പാവപ്പെട്ടവര്‍ക്ക് സ്വകാര്യ സ്കൂളുകളിലും പ്രവേശനം ഉറപ്പാക്കണം; വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കടുപ്പിച്ച്‌ സുപ്രീംകോടതി.

    ഡൽഹി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (RTE) സാമ്ബത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്വകാര്യ സ്കൂളുകളില്‍ 25 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.ന്യൂനപക്ഷയിതര സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ഇത്തരത്തില്‍ പ്രവേശനം നല്‍കുന്നത് സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. തന്റെ മക്കള്‍ക്ക് അടുത്തുള്ള സ്വകാര്യ സ്കൂളില്‍ സീറ്റുണ്ടായിട്ടും പ്രവേശനം നിഷേധിച്ചുവെന്ന് കാട്ടി മഹാരാഷ്ട്ര സ്വദേശി നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഇടപെടല്‍.   സ്കൂള്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ…

    Read More

    ഇസ്രായേലിന്റെ യുദ്ധ വെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

    മാനന്തവാടി:ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത തെമ്മാടി രാഷ്ട്രമായ ഇസ്രായേലിനെതിരെ എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പരിധിയിലുള്ള വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പഞ്ചാരക്കൊല്ലി,വിവിധ പഞ്ചായത്ത് ഭാരവാഹികളായ സുബൈർ,നൗഷാദ്, ഷൗക്കത്തലി, കരീം തുടങ്ങിയവർ നേതൃത്വം നൽകി.

    Read More

      ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

      വെള്ളമുണ്ട: വെള്ളമുണ്ട ഡിവിഷന്‍ പരിധിയില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളേയും ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളേയും മറ്റ് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളേയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ അംഗം സല്‍മ മോയിന്റെ നേതൃത്വത്തില്‍ ധസ്‌കില്‍ പാര്‍ക്ക് മാനന്തവാടിയുടെ സഹായത്തോടെ മക്കിയാട് ഹോളി ഫേസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട്…

      Read More

      കൊയിലേരി സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ 8 നോമ്പ് തിരുനാളിന് തുടക്കം

      കൊയിലേരി : എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിനും കൊയിലേരി സെൻ്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ തുടക്കമായി. സി ബി സി ഐ വൈസ് പ്രസിഡണ്ടും മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതാദ്ധ്യക്ഷനുമായ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത വി. കുർബ്ബാനയർപ്പിച്ചു. രാവിലെ 9 മണിക്ക് വികാരി ഫാദർ വർഗ്ഗീസ് മറ്റമനയുടെ നേതൃത്വത്തിൽ ദേവാലയ കവാടത്തിൽ ബിഷപ്പിന് സ്വീകരണം നൽകി. കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായി രൂപതയുടെ സഹായത്തോടെ പൂർത്തികരിക്കുന്ന…

      Read More

      ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

      മാനന്തവാടി: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് മലങ്കര പള്ളിയിലെ ശ്രേയസ് പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രേയസ് റീജിയണൽ ഡയറക്ടർ ഫാ. തോമസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. മോഹൻദാസ് ക്ലാസെടുത്തു. ശ്രേയസ് റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ സ്നേഹ ജോസഫ്, ശ്രേയസ് ഏറാളമൂല യൂണിറ്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ ബേബി ഫ്രാൻസിസ്, ഡി-ക്യാപ് പ്രൊജക്റ്റ് അസിസ്റ്റന്റ് ടി.കെ. ദീപ എന്നിവർ…

      Read More

        വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിക്ക് വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി

        വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിക്ക് വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി : ആദിവാസി സമുദായങ്ങളുടെ സർവോന്മുഖ വികസനം ലക്‌ഷ്യം വച്ച് നയരൂപീകരണ പ്രക്രിയയിലും , വികസന അജണ്ടകളിലും ആദിവാസി വികസന പ്രേശ്നങ്ങൾ നിരന്തരം ഉയർത്തികാട്ടുന്നതിനും, വികസന ഇടപെടൽ മുൻഗണന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വയനാട് ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതിയുടെ വിഷൻ 2030 ആക്ഷൻ പ്ലാൻ തയ്യാറാക്കി. കാലാവസ്ഥ മാറ്റം നിലവിലെ സാമൂഹ്യ അന്തരങ്ങൾ വർധിപ്പിക്കാനുള്ള സാധ്യത, ആരോഗ്യ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ,…

        Read More

        കേരളത്തിൽ ഇന്ന് വേനല്‍ മഴക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം.

        തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വേനല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍…

        Read More

          വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

          വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഈ മാസം 14-ന് അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അമ്മ: ജയന്തി. സഹോദരൻ: അക്ഷയ് സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് തച്ചമ്പത്ത് കുടി ശ്മ‌ശാനത്തിൽ നടത്തും.

          Read More

          പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ

            തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഇന്ന് വൈകുന്നേരം അഞ്ചു മണി വരെയാണ്. അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ്…

          Read More

          അഫ്താബിനെ ആദരിച്ചു

          കമ്പളക്കാട് :നാഷണൽ സോഫ്റ്റ് ആൻഡ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ അംഗമായ കമ്പളക്കാടിൻ അഭിമാനം അഫ്താബ് ഇടത്തിലിനെ കണിയാമ്പറ്റ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് (കമ്പളക്കാട് ഈസ്റ്റ്) മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു .കമ്മിറ്റിയുടെ ഉപഹാരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി അഫ്താബിന് നൽകി. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി .ജനറൽ സെക്രട്ടറി കുഞ്ഞമ്മദ് നെല്ലോളി മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ യൂസഫ് വി പി. പി…

          Read More