ്രവർത്തനോദ്ഘാടനം തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ആർ.ശരചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ബെന്നി മാത്യു തെക്കുംപുറം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, വിമുക്തി ജില്ലാ മാനേജർ എ.ജെ.ഷാജി, പി.എം.കാസിം.,…

Read More

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കൽപറ്റ: എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് ടു സയൻസ് കൊമേഴ്സ് വിഭാഗം വിദ്യാർഥികൾക്ക് വിദേശത്തും സ്വദേശത്തുമുള്ള ഉപരിപഠന സാധ്യതകൾ, തൊഴിൽ സാധ്യതകൾ, വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന മാർഗങ്ങൾ തുടങ്ങിയവയെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനും, കൗൺസിലറുമായ എ കെ മജീദ് ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ബിന്ദു വി, റീന…

Read More

വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

കൽപ്പറ്റ: എടപ്പെട്ടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഴവറ്റ ഏഴാം ചിറ കണിയോടിക്കൽ ബേബിയുടെ മകൻ ശീതൽ ബേബി (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഉടൻ കൈനാട്ടി ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരിച്ചു.

Read More

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബത്തേരി: തുടർച്ചയായ മൂന്നാം വർഷവും ജി എച്ച് എസ് എസ് വടുവൻചാൽ എൻ എസ് എസ് യൂണിറ്റും സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി ചേർന്ന് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിനു മുന്നോടിയായി രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിനു വേണ്ടി എൻ എസ് എസ് വിദ്യാർത്ഥികൾ വടുവൻചാൽ ടൗൺ മുതൽ സ്കൂൾ വരെ വിളംബരജാഥയും സംഘടിപ്പിച്ചു. സുൽത്താൻബത്തേരി താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ടോംസ് പ്രകാശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്….

Read More