സ്വച്ഛതാ ഹി സേവ; ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
വെള്ളമുണ്ട : സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി വെള്ളമുണ്ടയിൽ നെഹ്റു യുവ കേന്ദ്ര, പബ്ലിക് ലൈബ്രറി വെള്ളമുണ്ട, വെള്ളമുണ്ട നാഷണൽ സർവീസ് സ്കീം യൂണിറ്റ്, എസ് പി സി യൂണിറ്റ്, ഗ്രാമപഞ്ചായത്ത് വെള്ളമുണ്ട , വാർഡ് സാനിറ്റേഷൻ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടൗണും പരിസരവും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീർ കുരിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി കെ ശ്രീധരൻ മാസ്റ്റർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി….
